Culture
പ്രധാനമന്ത്രിയെ വിദേശയാത്രയില്‍ അനുഗമിക്കുന്നവരുടെ വിവരങ്ങള്‍ പുറത്തുവിടണമെന്ന് വിവരാവകാശ കമ്മീഷന്
ന്യൂഡല്‍ഹി: വിദേശയാത്രകളില്‍ പ്രധാനമന്ത്രിയെ അനുഗമിക്കുന്ന പ്രതിനിധി സംഘത്തിന്റെ പേരു വിവരങ്ങള്‍ പുറത്തുവിടണമെന്ന് മുഖ്യ വിവരാവകാശ കമ്മീഷണര്‍ ആര്.കെ മാഥൂര്‍. രാജ്യസുരക്ഷ കണക്കിലെടുത്ത് വിവരങ്ങള്‍ പുറത്തുവിടാനാവില്ലെന്ന പ്രധാനമന്ത്രിയുടെ ഓഫീസിന്റെ വാദം തള്ളിക്കൊണ്ടാണ് കമ്മീഷന്റെ ഉത്തരവ്.
പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള സൈനികര്‍, സുരക്ഷാ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഒഴികെ എല്ലാവരുടേയും വിവരങ്ങള്‍ പുറത്തുവിടണമെന്ന് കമ്മീഷന് ആവശ്യപ്പെട്ടു. വിവരാവകാശ പ്രവര്‍ത്തകരായ നീരജ് ശര്‍മ്മ, അയ്യൂബ് അലി എന്നിവര്‍ സമര്‍പ്പിച്ച അപേക്ഷ നേരത്തെ പ്രധാനമന്ത്രിയുടെ ഓഫീസ് നിരസിച്ചിരുന്നു. ഇതേതുടര്‍ന്ന് പരാതിക്കാര്‍ കേന്ദ്ര വിവരാവകാശ കമ്മീഷന് നല്കിയ അപ്പീലിന്മേലാണ് സി.ഐ.സിയുടെ തീര്‍പ്പ്. വിദേശയാത്രകളില്‍ പ്രധാനമന്ത്രിയെ അനുഗമിച്ച സ്വകാര്യ വ്യക്തികളുടെ പേരു വിവരങ്ങള്‍ പുറത്തുവിടുന്നത് രാജ്യസുരക്ഷയെ ഒരു തരത്തിലും ബാധിക്കില്ലെന്ന് കമ്മീഷണര്‍ വിലയിരുത്തി.
വിദേശയാത്രകളില്‍ പ്രധാനമന്ത്രിയെ അനുഗമിച്ച സ്വകാര്യ കമ്പനികളുടെ സി.ഇ.ഒമാര്‍, വ്യാപാര പങ്കാളികള്‍, സ്വകാര്യ കമ്പനികളിലെ ഉദ്യോഗസ്ഥര്‍ എന്നിവരുടെ വിവരങ്ങള്‍ നല്‍കണമെന്നായിരുന്നു നീരജ് ശര്‍മ്മയുടെ ആവശ്യം. പ്രധാനമന്ത്രിയുടെ വസതിയുടേയും ഓഫീസിന്റെയും പ്രവര്‍ത്തനച്ചെലവ്, അദ്ദേഹം പങ്കെടുക്കുന്ന യോഗങ്ങളുടെ നടപടി ക്രമങ്ങള്‍, ഔദ്യോഗിക വസതിയില്‍ പ്രധാനമന്ത്രി നടത്തിയിട്ടുള്ള യോഗങ്ങള്‍ എത്ര, പ്രധാനമന്ത്രി പങ്കെടുത്ത തെരഞ്ഞെടുപ്പ് പൊതുയോഗങ്ങള്‍ എത്ര, അതിനു വേണ്ടി സര്‍ക്കാര്‍ ചെലവിട്ട തുക എത്ര തുടങ്ങിയ ചോദ്യങ്ങളാണ് അയ്യൂബ് അലി ചോദിച്ചിരുന്നത്. 2017 ജൂലൈയിലാണ് ശര്‍മ്മ വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയത്. അയ്യൂബ് അലി 2016 ഏപ്രില്‍ മാസത്തിലും.
സുരക്ഷാ കാരണങ്ങളാല്‍ വിവരങ്ങള്‍ നല്‍കാനാവില്ലെന്നും വിവരാവകാശ നിയമത്തിലെ എട്ട്(1)എ വകുപ്പ് പ്രകാരം വിവരങ്ങള്‍ നല്‍കുന്നതില്‍നിന്ന് ഒഴിവാക്കപ്പെട്ടിട്ടുണ്ടെന്നുമായിരുന്നു തനിക്ക് ലഭിച്ച മറുപടിയെന്ന് നീരജ് ശര്‍മ്മ കമ്മീഷന് മുമ്പാകെ നടന്ന ഹിയറിങില്‍ വ്യക്തമാക്കി. മുന്‍ പ്രധാനമന്ത്രി ഡോ.മന്മോഹന് സിങിന്റെ കാലത്ത് ഇതേ വിവരങ്ങള്‍ ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയിരുന്നുവെന്ന് ശര്‍മ്മ ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രിയുടെ വിദേശയാത്രാ വിവരങ്ങള്‍ വെബ്സൈറ്റിലുണ്ടെന്നും എന്നാല്‍ യാത്രയില്‍ അനുഗമിച്ചവരുടെ പേരുവിവരങ്ങള്‍ സുരക്ഷാ കാരണങ്ങളാല്‍ പുറത്തുവിടാന്‍ കഴിയില്ലെന്നുമായിരുന്നു ഹിയറിങില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് നല്കിയ മറുപടി. പ്രധാനമന്ത്രിയുടെ ഓഫീസിന്റെയും വസതിയുടേയും പ്രവര്‍ത്തന ചെലവ് ബജറ്റില്‍ വിശദീകരിക്കാറുണ്ടെന്നും ഇതില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാനാവില്ലെന്നുമായിരുന്നു അയ്യൂബ് അലിയുടെ അപേക്ഷയിന്മേലുള്ള വിശദീകരണം. പ്രധാനമന്ത്രി എത്ര തെരഞ്ഞെടുപ്പ് റാലികളില്‍ സംബന്ധിച്ചു എന്ന കണക്ക് പി.എം.ഒ സൂക്ഷിക്കാറില്ലെന്നും പി.എം.ഒയിലെ സെന്‍ട്രല്‍ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍(സി.പി.ഐ.ഒ) നല്കിയ മറുപടിയില്‍ പറയുന്നു.
കാസര്‍കോട്: നീലേശ്വരം പാലായി അയ്യങ്കുന്നത്ത് ഭഗവതി ക്ഷേത്രത്തില്‍ മോഷണം. വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന തിരുവാഭരണവും ഭണ്ഡാരവും കവര്‍ച്ച ചെയ്തു. നീലേശ്വരം പാലായി അയ്യങ്കുന്നത്ത് ഭഗവതി ക്ഷേത്രത്തില്‍ നടന്ന കവര്‍ച്ച പുറത്തറിയുന്നത് ശനിയാഴ്ച രാവിലെ. ഭണ്ഡാരത്തിലെ കാശും കൊണ്ട് പോയി.
ശ്രീകോവിലിന്റെ വാതില്‍ കുത്തിത്തുറന്നാണ് മോഷ്ടാക്കള്‍ അകത്ത് പ്രവേശിച്ചത്. ക്ഷേത്രത്തില്‍ പതിവ് പൂജകള്‍ക്കായി എത്തിയ ആചാര സ്ഥാനക്കാരനാണ് വാതില്‍ തകര്‍ന്ന നിലയിലും ഭണ്ഡാരപ്പെട്ടി തുറന്ന നിലയും കണ്ടത്. നീലേശ്വരം പൊലീസ് സംഘമെത്തി തെളിവുകള്‍ ശേഖരിച്ചു. പരിസരത്തെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ചാണ് അന്വേഷണം. വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്ക്വാഡും പരിശോധന നടത്തി.
news
കടുവ സെന്‍സസിനിടെ കാട്ടാന ആക്രമണം; വനം വകുപ്പ് ജീവനക്കാരന് കൊല്ലപ്പെട്ടു
സെന്‍സസിനിടെ കാട്ടാന ആക്രമിക്കാനെത്തിയതോടെ കാളിമുത്തുവും കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥനും…
പാലക്കാട്: കടുവ സെന്‍സസിനിടെ കാട്ടാന ആക്രമണത്തില്‍ വനം വകുപ്പ് ജീവനക്കാരന് കൊല്ലപ്പെട്ടു. പുതൂര്‍ ഫോറസ്റ്റ് ഓഫീസിലെ ബീറ്റ് അസിസ്റ്റന്റ് കാളിമുത്തുവാണ് മരിച്ചത്. പാലക്കാട് അട്ടപ്പാടി പുതൂരിലാണ് സംഭവം.
ഇന്നലെ രാവിലെ 2 സഹപ്രവര്‍ത്തകരോടൊപ്പം മുള്ളി വനത്തില്‍ ബ്ലോക്ക് 12ലെ കടുവ കണക്കെടുപ്പിനു പോയതായിരുന്നു. സെന്‍സസിനിടെ കാട്ടാന ആക്രമിക്കാനെത്തിയതോടെ കാളിമുത്തുവും കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥനും ഓടി മാറിയിരുന്നു. എന്നാല്‍ പിന്നീട് കാളിമുത്തുവിനെ കണ്ടെത്താനായില്ല. കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥന് അറിയിച്ചതിനെ തുടര്‍ന്ന് ആര്‍ആര്‍ടി നടത്തിയ തിരച്ചിലില്‍ പിന്നീട് കാളിമുത്തുവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
international
ടേക്ക് ഓഫിന് തയ്യാറെടുത്ത എയര്‍ ബസ് വിമാനത്തില്‍ അഗ്നിബാധ
ലഗേജ് ഹാന്‍ഡിലിംഗ് മേഖലയില്‍ നിന്നാണ് തീ പടര്‍ന്നത്..
സാവോ പോളോ: ബ്രസീലിലെ സാവോ പോളോയിലെ വിമാനത്താവളത്തില്‍ ടെക് ഓഫിനൊരുങ്ങിയ എയര്‍ ബസ് വിമാനത്തില്‍ അഗ്നിബാധ. യാത്രക്കാര്‍ ബോര്‍ഡ് ചെയ്ത വിമാനത്തിലേക്ക് ലഗേജുകള്‍ വയ്ക്കുന്നതിനിടെയാണ് അഗ്നിബാധയുണ്ടായത്. ലതാം എയര്‍ലൈന്റെ വിമാനത്തിലാണ് തീ പടര്‍ന്നത്. 169 യാത്രക്കാരാണ് സംഭവ സമയത്ത് വിമാനത്തിനുള്ളിലുണ്ടായിരുന്നത്. എന്നാല്‍ വിമാനത്താവളത്തിലുണ്ടായിരുന്ന ജീവനക്കാരുടെ തക്ക സമയത്തെ ഇടപെടലില്‍ വന്‍ ദുരന്തം തലനാരിഴയ്ക്ക് ഒഴിവായി.
ലഗേജ് ഹാന്‍ഡിലിംഗ് മേഖലയില്‍ നിന്നാണ് തീ പടര്‍ന്നത്. സാവോ പോളോയില്‍ നിന്ന് പോര്‍ട്ടോ അലെഗ്രേയിലേക്ക് പുറപ്പെട്ട എല്‍എ 3418 എന്ന വിമാനത്തിലാണ് അഗ്നിബാധയുണ്ടായത്. പുകയും അഗ്നിബാധയും ഉണ്ടാകുമ്പോഴുണ്ടാവുന്ന അലാറാം മുഴങ്ങുന്നതിനിടെ യാത്രക്കാര്‍ വിമാനത്തില്‍ നിന്ന് ഇറങ്ങിയോടുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. എയര്‍ബസ് എ320 വിമാനത്തിലാണ് അഗ്നിബാധയുണ്ടായത്. അപകടത്തെ നിയന്ത്രിക്കാന്‍ സാധിച്ചുവെന്നും വിജയകരമായി രക്ഷാപ്രവര്‍ത്തനം നടത്താന്‍ സാധിച്ചുവെന്നുമാണ് വിമാന കമ്പനി സംഭവത്തില്‍ വിശദമാക്കുന്നത്.
-
kerala1 day agoയുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വ്യാജ ചിത്രവുമായി സിപിഎമ്മുകാരുടെ വര്‍ഗീയ പ്രചാരണം; കുറ്റക്കാര്‍ക്കെതിരെ നിയമ നടപടി
-
kerala2 days agoപിഎം ശ്രീ- ജോണ്‍ ബ്രിട്ടാസ് വിവാദം: ‘ഇനിയും എത്ര പാലങ്ങള്‍ വേണോ അത്രയും പാലങ്ങള്‍ ഉണ്ടാക്കും, അതുകൊണ്ട് എന്താണ് കുഴപ്പം?’: എം.വി ഗോവിന്ദന്
-
kerala2 days agoസംഘടനാപരമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പിന്തുണ മാത്രമേ ഇതുവരെ രാഹുലിന് ഞാന്‍ നല്‍കിയിട്ടുള്ളൂ: ഷാഫി പറമ്പില്‍
-
GULF2 days agoഒരു മാസം എനിക്ക് അന്നം തന്നവരാണ് KMCC, കൊറോണ കാരണം ജോലി പോയപ്പോൾ അവരാണ് സഹായിച്ചത്: ഡാബ്സി
-
kerala2 days agoസ്വര്‍ണക്കൊള്ള ഒരു ജനതയുടെ നെഞ്ചിനേറ്റ മുറിവ്
-
kerala3 days agoബിജെപിയോ സിജെപിയോ…? ഇടുക്കിയില്‍ ബിജെപിക്കായി വോട്ടുപിടിക്കാനിറങ്ങി സിപിഎം മുന്‍ എംഎല്‍എ
-
health12 hours agoഡയറ്റ് പ്ലാനിങ്ങിലുണ്ടോ? നമുക്കാവശ്യമായ ഭക്ഷണ ശൈലി ഇങ്ങനെ ക്രമീകരിക്കാം
-
india2 days agoമദ്യം വാങ്ങാന്‍ പണം നിഷേധിച്ചതിനെ തുടര്‍ന്ന് അമ്മയെ തീകൊളുത്തിയ മകന് അറസ്റ്റില്‍

