തിരുവല്ല: തിരുവല്ലയില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അകമ്പടിപോയ പൊലീസ് വാഹനം അപകടത്തില്‍പ്പെട്ട് ഡ്രൈവര്‍ മരിച്ചു. തിരുവനന്തപുരം എ.ആര്‍ ക്യാമ്പിലെ പി . പ്രവീണാണ് (32) മരിച്ചത് കൊല്ലം കടയ്ക്കല്‍ ആനപ്പാറ സ്വദേശിയായ പ്രവീണാണ് വാഹനം ഓടിച്ചിരുന്നത് . ഒരു പൊലീസുകാരനും മൂന്ന് ഓട്ടോ റിക്ഷാ യാത്രക്കാര്‍ക്കും പരിക്കേറ്റു. കൊടിയേരി ബാലകൃഷ്ണന് അകമ്പടി പോയ പൊലീസ് വാഹനം തിരുവല്ലക്ക് സമീപം പൊടിയാടിയില്‍ അപകടത്തില്‍പ്പെടുകയായിരുന്നു.

പൊടിയാടി വളവില്‍ നിയന്ത്രണം വിട്ട്കരണം മറിഞ്ഞ് ഓട്ടോറിക്ഷയുമായി കൂട്ടിയിടിക്കുകയായിരുന്നു, തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പ്രവീണിനെതിന ഉടന്‍ ആസ്പത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പൊലീസുകാരനായ രാജേഷ് ഓട്ടോ യാത്രക്കാരായ നീതു (26 ) ,റയോണ്‍ (എട്ട് മാസം) എന്നിവര്‍ക്കാണ് പരിക്കേറ്റത്.ഇവരെ തിരുവല്ല താലൂക്ക് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. സി.പി.എം ആലപ്പുഴ ജില്ലാ സെക്രട്ടറി സജി ചെറിയാന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുത്ത ശേഷം കോടിയേരി പരുമലയില്‍ നിന്നും മടങ്ങും വഴിയാണ് അപകടം ഉണ്ടായത്.