കോഴിക്കോട്: ശ്രീലങ്കയിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ മുസ്‌ലിംകളെ അധിക്ഷേപിച്ച് സി.പി സുഗതന്‍. ലങ്കയിലെ ഭീകരാക്രമണത്തെ അപലപിച്ച ഏതെങ്കിലും അബ്ദുള്ളക്കുട്ടി, അസീസ്, കോയ ഉണ്ടോ? പാലസ്തീന് വേണ്ടി നിലവിളിച്ചവരെവിടെ? എന്നാണ് സുഗതന്‍ ഫെയ്‌സ്ബുക്കില്‍ ചോദിച്ചത്.

പോസ്റ്റ് വിവാദമായതോടെ വിശദീകരണ കമന്റും ഇട്ടിട്ടുണ്ട്. കേരളത്തിലെ മുസ്‌ലിംകള്‍ ഐ.എസിന് എതിരാണെങ്കിലും ഏകപക്ഷീയമായാണ് അവര്‍ പ്രതികരിക്കാറുള്ളതെന്നാണ് സുഗതന്റെ ആക്ഷേപം.

ആര്‍.എസ്.എസിന്റെ സജീവ പ്രവര്‍ത്തകനായ സി.പി സുഗതന്‍ വനിതാ മതിലിന്റെ സമയത്താണ് പിണറായിയുടെ പക്ഷത്ത് വന്നത്. കടുത്ത മുസ്‌ലിം വിരുദ്ധനായ സുഗതന്‍ ബാബരി മസ്ജിദ് പൊളിച്ച കല്ല് അഭിമാനത്തോടെ വീട്ടില്‍ സൂക്ഷിക്കുന്ന ആളാണ്. ഹാദിയക്കെതിരെയും ഇയാള്‍ കടുത്ത വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ സി.പി സുഗതന്‍ ഖലീഫ ഉമറിനെപ്പോലെയാണ് എന്നായിരുന്നു മന്ത്രി കെ.ടി ജലീല്‍ പറഞ്ഞത്.