kerala
പാലക്കാട് മോഡല്‍ അക്രമത്തിന് കണ്ണൂരിലും സാധ്യതയെന്ന് പോലീസ് റിപ്പോര്‍ട്ട്
പാലക്കാട് മോഡല്‍ അക്രമത്തിന് കണ്ണൂരിലും സാധ്യതയുണ്ടെന്ന് പൊലീസ് റിപ്പോര്‍ട്ട്.
കണ്ണൂര്‍: പാലക്കാട് മോഡല്‍ അക്രമത്തിന് കണ്ണൂരിലും സാധ്യതയുണ്ടെന്ന് പൊലീസ് റിപ്പോര്‍ട്ട്. കണ്ണവത്ത് നടന്ന രണ്ട് കൊലപാതകവുമായി ബന്ധപ്പെട്ട പ്രതികള്‍ക്ക് ഭീഷണിയുണ്ടെന്നും മേഖലയില്‍ സുരക്ഷ ശക്തമാക്കണമെന്നും കണ്ണൂര്‍ റൂറല്‍ പൊലീസ് മേധാവിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
2020ല്‍ കൊല്ലപ്പെട്ട കണ്ണവത്തെ സയ്യിദ് സലാഹുദ്ദീന്റെ സഹോദരന് നിസാമുദ്ദീനില്‍ നിന്ന് കേസിലെ പ്രതികളായ അമല്‍രാജ്, റിഷിന്, അശ്വിന് എന്നിവര്‍ക്ക് ഭീഷണിയുണ്ടെന്നും അതേസമയം നിസാമുദ്ദീനു നേരെ ആര്‍എസ്എസ് അക്രമത്തിനു സാധ്യതയുണ്ടെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. 2018ല്‍ എ.ബി.വി.പി പ്രവര്ത്തകന് ശ്രാമപ്രസാദിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്ക് നേരെ അക്രമം ഉണ്ടാവാനുള്ള സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ട് റൂറല്‍ പൊലീസ് പരിധിക്ക് കീഴിലുള്ള സ്റ്റേഷനിലേക്ക് അയച്ചിട്ടുണ്ട്.നാല് പേജുള്ള വിശദമായ റിപ്പോര്‍ട്ടാണ് അയച്ചത്.
മേഖലയില്‍ വിഭാഗീയത ഉണ്ടാക്കാനുള്ള ശ്രമം ചില സംഘടനയുടെ ഭാഗത്ത് നിന്നുണ്ടാവുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
kerala
തദ്ദേശ തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥികള്‍ ജനുവരി 12 നകം ചെലവ്കണക്ക് സമര്‍പ്പിക്കണം
തിരുവനന്തപുരം: തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേയ്ക്കുള്ള പൊതുതെരഞ്ഞെടുപ്പില്‍ മത്സരിച്ച എല്ലാ സ്ഥാനാര്‍ഥികളും ജനുവരി 12 നകം തെരഞ്ഞെടുപ്പ് ചെലവ് കണക്ക് ഓണ്‍ലൈനായി സമര്‍പ്പിക്കണം. നിശ്ചിത സമയത്തിനകം കണക്ക് സമര്‍പ്പിക്കാത്തവരെ അംഗമായി തുടരുന്നതിനും, തദ്ദേശതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനും അയോഗ്യരാക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന് അറിയിച്ചു. കമ്മീഷന്റെ ഉത്തരവ് തീയതി മുതല്‍ 5 വര്‍ഷത്തേക്കായിരിക്കും അയോഗ്യത വരിക. 2025 ലെ പൊതുതെരഞ്ഞെടുപ്പില്‍ ആകെ 1199 തദ്ദേശസ്ഥാപനങ്ങളിലെ 23573 വാര്‍ഡുകളിലായി ആകെ 75627 സ്ഥാനാര്‍ഥികളാണ് മത്സരിച്ചത്.
പത്രികാസമര്‍പ്പണം മുതല്‍ വോട്ടെണ്ണല്‍ വരെ നടത്തിയ ചെലവ് കണക്കാണ് നല്‍കേണ്ടത്. തെരഞ്ഞെടുപ്പ് ചെലവ് കണക്ക് അതത് തദ്ദേശസ്ഥാപനസെക്രട്ടറിമാര്‍ക്ക് നേരിട്ടും നല്‍കാം. നിശ്ചിത ഫാറത്തില്‍ നല്കുന്ന ചെലവ് കണക്കിനൊപ്പം വൗച്ചറുകളുടെയും ബില്ലുകളുടെയും പകര്‍പ്പുകളും നല്‍കണം. മുന്‍വര്‍ഷങ്ങളില്‍ ബന്ധപ്പെട്ട രേഖകളും ബില്ലുകളും സഹിതം യഥാസമയം ചെലവ് കണക്ക് നേരിട്ട് സമര്‍പ്പിച്ചിട്ടും തുടര്‍നടപടികളുണ്ടാകുന്നതില്‍ വീഴ്ചയുണ്ടായെന്ന ചില സ്ഥാനാര്‍ഥികളുടെ പരാതികളെ തുടര്‍ന്നാണ് ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയതെന്ന് കമ്മീഷണര്‍ അറിയിച്ചു.
https://www.sec.kerala.gov.in/login എന്ന ലിങ്കില്‍ കാന്‍ഡിഡേറ്റ് രജിസ്ട്രേഷനില്‍ ലോഗിന്‍ ചെയ്ത് വേണം ഓണ്‍ലൈനായി കണക്ക് സമര്‍പ്പിക്കാന്‍. ചെലവ് കണക്ക് ഓണ്‍ലൈനായി സമര്‍പ്പിക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും, വിശദമായ വീഡിയോ ട്യൂട്ടോറിയലും ലിങ്കില്‍ ലഭ്യമാണ്.
kerala
‘ഞങ്ങള്‍ എല്ലാവരുടെയും ചിന്തയില്‍ നീയുണ്ട്’; ഉമര്‍ ഖാലിദിന് സൊഹ്റാന് മംദാനിയുടെ കത്ത്
ന്യൂഡല്‍ഹി: ഡല്‍ഹി കലാപ ഗൂഢാലോചന ആരോപിച്ച് യുഎപിഎ ചുമത്തപ്പെട്ട് ജയിലില്‍ കഴിയുന്ന ജെഎന്‍യു പൂര്‍വവിദ്യാര്‍ഥി ഉമര്‍ ഖാലിദിന് കത്തയച്ച് ന്യൂയോര്‍ക്ക് മേയര്‍ സൊഹ്റാന് മംദാനി. ന്യൂയോര്‍ക്ക് മേയറായി മംദാനി അധികാരമേല്‍ക്കുന്ന അതേ ദിവസമാണ് ഉമര്‍ ഖാലിദിന്റെ സുഹൃത്തുക്കള്‍ കത്ത് പങ്കുവെച്ചത്. ന്യൂയോര്‍ക്കിന്റെ ചരിത്രത്തില്‍ ആദ്യത്തെ മുസ്ലിമും ഏറ്റവും പ്രായം കുറഞ്ഞ മേയറുമാണ് മംദാനി.
‘പ്രിയപ്പെട്ട ഉമര്‍, കയ്പിനെ കുറിച്ചും സ്വയം നശിപ്പിക്കപ്പെടാതിരിക്കേണ്ടുന്നതിന്റെ പ്രാധാന്യത്തെ കുറിച്ചുമുള്ള നിങ്ങളുടെ വാക്കുകള്‍ ഞാന്‍ ഓര്‍ക്കാറുണ്ട്. നിങ്ങളുടെ മാതാപിതാക്കളെ കണ്ടുമുട്ടാന്‍ കഴിഞ്ഞതില്‍ സന്തോഷം’. മംദാനി കത്തില്‍ കുറിച്ചു. ഞങ്ങളുടെ എല്ലാവരുടെയും ചിന്തയില്‍ നീയുണ്ടെന്ന് പറഞ്ഞാണ് അദ്ദേഹം കത്ത് അവസാനിപ്പിച്ചത്.
2020 സെപ്റ്റംബറിലാണ് ഉമര്‍ ഖാലിദിനെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. ക്രിമിനല്‍ ഗൂഢാലോചന, കലാപം, നിയമവിരുദ്ധമായി സംഘം ചേരല്‍, യുഎപിഎ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയായിരുന്നു അറസ്റ്റ്. സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനായി 14 ദിവസത്തേക്ക് കര്‍ക്കദൂമ കോടതി ഉമര്‍ ഖാലിദിന് ജാമ്യം നല്‍കിയിരുന്നു.
kerala
കടകംപള്ളിയെ ചോദ്യം ചെയ്തത് എന്തിന് പരമരഹസ്യമായി സൂക്ഷിച്ചു? മുഖ്യമന്ത്രി മറുപടി പറയണം; സണ്ണി ജോസഫ്
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ അന്വേഷണം തൃപ്തികരമാണെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം അടിസ്ഥാനരഹിതമാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്.
അന്വേഷണത്തില്‍ വേഗത പോരെന്നും വന്‍ തോക്കുകളെ പിടികൂടുന്നില്ലെന്നുമുള്ള ഹൈക്കോടതിയുടെ നിരീക്ഷണം മുഖ്യമന്ത്രിക്ക് നിഷേധിക്കാനാകുമോ? ശബരിമലയില്‍ നഷ്ടപ്പെട്ട സ്വര്‍ണം എത്രയാണെന്ന് തിട്ടപ്പെടുത്തുകയോ അവ വീണ്ടെടുക്കുകയോ ചെയ്തിട്ടില്ല. മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. മുന്‍മന്ത്രി കടകംപള്ളിയെ ചോദ്യം ചെയ്തത് എന്തിന് പരമരഹസ്യമായി സൂക്ഷിച്ചു? ഈ ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി പറയണം.
മുഖ്യമന്ത്രി പരാമര്‍ശിച്ച നേതാക്കളാരും ഭരണാധികാരികളല്ല. അവര്‍ക്കാര്‍ക്കും പോറ്റിക്ക് സൗകര്യം ചെയ്തുകൊടുക്കാനാവില്ല എന്നത് പകല്‍പോലെ വ്യക്തമാണ്. എന്നാല്‍ ശബരിമലയില്‍ പോറ്റിയെ കേറ്റിയതും പോറ്റിക്ക് എല്ലാ സൗകര്യങ്ങളും ചെയ്തതും മുഖ്യമന്ത്രി പിണറായി വിജയന്റെ കാലത്താണ്. മുഖ്യമന്ത്രി ഉത്തരം മുട്ടുമ്പോള്‍ കൊഞ്ഞനം കാട്ടുകയാണ്. അതു ജനങ്ങള്‍ തിരിച്ചറിയുമെന്നും സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി
സിപിഎമ്മിന്റെ മുതിര്‍ന്ന നേതാക്കള്‍ ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ അറസ്റ്റ് ചെയ്ത് ജയിലില്‍ കഴിയുമ്പോഴും അവരെ സിപിഎം സംരക്ഷിക്കുകയാണ്. അവര്‍ക്കെതിരെ ചെറിയ ഒരു അച്ചടക്ക നടപടി സ്വീകരിക്കാന്‍ പോലും സിപിഎം നേതൃത്വത്തിന് മനസുറപ്പില്ല. കാരണം നടപടിയെടുത്താല്‍ അവര്‍ സിപിഎം ഉന്നത നേതൃത്വത്തിന്റെ സ്വര്‍ണക്കൊള്ളയിലെ പങ്ക് വ്യക്തമാക്കുമെന്ന ആശങ്കയാണെന്നും സണ്ണി ജോസഫ് പറഞ്ഞു.
-
india3 days agoകര്‍ണാടകയിലെ യെലഹങ്കയില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് 11 ലക്ഷത്തിന്റെ ഫ്ളാറ്റ്
-
india2 days agoഎസ്.ഐ.ആർ ഹിയറിങ്ങ് നോട്ടീസ്; വയോധികൻ ട്രെയിനിന് മുന്നിൽ ചാടി മരിച്ചു
-
kerala2 days agoവാഹനം ബൈക്കില്‍ തട്ടിയെന്ന് ആരോപണം; വടകരയില്‍ യുവാവിന് നേരെ ആള്‍ക്കൂട്ട മര്‍ദനമെന്ന് പരാതി
-
kerala2 days agoഗാന്ധി പ്രതിമയുടെ മുഖത്തടിച്ചും അസഭ്യം പറഞ്ഞും മദ്യപാനിയുടെ അതിക്രമം; അറസ്റ്റില്‍
-
News1 day agoസോഹ്റാൻ മംദാനി ന്യൂയോർക്ക് മേയറായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
-
india1 day ago‘ഹിന്ദുക്കള്‍ക്ക് രണ്ടോ മൂന്നോ കുട്ടികള്‍ വേണം; മുസ്ലികള് ഏഴും എട്ടും പ്രസവിക്കരുത്’ -വീണ്ടും വിദ്വേഷ പ്രസംഗവുമായി അസ്സം മുഖ്യമന്ത്രി
-
kerala2 days agoശാന്തകുമാരിയമ്മയുടെ വിയോഗത്തില്‍ അനുശോചനമറിയിച്ച് ഡോ. എം.പി. അബ്ദുസ്സമദ് സമദാനി
-
kerala2 days agoഉച്ചയ്ക്ക് ശേഷം വീണ്ടും ഇടിഞ്ഞ് സ്വർണ വില; ഇന്ന് കുറഞ്ഞത് രണ്ട് തവണ
