Culture
ബാബ്രി മസ്ജിദും ശബരിമലയും ജനങ്ങളെ ഭിന്നിപ്പിക്കാനുപയോഗിക്കരുത്: കുഞ്ഞാലിക്കുട്ടി

കൊച്ചി: ബാബ്രി മസ്ജിദ് പ്രശ്നം ദേശീയ തലത്തില് ബി.ജെ.പിയും ശബരിമല പ്രശ്നമുയര്ത്തി കേരളത്തില് സി.പി.എമ്മും വര്ഗീയ ജാതീയവുമായി ജനങ്ങളെ ഭിന്നിപ്പിച്ച് രാഷ്ട്രീയ നേട്ടത്തിന് ശ്രമിച്ചാല് പ്രബുദ്ധരായ വോട്ടര്മാര് ഇത് തിരിച്ചറിയുമെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല് സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. ബാബ്രി മസ്ജിദ് ഭൂമി തര്ക്കം സുപ്രീം കോടതിയില് ഇപ്പോള് കൊണ്ടു വന്നത് തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചാണ്. എന്നാല് സുപ്രീം കോടതി ഈ കേസ് നീട്ടിവച്ചു. തെരഞ്ഞെടുപ്പില് ഈ പ്രശ്നം എങ്ങിനെ ഉയര്ത്തികൊണ്ടു വരാമെന്ന് ബി.ജെ.പി ഇനിയും ശ്രമം തുടരുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
എറണാകുളം ബി.ടി.എച്ച് ഓഡിറ്റോറിയതതില് കേരള കോണ്ഗ്രസ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ടി.എം ജേക്കബ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി.
കേരളത്തിലും ദേശീയ തലത്തിലും വലിയ രാഷ്ട്രീയ പ്രതിസന്ധിയാണുള്ളത്. ഭിന്നിപ്പിച്ച് ഭരിക്കുക എന്ന ബ്രിട്ടീഷ് തന്ത്രമാണിപ്പോഴത്തേത്. ജാതിമത വര്ഗങ്ങളെ തമ്മിലടിപ്പിച്ച് അതിനിടയില് കുരങ്ങ് അപ്പം തട്ടികൊണ്ട് പോകും പോലെയുള്ള കുടില തന്ത്രമാണിരു ഗവണ്മെന്റുകളുടേതുമെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.
യു.പി.എയുടെ ഭരണ കാലത്ത് സാമ്പത്തിക രംഗത്ത് മുന്നേറുന്നത് ഇന്ത്യയോ ചൈനയോ എന്ന് ലോകം ഉറ്റുനോക്കുകയായിരുന്നു. മോദി സര്ക്കാരിന്റെ അഞ്ചു വര്ഷത്തെ ഭരണത്തിന്റെ ബാക്കിപത്രം നിരാശാജനകമാണ്. കൃഷി, ചെറുകിട വ്യവസായം, സാമ്പത്തിക രംഗം ഉള്പ്പെടെ സമസ്ത മേഖലയും തളര്ന്നു. രാജ്യത്തിന്റെ വികസനത്തെയും ജനങ്ങളുടെ നന്മയെയും കുറിച്ച് യാതൊരവകാശവാദവുമില്ല.
ഉമ്മന്ചാണ്ടി സര്ക്കാര് സാധാരണക്കാരുടെ താല്പര്യ സംരഷണത്തിനും സംസ്ഥാനത്തിന്റെ വികസനത്തിനുമായി ചെയ്ത കാര്യങ്ങള് നിരവധിയാണ്. എന്നാല് പിണറായി സര്ക്കാരിന്റെ രണ്ടര വര്ഷത്തെ ഭരണനേട്ടങ്ങള് ഒന്നുമില്ല. ഓഖി പ്രളയ ദുരന്തങ്ങള് എങ്ങിനെയാണ് സര്ക്കാര് കൈകാര്യം ചെയ്തത്.
ശബരിമല വിഷയത്തില്ഡ വിശ്വാസികളുടെ പക്ഷത്താണ് യു.ഡി.എഫ്. വിശ്വാസ കാര്യങ്ങളില് സര്ക്കാര് ഇടപെട്ട് വഷളാക്കരുത്. ഇതുപയോഗിച്ച് രാഷ്ട്രീയ നേട്ടത്തിന് ബി.ജെ.പിയും സി.പി.എമ്മും ശ്രമിക്കുകയാണ്. ഭരണപരാജയം മറച്ചുവെക്കാന് ജനങ്ങളില് ആശയക്കുഴപ്പവും വര്ഗീയ ധ്രുവീകരണവുമുണ്ടാക്കുകയാണ് സര്ക്കാരുകളുടെ ലക്ഷ്യം. സുപ്രീം കോടതി വിധി മറികടക്കാന് സര്ക്കാരിന് ഓര്ഡിനന്സ് കൊണ്ടുവരാം. റിവ്യൂപെറ്റീഷന് സുപ്രീം കോടതിയില് നല്കാം. ചെറുവിരല് സര്ക്കാര് ഇക്കാര്യത്തില് അനക്കുന്നില്ല. സാക്ഷര കേരളം ഇതെല്ലാം തിരിച്ചറിഞ്ഞിട്ടുണ്ട്.
കലങ്ങിയ വെള്ളത്തില് മീന് പിടിക്കാന് ബി.ജെ.പിയും വെള്ളം കലക്കി അതില് നിന്നും നേട്ടമുണ്ടാക്കാന് സി.പി.എമ്മും ശ്രമിക്കുകയാണ്. കേരളത്തിലെ ജനങ്ങളുടെ സാമാന്യബുദ്ധിയും വിവേകവും ശക്തിയും നിലവാരവും മനസിലാക്കാതെയാണ് ബി.ജെ.പിയും മാര്ക്സിസ്റ്റ് പാര്ട്ടിയും നിലപാട് എടുക്കുന്നത്.യു.ഡി.എഫ് സമാധാന മാര്ഗത്തില് വിശ്വാസികളോടൊപ്പം നില്ക്കുമെന്ന് കുഞ്ഞാലിക്കുട്ടി വിശദീകരിച്ചു.
കേരള കോണ്ഗ്രസ് (ജെ) പ്രസിഡന്റ് ജോണി നെല്ലൂര് അധ്യക്ഷത വഹിച്ചു. പാര്ട്ടി ലീഡര് അനൂപ് ജേക്കബ് സ്വാഗതം പറഞ്ഞു. ഹൈബി ഈഡന് എം.എല്.എ, ഡോ. കെ.എസ് രാധാകൃഷ്ണന്, ഡി.സി.സി പ്രസിഡന്റ് ടി.ജെ വിനോദ് പ്രസംഗിച്ചു.
Film
എഎംഎംഎയുടെ അധ്യക്ഷസ്ഥാനത്തേയ്ക്കുള്ള മത്സരത്തില് നിന്ന് നടന് ജഗദീഷ് പിന്മാറും
നാമനിര്ദേശ പത്രിക പിന്വലിക്കാനുള്ള അവസാന തീയതിയായ ഇന്ന് ജഗദീഷ് പത്രിക പിന്വലിക്കും.

താരസംഘടനയായ എഎംഎംഎയുടെ അധ്യക്ഷസ്ഥാനത്തേയ്ക്കുള്ള മത്സരത്തില് നിന്ന് നടന് ജഗദീഷ് പിന്മാറും. നാമനിര്ദേശ പത്രിക പിന്വലിക്കാനുള്ള അവസാന തീയതിയായ ഇന്ന് ജഗദീഷ് പത്രിക പിന്വലിക്കും. പ്രത്യേക ദൂതന് വഴി കത്ത് കൈമാറാനാണ് തീരുമാനം.
വനിതകള് നേതൃത്വത്തിലെത്തുമെന്ന ഉറപ്പിലാണ് ജഗദീഷിന്റെ തീരുമാനം. വനിതാ അധ്യക്ഷ ഉണ്ടാകണമെന്ന് ജഗദീഷ് നേരത്തെത്തന്നെ ആവശ്യപ്പെട്ടിരുന്നു.
അതേസമയം എഎംഎംഎയില് ഇന്ന് മത്സര ചിത്രം തെളിയും. പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേതാ മേനോനും ദേവനുമാണ് മത്സരിക്കുക. ജനറല് സെക്രട്ടറി സ്ഥാനത്തേക്ക് ബാബുരാജ്, കുക്കു പരമേശ്വരന്, രവീന്ദ്രന് തുടങ്ങിയവര് മത്സരിക്കുന്നുണ്ട്. ഓഗസ്റ്റ് 15നാണ് തെരഞ്ഞെടുപ്പ്.
എഎംഎംഎ അധ്യക്ഷസ്ഥാനത്തേക്ക് വനിതകള് വരുന്നതിനെ നിരവധി പേര് അനുകൂലിച്ചിരുന്നു.
Film
ഫിലിം പ്രൊഡ്യുസേഴ്സ് അസോസിയേഷന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന് തയ്യാറെടുത്ത് സാന്ദ്ര തോമസ്
ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പ്രസിഡന്റ് സ്ഥാനത്തേക്ക് മല്സരിക്കാന് നാമ നിര്ദേശ പത്രികയുമായി സാന്ദ്ര തോമസ്.

ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പ്രസിഡന്റ് സ്ഥാനത്തേക്ക് മല്സരിക്കാന് നാമ നിര്ദേശ പത്രികയുമായി സാന്ദ്ര തോമസ്. ഓഗസ്റ്റ് 14 നാണ് നിര്മ്മാതാക്കളുടെ സംഘടനയിലേക്കുള്ള തിരഞ്ഞടുപ്പ് നടക്കുക.
സംഘടന കയ്യടക്കിയ കുത്തകകളുടെ മാറ്റത്തിനായാണ് തന്റെ മത്സരമെന്നും നാമനിര്ദേശ പത്രിക ഇന്ന് സമപ്പിക്കുമെന്നും സാന്ദ്ര തോമസ് പറഞ്ഞു.
സിനിമകളുടെ ലാഭനഷ്ടക്കണക്ക് പുറുത്തുവിട്ട സംഘടനാനടപടി പരാജയമാണെന്നും താന് പ്രസിഡന്റായാല് നല്ല മാറ്റം കൊണ്ടുവരുമെന്നും സാന്ദ്ര പറഞ്ഞു.
സാന്ദ്ര തോമസ് തന്നെ നവമാധ്യമങ്ങളിലൂടെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി ലിസ്റ്റിന് സ്റ്റീഫന് പരാതി നല്കിയിരുന്നു. സാന്ദ്രയ്ക്കെതിരെ രണ്ട് കോടി രൂപ ആവശ്യപ്പെട്ട് മാനനഷ്ടക്കേസും നല്കിയിരുന്നു.
Film
കറുപ്പിന്റെ ടീസറിന് പിന്നാലെ സൂര്യ 46 ന്റെ പോസ്റ്റർ പുറത്ത്

ആർ ജെ ബാലാജിയുടെ സംവിധാനത്തിൽ സൂര്യ നായകനാകുന്ന കറുപ്പിന്റെ ടീസറിന് പിന്നാലെ അതിനു ശേഷം റിലീസ് ചെയ്യാനിരിക്കുന്ന സൂര്യ 46 ന്റെ പോസ്റ്റർ റിലീസ് ചെയ്തു. ദുൽഖർ സൽമാന്റെ സൂപ്പർഹിറ്റ് ചിത്രം ലക്കി ഭാസ്കറിന് ശേഷം വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്.
പോസ്റ്ററിൽ സൂര്യ ക്ലീൻ ഷേവൻ ലുക്കിൽ ഒരു ബ്രൗൺ ജാക്കറ്റ് ധരിച്ച് കൊണ്ട് നിൽക്കുന്ന ചിത്രമാണുള്ളത്. മമിതാ ബൈജുവാണ് ചിത്രത്തിൽ സൂര്യയുടെ നായികയാകുന്നത്. സിതാര എന്റർടൈൻമെൻറ്സിന്റെയും ഫോർച്യൂൺ ഫോർ സിനിമാസിന്റെയും ബാൻസറുകളിൽ നാഗ വംശിയും സായ് സൗജന്യയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
ജി.വി പ്രകാശ് കുമാർ സംഗീത സംവിധാനം നിർവഹിക്കുന്ന സൂര്യ 46 ൽ രാധിക ശരത് കുമാർ, രവീണ ടാണ്ടൻ എന്നിവരും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കെജിഎഫ് 2 വിന് ശേഷം രവീണ ടാണ്ടൻ വീണ്ടുമൊരു തെന്നിന്ത്യൻ ചിത്രത്തിലഭിനയിക്കുന്നു എന്നതും സൂര്യ 46 പ്രത്യേകതയാണ്. ധനുഷിന്റെ വാത്തിയാണ് വെങ്കി അറ്റ്ലൂരിയുടെ മുൻ തമിഴ് ചിത്രം.
പ്രേമലു 2 വിന് ശേഷം തമിഴിലും പ്രേക്ഷക ശ്രദ്ധ നേടിയ മമിതാ ബൈജു സൂര്യ 46 കൂടാതെ ദളപതി വിജയ് അഭിനയിക്കുന്ന ജനനായകനിലും മുഖ്യ വേഷത്തിലെത്തുന്നുണ്ട്. മലയാളിയായ നിമിഷ രവിയാണ് ചിത്രത്തിന്റെ ചായാഗ്രഹണം നിർവഹിക്കുന്നത്. ദേശീയ പുരസ്കാര ജേതാവായ നവീൻ നൂലിയാണ് സൂര്യ 46 ന്റെ എഡിറ്റിങ് നിർവഹിക്കുന്നത്.
-
india3 days ago
തിരിച്ചുകയറി രൂപ മൂല്യം; 9 പൈസയുടെ നേട്ടം
-
News3 days ago
ഗസ്സയില് പട്ടിണി രൂക്ഷം; ഇസ്രാഈല് ആക്രമണത്തില് 63 പേര് കൊല്ലപ്പെട്ടു
-
india3 days ago
വനിതാ ചെസ് ലോകകപ്പ് ഫൈനലില് കൊനേരു ഹംപിയെ പരാജയപ്പെടുത്തി ദിവ്യ ദേശ്മുഖ്
-
india3 days ago
നിയമ സാധുതയില്ല; ബിഹാര് വോട്ടര് പട്ടികയിലെ തീവ്രപരിശോധനക്കെതിരെ മുസ്ലിം ലീഗ് സുപ്രിംകോടതിയില്
-
kerala3 days ago
കന്യാസ്ത്രീകള്ക്കെതിരെ ചുമത്തിയത് ഗുരുതര വകുപ്പുകള്; പത്തുവര്ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം, എഫ്ഐആര് പുറത്ത്
-
india3 days ago
‘ബിജെപി ഭരണത്തിന് കീഴില് ന്യൂനപക്ഷങ്ങളെ ആസൂത്രിതമായി പീഡിപ്പിക്കുന്നു’ ; കന്യാസ്ത്രീകളുടെ അറസ്റ്റില് അപലപിച്ച് രാഹുല് ഗാന്ധി
-
kerala3 days ago
പൊട്ടിവീണ വൈദ്യുതിക്കമ്പിയില് നിന്ന് ഷോക്കേറ്റു; ക്ഷീരകര്ഷകന് ദാരുണാന്ത്യം
-
GULF2 days ago
സൗദി അറേബ്യയിലെ ദമ്മാമിൽ പുതിയ ഹൈപ്പർമാർക്കറ്റ് തുറന്ന് ലുലു