പത്തനംതിട്ട: ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിച്ച ജനരക്ഷായാത്രയില്‍ പങ്കെടുക്കാന്‍ അവധിയെടുത്ത സിവില്‍ പൊലീസ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍. ചിറ്റാര്‍ സ്റ്റേഷനിലെ പൊലീസുകാരന്‍ ഗിരിജേന്ദ്രനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

ജനരക്ഷാ യാത്രയില്‍ ഗിരിജേന്ദ്രന്‍ പങ്കെടുത്തതായി റിപ്പോര്‍ട്ടു ലഭിച്ചിരുന്നെന്നും അതിനനുസരിച്ചാണു നടപടിയെന്നും ജില്ലാ പൊലീസ് മേധാവി സതീഷ് ബിനോ അറിയിച്ചു.

ജനരക്ഷാ യാത്രയില്‍ പങ്കെടുക്കാന്‍ ഇയാള്‍ അവധിയെടുത്തതായി അധികൃതര്‍ക്ക് പരാതി ലഭിച്ചിരുന്നു. ഇതേതുടര്‍ന്ന് ബന്ധപ്പെട്ട വിഭാഗം നടത്തിയ പരിശോധനയിലാണ് ഗിരിജേന്ദ്രന്‍, ജനരക്ഷാ യാത്രയില്‍ പങ്കെടുക്കതായി വ്യക്തമായത്. സിവില്‍ പൊലീസ് ഓഫീസറെ സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചത്.
നിലവില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് രാഷ്ട്രീയ പരിപാടികളില്‍ പങ്കെടുക്കാന്‍ അനുവാദമില്ല.