മലപ്പുറം: വെള്ളാപ്പള്ളി നടേശന്റെ വിദ്വേഷപരാമർശത്തിനെതിരെ പ്രതികരണവുമായി മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. വെള്ളാപ്പള്ളിയെ അവഗണിക്കാനാണ് തീരുമാനമെന്നും ഇനി പ്രതികരിക്കേണ്ട കാര്യമില്ലെന്നും കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.
വെള്ളാപ്പള്ളി മറുപടി അർഹിക്കുന്നില്ലെന്നത് ജനങ്ങൾ തന്നെ തെളിയിച്ചതാണെന്ന് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. തെരഞ്ഞെടുപ്പുകളിൽ ജനങ്ങൾ അവരുടെ നിലപാട് വ്യക്തമായി അറിയിച്ചിട്ടുണ്ട്. വർഗീയത കേരളം വെച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.