india
രാഹുല്‍ ഗാന്ധിക്ക് പിന്തുണയുമായി രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍; പ്രതിപക്ഷ കക്ഷികളുടെ യോഗം
: രാഹുല്‍ ഗാന്ധിയെ ജയില്‍ ശിക്ഷക്ക് വിധിച്ച സൂറത്തിലെ വിചാരണക്കോടതി വിധി രാഷ്ട്രീയ പ്രത്യാക്രമണത്തിന് ആയുധമാക്കാനൊരുങ്ങി കോ ണ്‍ഗ്രസ്.
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയെ ജയില്‍ ശിക്ഷക്ക് വിധിച്ച സൂറത്തിലെ വിചാരണക്കോടതി വിധി രാഷ്ട്രീയ പ്രത്യാക്രമണത്തിന് ആയുധമാക്കാനൊരുങ്ങി കോ ണ്‍ഗ്രസ്. ഇന്ന് പ്രതിപക്ഷ കക്ഷികളുടെ യോഗം ഡല്‍ഹിയില്‍ വിളിച്ചുചേര്‍ക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. ബി.ജെ.പി വിരുദ്ധ സമാന നിലപാടുള്ള കക്ഷികളെ പങ്കെടുപ്പിച്ച് ഖാര്‍ഗെയുടെ വസതിയിലാരിക്കും യോഗം. പ്രതിപക്ഷ കക്ഷികളുടെ പൂര്‍ണ പിന്തുണ നേടുകയാണ് ലക്ഷ്യം.
അതേസമയം സൂറത്ത് കോടതി അപകീര്‍ത്തി കേസില്‍ രണ്ട് വര്‍ഷത്തേക്ക് ശിക്ഷിച്ചതിന് പിന്നാലെ രാഹുല്‍ ഗാന്ധിക്ക് പിന്തുണയുമായി രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍. രാഹുലിന് പിന്തുണ അറിയിച്ചു കൊണ്ട് ഡി.എം.കെ നേതാവും തമിഴ്നാട് മുഖ്യമന്ത്രിയുമായ എം.കെ സ്റ്റാലിന് അദ്ദേഹത്തോട് ഫോണില്‍ സംസാരിച്ചു. രാഹുലിന്റെ ശബ്ദം അടിച്ചമര്‍ത്താനായി ഭയചകിതരായ ഭരണാധികാരികള്‍ എല്ലാ ശ്രമവും നടത്തുകയാണെന്ന് സഹോദരിയും എ. ഐ.സി.സി സെക്രട്ടറിയുമായ പ്രിയങ്കാ ഗാന്ധി പറഞ്ഞു.
എന്റെ സഹോദരന് ഒരിക്കലും പേടിക്കില്ല. ഇനിയും അങ്ങിനെ തന്നെ. സത്യം പറയുന്നത് രാഹുല്‍ തുടരുമെന്നും പ്രിയങ്ക പറഞ്ഞു. രാജ്യത്തെ ജനങ്ങള്‍ക്കായി ഇനിയും അദ്ദേഹം ശബ്ദമുയര്‍ത്തും. സത്യത്തിന്റെ കരുത്തും കോടിക്കണക്കിന് ജനങ്ങളുടെ സ്നേഹവും അദ്ദേഹത്തിനുണ്ടെന്നും പ്രിയങ്ക പറഞ്ഞു. സത്യത്തെ പലപ്പോഴും പരീക്ഷിക്കും. പക്ഷേ സത്യം മാത്രമേ വിജയിക്കൂ. നിരവധി തെറ്റായ കേസുകളാണ് രാഹുലിനെതിരെ ഫയല്‍ ചെയ്തിരിക്കുന്നത്. എങ്കിലും അദ്ദേഹം ഇതില്‍ നിന്നെല്ലാം മുക്തനാകും. നീതി ലഭിക്കുമെന്നുമായിരുന്നു ഗുജറാത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എം.എല്‍.എയുമായ അര്ജുന് മോധ്വാദിയയുടെ പ്രതികരണം. ആംആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളും രാഹുലിന് പിന്തുണയുമായി എത്തി.
ബി.ജെ.പി ഇതര പാര്‍ട്ടി നേതാക്കളെ കേസില്‍ കുടുക്കി ഇല്ലാതാക്കാനുള്ള ഗൂഡാലോചനയാണ് നടക്കുന്നത്. കോണ്‍ഗ്രസുമായി തങ്ങള്‍ക്ക് അഭിപ്രായ വ്യത്യാസമുണ്ട്. എന്നാല്‍ രാഹുല്‍ ഗാന്ധിയെ പോലൊരു നേതാവിനെ ഇത്തരത്തില്‍ അപകീര്‍ത്തി നിയമത്തില്‍ കുരുക്കുന്നത് ശരിയായ രീതിയല്ലെന്നും കെജ്രിവാള് പറഞ്ഞു. പ്രതിപക്ഷത്തിന്റേയും പൊതുജനങ്ങളുടേയും അവകാശമാണ് ചോദ്യങ്ങള്‍ ചോദിക്കുക എന്നത്. കോടതിയെ ബഹുമാനിക്കുന്നു. എന്നാല്‍ തീരുമാനത്തില്‍ അതൃപ്തി പ്രകടിപ്പിക്കുന്നുവെന്നും കെജ്രിവാള് പറഞ്ഞു.
പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെ ഇ.ഡി, ഐ.ടി, സി.ബി. ഐ എന്നിവരെ ഉപയോഗിച്ച് റെയ്ഡ് ചെയ്യിപ്പിക്കും. ഇതൊന്നും പ്രവര്‍ത്തിക്കാതിരുന്നാല്‍ അടിസ്ഥാനമില്ലാത്ത കേസുകള്‍ വ്യത്യസ്ഥ സ്ഥലങ്ങളില്‍ രജിസ്റ്റര്‍ ചെയ്യുക എന്ന നീചമായ തന്ത്രമാണ് പ്രയോഗിക്കുന്നത്. ഭരണഘടനയേയും ജനാധിപത്യത്തേയും ഈ രാജ്യത്തെ രാഷ്ട്രീയത്തേയും ആശങ്കയിലാക്കുന്ന നിലപാടാണിതെന്നായിരുന്നു ആര്.ജെ.ഡി നേതാവ് തേജസ്വി യാദവിന്റെ പ്രതികരണം. രാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യം ഭീഷണിയിലാണെന്നതിന്റെ തെളിവാണ് കോടതി വിധിയെന്നായിരുന്നു ഡി.എം.കെ നേതാവ് ടി.ആര് ബാലുവിന്റെ പ്രതികരണം. രാഹുല്‍ ഗാന്ധി തങ്ങളുടെ പങ്കാളിയാണെന്നും അദ്ദേഹം ഒരു വിഭാഗത്തേയും ലക്ഷ്യമിട്ടല്ല അത്തരമൊരു പ്രസ്താവന നടത്തിയതെന്നും ബാലു ട്വീറ്റ് ചെയ്തു. ബി.ജെ.പി ഇതര നേതാക്കളെ ഗൂഡാലോചനയിലൂടെ ഇരകളാക്കുകയാണെന്ന് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറന് പറഞ്ഞു. സര്‍ക്കാറിനും മോദിക്കും രാഹുലിനെ പേടിയാണെന്നും സഭക്ക് അകത്തും പുറത്തും അദ്ദേഹത്തെ ഇല്ലാതാക്കാനുള്ള സാധ്യമായ വഴികളാണ് സര്‍ക്കാര്‍ തേടുന്നതെന്ന് കോണ്‍ഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു.
രാഹുല്‍ സത്യം പറഞ്ഞതിനാണ് ശിക്ഷിക്കപ്പെട്ടതെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു. ഏകാധിപതിക്കെതിരെ ശബ്ദമുയര്‍ത്തിയതിന്റെ പേരിലാണ് നടപടിയെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ഇതാണ് പുതിയ ഇന്ത്യ. നിങ്ങള്‍ അനീതിക്കെതിരെ ശബ്ദമുയര്‍ത്തിയാല്‍ ഇ.ഡി, സി.ബി. ഐ, പൊലീസ് എഫ്.ഐ. ആര് എന്നിവ ആര്‍ക്കെതിരെയും പ്രയോഗിക്കുമെന്നും ജയറാം രമേശ് പറഞ്ഞു.
india
വ്യാജ ഷെയര്‍ ട്രേഡിങ് വഴി വന്‍ തട്ടിപ്പ്; തമിഴ്നാട് സ്വദേശി അറസ്റ്റില്‍
തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണത്തിലാണ് അറസ്റ്റ്.
തൃശൂര്‍: വ്യാജ ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിങ് തട്ടിപ്പ് നടത്തി അരക്കോടിയോളം രൂപ തട്ടിയെടുത്ത കേസില്‍ തമിഴ്നാട് കാഞ്ചീപുരം ഷോലിംഗ നെല്ലൂര്‍ സ്വദേശിയായ നവീന്‍ കുമാര്‍ തൃശൂര്‍ റൂറല്‍ സൈബര്‍ പൊലീസ് പിടിയില്‍. തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണത്തിലാണ് അറസ്റ്റ്. കടുപ്പശ്ശേരി പേങ്ങിപറമ്പിലെ അലക്സ് പി.കെയില്‍ നിന്ന് ഷെയര്‍ ട്രേഡിങ് കാരണമായി 49,64,430 രൂപ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് അയപ്പിച്ച് തട്ടിയെടുത്തതിലാണ് ഇയാള്‍ പ്രതിയായത്. നവീന്‍ കുമാറിന്റെ ബാങ്ക് അക്കൗണ്ടില്‍ തട്ടിപ്പിലൂടെ നേടിയ പണത്തില്‍പ്പെട്ട എട്ട് ലക്ഷം രൂപ ക്രെഡിറ്റ് ആയതായി അന്വേഷണ സംഘം കണ്ടെത്തി, തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്തു. നവീന്‍ കുമാറിന്റെ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് വിവിധ സ്ഥലങ്ങളില്‍ തട്ടിപ്പ് നടത്തിയതിന് മലപ്പുറം അരീക്കോട്, മലപ്പുറം താനൂര്‍, ആലപ്പുഴ, കോഴിക്കോട് റൂറല്‍, കോയമ്പത്തൂര്‍ കിണ്ണത്ത് കടവ്, നാമക്കല്‍ പൊലീസ് സ്റ്റേഷനുകളില്‍ ആറ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അന്വേഷണ സംഘത്തില്‍ തൃശൂര്‍ റൂറല്‍ സൈബര്‍ പോലീസ് സ്റ്റേഷന് എസ്.എച്ച്.ഒ സുജിത്ത് പി.എസ്, ജി.എസ്.ഐമാരായ അശോകന് ടി.എന്‍, ഗ്ലാഡിന് എന്നിവര്‍ ഉള്‍പ്പെട്ടു.
india
സ്റ്റിയറിംഗ് വീലില്‍ ടിഫിന്‍ വച്ച് ഭക്ഷണം കഴിച്ചു; അര്‍ധനഗ്നനായി ബസ് ഓടിച്ച ഡ്രൈവര്‍ സസ്പെന്‍ഷനില്‍
വെള്ള ഷോര്‍ട്ട്സ് മാത്രം ധരിച്ച് ബസ് ഓടിക്കുന്നതും യാത്രക്കാരുടെ സുരക്ഷ പൂര്‍ണ്ണമായും അവഗണിച്ചതുമാണ് ദൃശ്യങ്ങളില്‍ വ്യക്തമായത്.
ജയ്പൂര്‍: സ്റ്റിയറിംഗ് വീലില്‍ ടിഫിന്‍ ബോക്സ് വച്ച് ഭക്ഷണം കഴിച്ചും അര്‍ധനഗ്നനായി ബസ് ഓടിച്ചും നടത്തിയ ഗുരുതര അശ്രദ്ധയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെ തുടര്‍ന്ന് രാജസ്ഥാന് റോഡ്വേസ് ഡ്രൈവര്‍ പരസ്മല്‍ സസ്പെന്‍ഷനില്‍. വെള്ള ഷോര്‍ട്ട്സ് മാത്രം ധരിച്ച് ബസ് ഓടിക്കുന്നതും യാത്രക്കാരുടെ സുരക്ഷ പൂര്‍ണ്ണമായും അവഗണിച്ചതുമാണ് ദൃശ്യങ്ങളില്‍ വ്യക്തമായത്. അജ്മീറില്‍ നിന്നും കോട്ടയിലേക്ക് നിരവധി സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ യാത്രക്കാരുമായി പോയ ബസിലായിരുന്നു സംഭവം. സ്റ്റിയറിംഗില്‍ വെച്ചിരുന്ന ടിഫിന്‍ ബോക്സില്‍ നിന്ന് ഭക്ഷണം കഴിക്കുകയും ബസ് അശ്രദ്ധമായി നിയന്ത്രിക്കയും ചെയ്യുന്നതാണ് വീഡിയോയില്‍ രേഖപ്പെടുത്തിയത്. ആദ്യം ഷര്‍ട്ടും പൈജാമയും ധരിച്ചിരുന്നെങ്കിലും പിന്നീട് രണ്ടും ഊരിമാറ്റി ഷോര്‍ട്ട്സ് മാത്രം ധരിച്ചാണ് അദ്ദേഹം വാഹനം ഓടിച്ചത്. ബസില്‍ ഉച്ചത്തില്‍ ബോളിവുഡ് ഗാനം പ്ലേ ചെയ്തുകൊണ്ടിരുന്നതും യാത്രക്കാര്‍ ചൂണ്ടിക്കാട്ടി. ഡ്രൈവര്‍ പതിവായി അനാചാരമായ രീതിയില്‍ വസ്ത്രം ധരിക്കാറുണ്ടെന്നും അനുചിതമായി പെരുമാറാറുണ്ടെന്നും യാത്രക്കാരാണ് അധികാരികളെ അറിയിച്ചത്. വീഡിയോയുമായി ബന്ധപ്പെട്ട അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. യൂണിഫോം ധരിക്കാത്തതും നിരുത്തരവാദപരമായ പെരുമാറ്റവുമാണ് സസ്പെന്‍ഷനിലേക്ക് നയിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. അജ്മേരു ഡിപ്പോയിലായിരുന്നു പരസ്മല്‍ ഡെപ്യൂട്ടേഷന്. യഥാര്‍ത്ഥ നിയമനം പ്രതാപ്ഗഡ് ഡിപ്പോയിലാണ്. വിഷയത്തില്‍ നടപടിയെടുക്കാന്‍ പ്രതാപ്ഗഡ് ഡിപ്പോ മാനേജര്‍ക്ക് കത്ത് അയച്ചിട്ടുണ്ടെന്നും ഡ്രൈവറെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ടെന്നും അജ്മേര്‍ ഡിപ്പോ ചീഫ് മാനേജര്‍ രവി ശര്‍മ് അറിയിച്ചു.
Health
അമീബിക് മസ്തിഷ്ക ജ്വര ഭീഷണി; ശബരിമല തീര്‍ത്ഥാടകര്‍ ജാഗ്രത പാലിക്കണമെന്ന് കര്‍ണാടക
ദസറ കാലത്ത് കേരളത്തില്‍ നിന്ന് മൈസൂരുവിലേക്ക് പോയ വാഹനങ്ങള്‍ക്ക് നല്കിയ ഇളവ് മാതൃകയാക്കി സമാന സംവിധാനം നടപ്പാക്കണമെന്ന് കത്തില്‍ ആവര്‍ത്തിക്കുന്നു.
ബെംഗളൂരു: അമീബിക് മസ്തിഷ്ക ജ്വരം റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ശബരിമല തീര്‍ത്ഥാടകര്‍ക്ക് കര്‍ണാടക സര്‍ക്കാര്‍ അടിയന്തര നിര്‍ദേശങ്ങള്‍ നല്കി. പ്രത്യേകിച്ച് കെട്ടിക്കിടക്കുന്ന ജലസ്രോതസുകളിലും കുളങ്ങളിലുമുള്ള കുളിക്കുമ്പോള്‍ ജാഗ്രത വേണമെന്ന് സര്‍ക്കുലറില്‍ പറയുന്നു. ഇത്തരം സ്ഥലങ്ങളില്‍ കുളിക്കുമ്പോള്‍ നോസ് ക്ലിപ്പ് ഉപയോഗിക്കുകയോ, മൂക്ക് പൂര്‍ണ്ണമായി അടച്ച് പിടിക്കുകയോ ചെയ്യണമെന്ന് നിര്‍ദ്ദേശം. മലിനജലത്തില്‍ മുങ്ങുകയോ കുളിക്കുകയോ ഒഴിവാക്കണമെന്നും, രോഗലക്ഷണങ്ങള്‍ കണ്ടാല്‍ തത്ക്ഷണം ആശുപത്രിയില്‍ ചികിത്സ തേടണമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. അതേസമയം, കര്‍ണാടകയില്‍ നിന്ന് ശബരിമലയിലേക്ക് യാത്ര ചെയ്യുന്ന തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ക്ക് നികുതി ഇളവ് നല്‍കണമെന്ന് കര്‍ണാടക സ്റ്റേറ്റ് ട്രാവല്‍ ഓണേഴ്സ് അസോസിയേഷന് കേരള സര്‍ക്കാരിനോട് ആവശ്യമുന്നയിച്ചു. മണ്ഡല മകരവിളക്ക് സീസണില്‍ പ്രത്യേക ഇളവ് നല്‍കണമെന്ന ആവശ്യവുമായി മുഖ്യ മന്ത്രി പിണറായി വിജയനും ഗതാഗത മന്ത്രി കെ.ബി. ഗണേഷ്കുമാറിനും സംഘടന കത്തയച്ചിട്ടുണ്ട്. ദസറ കാലത്ത് കേരളത്തില്‍ നിന്ന് മൈസൂരുവിലേക്ക് പോയ വാഹനങ്ങള്‍ക്ക് നല്കിയ ഇളവ് മാതൃകയാക്കി സമാന സംവിധാനം നടപ്പാക്കണമെന്ന് കത്തില്‍ ആവര്‍ത്തിക്കുന്നു.
-
india2 days agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF3 days agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News2 days agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india1 day agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
kerala11 hours agoമലപ്പുറത്ത് എല്‍ഡിഎഫില്‍ ഭിന്നത; സിപിഎമ്മിനെതിരെ സിപിഐ രംഗത്ത്
-
kerala1 day agoവാഹനാപകടത്തില്‍ കോമയിലായ ഒമ്പത് വയസ്സുകാരി ദൃഷാനക്ക് 1.15 കോടി നഷ്ടപരിഹാരം നല്കാന് കോടതി
-
kerala14 hours agoബീമാപള്ളി ഉറൂസ്; ശനിയാഴ്ച പ്രാദേശിക അവധി പ്രഖ്യാപിച്ച് തിരുവനന്തപുരം ജില്ലാ കളക്ടര്‍
-
kerala11 hours agoതദ്ദേശ തെരഞ്ഞടുപ്പില്‍ വൈഷ്ണയ്ക്ക് മത്സരിക്കാം; വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കിയ നടപടി റദ്ദാക്കി

