തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ വീണ്ടും അഹങ്കാരത്തിന്റെ മുഖവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഉയര്‍ന്ന പോളിങ് ശതമാനത്തെ കുറിച്ച് അഭിപ്രായമാരാഞ്ഞ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയാണ് മുഖ്യമന്ത്രി തന്റെ തനി സ്വഭാവം പുറത്തെടുത്തു. അഭിപ്രായമാരാഞ്ഞ മാധ്യമപ്രവര്‍ത്തകരോട് ‘മാറിനില്‍ക്ക് അങ്ങോട്ട്’ എന്ന് ആക്രോശിച്ച മുഖ്യമന്ത്രി പ്രതികരണത്തിന് തയ്യാറായില്ല.

പരാജയമുറപ്പിച്ചതാണ് മുഖ്യമന്ത്രിയുടെ ക്ഷോഭത്തിന് കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. പോളിങ് ശതമാനം കുത്തനെ വര്‍ധിച്ചത് യു.ഡി.എഫിന്റെ വിജയത്തിന്റെ സൂചനയെന്നാണ് വിലയിരുത്തപ്പെടുന്നത്. സംസ്ഥാനത്ത് യു.ഡി.എഫ് തരംഗമുണ്ടാവുമെന്നാണ് യു.ഡി.എഫ് നേതാക്കളുടെ പ്രതികരണം.