മെക്സിക്കോ സിറ്റി: മെക്സിക്കോ തലസ്ഥാനത്തുണ്ടായ ശക്തമായ ഭൂചലനത്തില്‍ 150 പേര്‍ മരിച്ചു. നിരവധി പ്പേര്‍ക്ക് പരിക്കേറ്റു. റിക്ടര്‍ സ്‌കെയിലില്‍ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ കനത്ത നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തത്.

170919-mexico-earthquake-aftermath-ac-707p_111b2add9df89f2a73296a873a54fce0-nbcnews-fp-1240-520

20 ഓളം കെട്ടിടങ്ങള്‍ തകര്‍ന്നു വീണതായും റിപ്പോര്‍ട്ടുകളുണ്ട്. മെക്സിക്കോ സിറ്റിക്കു സമീപത്തും മോറെലോസിലുമായി ഇന്നലെ ഉച്ചക്ക് പ്രാദേശിക സമയം 2.15നാണ് ഭൂചലനമുണ്ടായത്. ചില കെട്ടിടങ്ങളില്‍ തീപിടിത്തമുണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്.

afp-sk8tr

കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. സാന്‍ ജുവാന്‍ റബോസോ നഗരത്തില്‍നിന്ന് 31 മൈല്‍ വടക്കുകിഴക്ക് മാറിയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു.

afp-sk907

1985ല്‍ പതിനായിരത്തിലധികം പേര്‍ മരിക്കാനിടയായ ഭൂചലനത്തിന്റെ 32-ാം വാര്‍ഷിക ദിനത്തിലാണ് മെക്സിക്കോയില്‍ വീണ്ടും ശക്തമായ ഭൂചലനമുണ്ടായത്. ഈ മാസം ആദ്യം മെക്സിക്കോയിലുണ്ടായ ഭൂചലനത്തില്‍ 90 പേര്‍ മരിച്ചിരുന്നു.