Connect with us

kerala

കുന്നംകുളത്തെ പൊലീസ് മര്‍ദനം; എല്ലാ പൊലീസുകാര്‍ക്കെതിരെയും കേസെടുത്തിട്ടില്ലെന്ന് മര്‍ദ്ദനമേറ്റ സുജിത്ത് വി എസ്

‘പരാതിയില്‍ നിന്ന് പിന്മാറാന്‍ പണം ഓഫര്‍ ചെയ്തു’

Published

on

തൃശൂര്‍ കുന്നംകുളത്ത് യൂത്ത് കോണ്‍ഗ്രസ് നേതാവിനെ പൊലീസ് ആക്രമിച്ച സംഭവത്തില്‍ തന്നെ മര്‍ദിച്ച എല്ലാ പൊലീസുകാര്‍ക്കെതിരെയും കേസെടുത്തിട്ടില്ലെന്ന് സുജിത്ത് വി എസ്. അഞ്ചുപേര്‍ മര്‍ദ്ദിച്ചിരുന്നെന്നും എന്നാല്‍ നാലു പൊലീസുകാര്‍ക്കെതിരെ മാത്രമാണ് കേസെടുത്തതെന്നും സുജിത്ത് പറഞ്ഞു. അതേസമയം പൊലീസ് ഡ്രൈവറായിരുന്ന സുഹൈര്‍ കേസില്‍ നിന്ന് ഒഴിവായെന്നും ഇതിനെതിരെ നിയമപോരാട്ടം തുടരുമെന്നും സുജിത്ത് വി എസ് പറഞ്ഞു.

പൊലീസ് സ്റ്റേഷന് മുകളിലത്തെ നിലയില്‍ വെച്ചാണ് സുഹൈര്‍ സുജിത്തിനെ മര്‍ദിച്ചത്. നിലവില്‍ സുഹൈര്‍പോലീസ് വകുപ്പ് വിട്ട് റവന്യൂ വകുപ്പിലേക്ക് മാറിയിട്ടുണ്ട്. അഞ്ചു പേരും ക്രൂരമായി മര്‍ദിച്ചെന്ന് സുജിത്ത് പറയുന്നു. സിസിടിവി ദൃശ്യങ്ങള്‍ ഇല്ലാത്താതിനാല്‍ സുഹൈറിനെ മാറ്റി നിര്‍ത്തിയെന്നാണ് പറയുന്നത്.

പരാതിയില്‍ നിന്ന് പിന്മാറാന്‍ പൊലീസുകാര്‍ പണം ഓഫര്‍ ചെയ്‌തെന്നും സുജിത്ത് പറഞ്ഞു. 20 ലക്ഷം രൂപ തരാം എന്ന് അറിയിച്ചെന്നും ഇടനിലക്കാര്‍ മുഖാന്തരവും അല്ലാതെയും ആണ് പണം ഓഫര്‍ ചെയ്തതെന്നും സുജിത്ത് പറഞ്ഞു.

2023 ഏപ്രില്‍ 5ന് നടന്ന കസ്റ്റഡി മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നത് കോടതിയുടെ സുപ്രധാന ഇടപെടലിലൂടെയാണ്. സുഹൃത്തിനെ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിനാണ് യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് സുജിത്ത് വി എസിനെ പൊലീസ് മര്‍ദിച്ചത്.

Trending