മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വാട്‌സ്ആപ്പില്‍ പോസ്റ്റിട്ട പൊലീസുകാരന് മഹാരാഷ്ട്രയില്‍ സസ്‌പെന്‍ഷന്‍. മുന്‍ മഹാരാഷ്ട്ര റവന്യൂ മന്ത്രിയും കോണ്‍ഗ്രസ് എം.എല്‍.എയുമായ ബാലസാഹബ് തോറട്ടിന്റെ അംഗരക്ഷകന്‍ രമേശ് ഷിന്‍ഡെയെ ആണ് സസ്‌പെന്‍ഡ് ചെയ്തത്. നേരത്തെ ഇദ്ദേഹത്തിനെതിരെ സൈബര്‍ ക്രൈം സെല്‍ വകുപ്പു തല അന്വേഷണം നടത്തിയിരുന്നു.