X
    Categories: keralaNews

പ്ലസ് വണ്‍ ഓണ്‍ലൈന്‍ ക്ലാസ് തുടങ്ങുന്ന തിയതി പ്രഖ്യാപിച്ചു; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തില്‍ സ്‌കൂളുകള്‍ അടഞ്ഞു കിടക്കുന്നതിനാല്‍ പ്ലസ് വണ്‍ ക്ലാസുകളും ഓണ്‍ലൈനായി ആരംഭിക്കുവാന്‍ തീരുമാനം. പ്രവേശന നടപടികള്‍ ഏറെക്കുറെ അവസാനഘട്ടത്തിലെത്തിയ സാഹചര്യത്തിലാണ് ക്ലാസുകള്‍ ആരംഭിക്കാന്‍ വിദ്യാഭ്യാസമന്ത്രി നിര്‍ദേശം നല്‍കിയത്. രാവിലെ 9.30 മുതല്‍ 10.30 വരെ രണ്ട് ക്ലാസുകളായാണ് സംപ്രേഷണം.

ഇതോടെ ഒന്ന് മുതല്‍ 12 വരെ ക്ലാസുകളിലായി 45 ലക്ഷം കുട്ടികള്‍ ഓണ്‍ലൈന്‍ വഴി പഠനം നടത്തും. പ്രീ പ്രൈമറി വിഭാഗങ്ങളിലെ കിളിക്കൊഞ്ചല്‍ ആദ്യ ആഴ്ച ശനി, ഞായര്‍ ദിവസങ്ങളിലായിരിക്കും. ഇത് പിന്നീട് ക്രമീകരിക്കും.

സ​മ​യ​ല​ഭ്യ​ത പ്ര​ശ്നം ഉ​ള്ള​തി​നാ​ല്‍ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ലെ ചി​ല വി​ഷ​യ​ങ്ങ​ളും പ്രൈ​മ​റി, അപ്പർ പ്രൈ​മ​റി വി​ഭാ​ഗ​ത്തി​ലെ ഭാ​ഷാ​വി​ഷ​യ​ങ്ങ​ളും ക​ഴി​യു​ന്ന​തും അ​വ​ധി ദി​വ​സ​ങ്ങ​ള്‍ കൂ​ടി പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യാ​യി​രി​ക്കും സം​പ്രേ​ഷ​ണം. മു​ഴു​വ​ന്‍ വി​ഷ​യ​ങ്ങ​ളും സം​പ്രേ​ഷ​ണം ചെ​യ്യാ​ന്‍ കൈ​റ്റ് ക്ര​മീ​ക​ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി സി.​ഇ.​ഒ കെ. ​അ​ൻ​വ​ർ സാ​ദ​ത്ത്​ അ​റി​യി​ച്ചു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: