ആലുവ: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അന്വേഷണസംഘം അടുത്ത മാസം ഏഴിനു മുമ്പായി കുറ്റപത്രം സമര്‍പ്പിക്കും. കേസിലെ നിര്‍ണായക തെളിവായ മൊബൈല്‍ ഫോണ്‍ ലഭിച്ചില്ലെങ്കിലും കുറ്റപത്രം സമര്‍പ്പിക്കാനുള്ള നീക്കത്തിലാണ് പൊലീസ്. ജൂലൈ പത്തിന് അറസ്റ്റു ചെയ്യപ്പെട്ട ദിലീപിന് 90 ദിവസം കഴിഞ്ഞാല്‍ സോപാധിക ജാമ്യത്തിന് അര്‍ഹതയുണ്ടെന്ന കാര്യം മുന്‍നിര്‍ത്തിയാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങുന്നത്. ദിലീപ് പുറത്തുവന്നാല്‍ കേസന്വേഷണത്തെ ഗുരുതരമായി ബാധിക്കുമെന്നതിനാല്‍ എത്രയും പെട്ടെന്ന് കുറ്റപത്രം തയാറാക്കി സമര്‍പ്പിക്കണമെന്നാണ് പൊലീസ് നീക്കം. കൂട്ടമാനഭംഗം അടക്കമുള്ള ഗുരുതര വകുപ്പുകള്‍ ചേര്‍ത്താവും പൊലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുക. ജീവപര്യന്തം തടവുശിക്ഷ കിട്ടുന്ന കുറ്റങ്ങളാണ് ദിലീപിന്റെ പേരില്‍ പൊലീസ് ചേര്‍ക്കുക.
Be the first to write a comment.