ന്യൂഡല്‍ഹി: വടക്കുപടിഞ്ഞാറന്‍ ഡല്‍ഹി മണ്ഡലത്തിലെ ബി.ജെ.പി സിറ്റിംഗ് എം.പി ഡോ. ഉദിത് രാജ് കോണ്‍ഗ്രസില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി അംഗത്വം നല്‍കി സ്വീകരിച്ചു.
2014 ല്‍ ഉദിത് രാജ് തന്റെ സ്വന്തം പാര്‍ട്ടിയായിരുന്ന ഇന്ത്യന്‍ ജസ്റ്റിസ് ബി.ജെ.പിയില്‍ ലയിപ്പിച്ചായിരുന്നു ഡല്‍ഹിയില്‍ നിന്ന് മത്സരിച്ച് ജയിച്ചത്. പാര്‍ലമെന്റില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ച ചരിത്രമുള്ള ഉദിത് രാജ് കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നത് ഡല്‍ഹിയിലെ കോണ്‍ഗ്രസ് നീക്കങ്ങളുടെ വിജയമായാണ് കണക്കാക്കപ്പെടുന്നത്.
കഴിഞ്ഞതവണ ഉദിത് രാജിന്റെ പിന്തുണയാണ് ബി.ജെ.പിക്ക് ഡല്‍ഹിയില്‍ നിലയുറപ്പിക്കാന്‍ സഹായകമായത്. എന്നാല്‍ ഉദിത് രാജിന്റെ ബി.ജെ.പിയില്‍ നിന്നുള്ള മാറ്റം കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.
Congress President @RahulGandhi welcomes Shri Udit Raj into the Congress party. pic.twitter.com/EZi9gygbyu
— Congress (@INCIndia) April 24, 2019
Be the first to write a comment.