Connect with us

News

നാളെ പൂരം; അങ്കം രാത്രി 8-30ക്ക്

മലയാളി ഫുട്‌ബോള്‍ പ്രേമികളുടെ മനസ്സില്‍ മുഴുക്കെ ഇനി പയ്യനാട്ടെ സെമിഫൈനല്‍ മത്സരമാണ്. ലോകത്തെമ്പാടുമുള്ള ഫുട്‌ബോള്‍ മലയാളികള്‍ ഏറെ ആകാംശയോടെ കാത്തിരിക്കുന്നത് കേരളം സ്വന്തം മണ്ണില്‍ നിന്നും കപ്പുയര്‍ത്തുന്നതിനാണ്.

Published

on

മലയാളി ഫുട്‌ബോള്‍ പ്രേമികളുടെ മനസ്സില്‍ മുഴുക്കെ ഇനി പയ്യനാട്ടെ സെമിഫൈനല്‍ മത്സരമാണ്. ലോകത്തെമ്പാടുമുള്ള ഫുട്‌ബോള്‍ മലയാളികള്‍ ഏറെ ആകാംശയോടെ കാത്തിരിക്കുന്നത് കേരളം സ്വന്തം മണ്ണില്‍ നിന്നും കപ്പുയര്‍ത്തുന്നതിനാണ്. ഫുട്‌ബോളിന്റെ നാടായ മലപ്പുറത്ത് വന്നു കളിച്ചിട്ട് ചുമ്മാതങ്ങ് പോകാനും പറ്റില്ല ടീമിന്. ”പാപ്പന്‍ കപ്പും കൊണ്ടേ മടങ്ങൂ” എന്ന സിനിമ ഡയലോഗ് പോലെ കേരള ടീമില്‍ കടുത്ത വിശ്വാസത്തിലാണ് ഫുട്‌ബോള്‍ പ്രേമികളെല്ലാം. പയ്യനാട് കണ്ടതില്‍ വെച്ച് ഏറ്റവും ആള്‍കൂട്ടമായിരിക്കും 28ന് സെമിയില്‍ കാണുക. ഗ്യാലറി ടിക്കറ്റെല്ലാം പകുതിയിലും കൂടുതല്‍ വിറ്റഴിഞ്ഞു . ശരിക്കും സെമി ഫൈനല്‍ മത്സരം സെയ്ഫ് ആണോ…..

നമ്മള്‍

മരണഗ്രൂപ്പ് എന്ന വിശേഷിപ്പിക്കപ്പെട്ട ഗ്രൂപ്പ് എ യില്‍ നിന്നും ആധികാരിക വിജയത്തോടെയാണ് കേരളം സെമിയിലെത്തിയത്. തോല്‍വി അറിഞ്ഞി്ട്ടില്ല. നാലു മത്സരങ്ങളില്‍ നിന്നും മൂന്ന് വിജയവും ഒരു സമനിലയുമായി പത്തു പോയിന്റ്. ഗ്രൂപ്പ് ചാമ്പ്യന്മാര്‍. നാലു മത്സരങ്ങളില്‍ നിന്നും എതിരാളികളുടെ പോസ്റ്റിലേക്ക് നിറയൊഴിച്ചത് 11 തവണ. മൂന്നെണ്ണം മാത്രമാണ് തിരികെ വാങ്ങിയത്. ആദ്യകളിയില്‍ രാജസ്ഥാനെ അഞ്ചുഗോളിന് മുക്കി. ക്യാപറ്റന്‍ ജിജോ ജോസഫിന് ഹാട്രിക്ക്. രണ്ടാം മത്സരത്തില്‍ ബംഗാളിനെതിരെ രണ്ടു ഗോള്‍ വിജയം. മൂന്നാം മത്സരത്തില്‍ മേഘാലയക്കെതിരെ സമനില. രണ്ടുഗോളുകള്‍ വഴങ്ങിയപ്പോള്‍ രണ്ടണ്ണം തിരിച്ചടിച്ചു. കിട്ടിയ പെനാല്‍റ്റി ഗോളാക്കിയിരുന്നെങ്കില്‍ വിജയ പോയിന്റ് തന്നെ നേടാമായിരുന്നു.

അവസാന മത്സരത്തില്‍ ശക്തരായ പഞ്ചാബിനെതിരെ ഒന്നിനെതിരെ രണ്ടു ഗോള്‍ വിജയം. കേരള നായകന്‍ ജിജോയാണ് രണ്ടു ഗോളും നേടിയത്. അഞ്ചുഗോളുകളോട് ടൂര്‍ണ്ണമെന്റിലെ തന്നെ ടോപ്‌സ്‌കോററാണ് ജിജോ. അറ്റാക്കിംഗ് മിഡ്ഫീല്‍ഡര്‍ റോളില്‍ ക്യാപ്റ്റന്‍ റോള്‍ ഭംഗിയാക്കുമ്പോള്‍ മുന്നേറ്റനിരയും ഒപ്പത്തിനൊപ്പം ഉയരുന്നുണ്ട്. ഗോള്‍ പോസ്റ്റിന് കീഴെ പരിജയസമ്പത്തിന്റെ കരുത്തിലുള്ള മിഥുന്‍ തിരിച്ചുവരും. ഗ്രൂപ്പ് മത്സരങ്ങളിലെ അവസാന കളികളില്‍ ഗോളി നിരന്തരം പരീക്ഷപ്പെട്ടിരുന്നു. ഇത് ഗോളിയെ ഫോമിലേക്കുയര്‍ത്തിയിട്ടുണ്ട്. മൂന്നാം കളിയിലാണ് കേരള പോസ്റ്റിലേക്ക് ആദ്യമായി പന്തുകയറുന്നത്. അവസാന കളിയിലും കേരള വലകുലുങ്ങി. ഇതിനിടെ ഗോളിക്ക് പരിക്കുപറ്റി കയറിയപ്പോള്‍ പകരക്കാരനായി ഹജ്മല്‍ വന്നു. മികച്ച സേവുകള്‍ നടത്തി കിട്ടിയ അവസരം പൊന്നാക്കി മാറ്റാന്‍ അജ്മലിനായി. എന്നാല്‍ പരിക്ക് മാറി പ്രാക്ടീസിനെല്ലാം ഇറങ്ങിയ മിഥുന്‍ തന്നെയാകും സെമിയില്‍ കേരള വലകാക്കുക. അജയ് അലക്‌സാണ് പ്രതിരോധത്തിലെ പോരാളി. അവസരം കിട്ടുമ്പോഴെല്ലാം വിംഗിലൂടെ അറ്റാക്ക് നടത്താനും ആള്‍ റെഡി.

സഞ്ജുവും സഹീഫും പ്രതിരോധത്തിലെ കരുത്താണ്. പരസ്പര ധാരണയില്ലായ്മയും ഓവര്‍ കോണ്‍ഫിഡന്റും അവസാന രണ്ടു കളിയില്‍ ടീമിനെ മോശമായി ബാധിച്ചിരുന്നു. ഇത് മാറ്റിയെടുക്കാനായാല്‍ പ്രതിരോധ മതിലില്‍ നോ ടെന്‍ഷന്‍. പ്രതിരോധ സേനയില്‍ കൂടുതല്‍ അഴിച്ചുപണി നടത്താന്‍ കോച്ചിനും താല്‍പര്യമില്ല. അര്‍ജുന്‍ ജയരാജിന്റെ നേതൃത്വത്തിലുള്ള മധ്യനിര ബറ്റാലിയന്‍ തന്നെയാണ് ടീമിന്റെ കരുത്ത്. അറ്റാക്കിംഗ് മിഡ്ഫീല്‍ഡര്‍മാരും ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍മാരുമെല്ലാം ചേര്‍ന്ന് സുന്ദരമായ കളിയാണ് നെയ്‌തെടുക്കുന്നത്. മുഹമ്മദ് റാഷിദ്, ഷിഖില്‍, സല്‍മാന്‍, നിജോ ഗില്‍ബര്‍ട്ട്, നൗഫല്‍ എന്നിവരെല്ലാം ഏത് നിമിഷവും കളിയെ മാറ്റിമറിക്കാന്‍ കെല്‍പ്പുള്ളവരാണ്.

അവര്‍

കേരളത്തിന് രണ്ടുവിജയങ്ങള്‍ അകലെ മാത്രമാണ് സന്തോഷ് ട്രോഫി കിരീടം. കൈയെത്തും ദൂരത്ത് എന്ന് പറയാം. ആദ്യ വിജയം നേടേണ്ടത് സെമിഫൈനലില്‍. അതും കര്‍ണാടകയെ തോല്‍പ്പിച്ച്. ഗ്രൂപ്പ് ബി യില്‍ രണ്ടാം സ്ഥാനക്കാരായാണ് കര്‍ണാടകയുടെ വരവ്. കര്‍ണാടക കേരളത്തിന് വെല്ലുവിളി ഉയര്‍ത്താന്‍ മാത്രം പോന്ന പ്രതിയോഗികളാണോ. സംശയം വേണ്ട. കേരളത്തിനൊത്ത എതിരാളികള്‍ തന്നെയാണ് കര്‍ണാടക.

സമ്മര്‍ദങ്ങള്‍ക്ക് അടിമപ്പെടുന്ന ടീം അല്ല എന്ന് പറയാന്‍ ഗ്രൂപ്പിലെ അവസാന മത്സരം മാത്രം മതി. മൂന്ന് ഗോളിന് ജയിച്ചാല്‍ സെമി ഫൈനല്‍ എന്ന ഘട്ടത്തിലാണ് അവസാന മത്സരത്തില്‍ ഗുജറാത്തിനെ നാലുഗോളുകള്‍ക്ക് തോല്‍പ്പിച്ച് സെമി ഫൈനല്‍ ഉറപ്പിക്കുന്നത്. ഈ ടീമിന് സെമി ഫൈനല്‍ സമ്മര്‍ദ്ദം ഒട്ടും തന്നെ ഉണ്ടാവില്ലെന്ന് നിസംശയം പറയാം. ഇത് തന്നെയാണ് ഇവരുടെ അദ്യ പ്ലസ് പോയിന്റ്. നിലവിലെ ചാമ്പ്യന്മാരായ സര്‍വീസസിനെ അട്ടിമറിച്ചാണ് ഗ്രൂപ്പ് മത്സരങ്ങള്‍ക്ക് തുടക്കമിട്ടത്. എന്നാല്‍ മണിപ്പൂരിനോട് തോല്‍വി വഴങ്ങി. ഒഡീഷയോട് സമനിലയായിരുന്നു. അന്നം മുടക്കാന്‍ ഈ കളി ധാരാളം.

അതായത് കേരളം ശ്രദ്ധിച്ച് കളിക്കേണ്ടി വരും എന്ന് തന്നെ. കര്‍ണാടക ഗ്രൂപ്പ് മത്സരത്തില്‍ എട്ടു ഗോളുകളാണ് എതിരാളികളുടെ പോസ്റ്റില്‍ അടിച്ചുകയറ്റിയത്. അതേ സമയം ആറുഗോളുകള്‍ തിരികെയും വാങ്ങി. തൃശൂര്‍ സ്വദേശി ബിബി തോമസിന്റെ പരിശീലനത്തിലെത്തുന്ന ടീമില്‍ മൂന്ന് മലയാളി താരങ്ങളുമുണ്ട്. എസ്.സിജു, ബാവു നിഷാദ്, പി.ടി മുഹമ്മദ് റിയാസ് എന്നിവരാണ് കര്‍ണാടകയിലെ മലയാളികള്‍. ഗുജറാത്തിനെതിരെ ഇരട്ട ഗോള്‍ നേടിയ സുധീര്‍ കൊട്ടികല, കമലേഷ് എന്നിവര്‍ കേരള പ്രതിരോധത്തെ പരീക്ഷിക്കാന്‍ കെല്‍പ്പുള്ളവരാണ്. മലയാളി താരം ബാവു നിഷാദും കര്‍ണാടകയുടെ വജ്രായുധമാണ്. നഷ്ടപ്പെടാന്‍ ഒന്നുമില്ലാത്തവരുടെ സംഘം എന്ന രീതിയില്‍് വേണം കര്‍ണാടകയെ കാണാന്‍. അതുകൊണ്ടുതന്നെ സൂക്ഷിച്ച് കൈകാര്യം ചെയ്യേണ്ട ഐറ്റം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

‘ഓരോ ഹിന്ദു സഖാവും ഇത് ഉറക്കെ ചോദിക്കണം’; പാലത്തായി കേസിൽ വർഗീയ പരാമർശം നടത്തിയ സിപിഎം നേതാവിനെ പിന്തുണച്ച് കെ.പി ശശികല

Published

on

കോഴിക്കോട്: കണ്ണൂർ പാലത്തായി പോക്സോ കേസിൽ പ്രതി ഹിന്ദു ആയതുകൊണ്ടാണ് മുസ്‌ലിം ലീഗും എസ്ഡിപിഐയും ഇടപെട്ടതെന്ന വർ​ഗീയ പരാമർശം നടത്തിയ സിപിഎം നേതാവിനെ പിന്തുണച്ച് ഹിന്ദു ഐക്യവേദി. ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആർ.വി ബാബുവും മുൻ പ്രസി‍ഡന്റ് കെ.പി ശശികലയുമാണ് വർഗീയ പരാമർശം നടത്തിയ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റംഗം പി. ഹരീന്ദ്രനെ പിന്തുണച്ച് രം​ഗത്തെത്തിയത്.

‘ഓരോ ഹിന്ദു സഖാവും ഈ ചോദ്യം ഉറക്കെ ചോദിക്കണം’ എന്നാണ് ആർ.വി ബാബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. എത്ര നാൾ അടക്കിവെക്കാം, ഒരു നാൾ സത്യം പുറത്തുവരും, എല്ലാവരേയും എല്ലാ കാലത്തേക്കും മണ്ടന്മാരാക്കാൻ ഒരു പാർട്ടിക്കും സാധിക്കില്ല- എന്നാണ് കെ.പി ശശികലയുടെ കുറിപ്പ്.

‘ഓരോ ഹിന്ദു സഖാവും തിരിച്ചറിയേണ്ട സത്യം’- എന്നാണ് ഹിന്ദുത്വവാദിയും അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് (എഎച്ച്പി) മുൻ നേതാവുമായ പ്രതീഷ് പ്രതീഷ് വിശ്വനാഥിന്റെ പോസ്റ്റ്. കണ്ണൂരിൽ നടന്ന പരിപാടിയിലാണ് സിപിഎം നേതാവ് വിദ്വേഷ പരാമർശം നടത്തിയത്.

പാലത്തായി കേസിൽ പ്രതി ഹിന്ദു ആയതു കൊണ്ടാണ് മുസ്‍ലിം ലീഗും എസ്ഡിപിഐയും പ്രശ്നത്തിൽ ഇടപെട്ടത്. ഉസ്താദുമാർ കുട്ടികളെ പീഡിപ്പിക്കുന്ന സംഭവങ്ങളിൽ ലീഗോ എസ്ഡിപിഐയോ ഇടപെടാറുണ്ടോ- എന്നായിരുന്നു ആർഎസ്എസ്- ബിജെപി നേതാവ് കെ. പത്മരാജന്‍ ശിക്ഷിക്കപ്പെട്ട കേസിൽ സിപിഎം നേതാവിൻ്റെ വിവാദ പരാമർശം.

‘ഇക്കാലമത്രയും സിപിഎമ്മാണ് കേസ് നടത്തിപ്പുമായി നടന്നത്. കേസിന്റെ നടത്തിപ്പിനോ സാക്ഷി വിസ്താരത്തിനോ ആരുമുണ്ടായിട്ടില്ല. പാലത്തായി പെൺകുട്ടിക്ക് എന്തെങ്കിലും സഹായം നൽകുക എന്നതിന് ഉപരിയായി ഈ കേസിനെ സിപിഎമ്മിന് എതിരായായി തിരിച്ചുവിടുക എന്നാണ് അന്നും ഇന്ന് അവർ ശ്രമിച്ചുകൊണ്ടിരിക്കുന്നത്- എന്നും സിപിഎം നേതാവ് അഭിപ്രായപ്പെട്ടു.

Continue Reading

kerala

കശ്മീരില്‍ പട്രോളിങ്ങിനിടെ അപകടത്തില്‍ മരിച്ച മലപ്പുറം സ്വദേശി സുബേദാര്‍ കെ. സജീഷിന് വിട നല്‍കി നാട്

പതിവ് പരിശോധനയ്ക്കിടെ കാല്‍വഴുതി കൊക്കയിലേക്ക് വീണായിരുന്നു സൈനികന്‍ അപകടം.

Published

on

ജമ്മു കശ്മീരില്‍ പട്രോളിങ്ങിനിടെ അപകടത്തില്‍ മരിച്ച മലപ്പുറം സ്വദേശിയായ സൈനികന്‍ സുബേദാര്‍ കെ. സജീഷിന് വിട നല്‍കി നാട്. പതിവ് പരിശോധനയ്ക്കിടെ കാല്‍വഴുതി കൊക്കയിലേക്ക് വീണായിരുന്നു സൈനികന്‍ അപകടം. വീടിനോട് ചേര്‍ന്ന കുടുംബ ശ്മശാനത്തില്‍ ഔദ്യോഗിക ബഹുമതികളുടെ മൃതദേഹം സംസ്‌കരിച്ചു.

പ്രത്യേക വിമാനത്തില്‍ ഇന്നലെ രാത്രി കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹം….സൈനിക ഉദ്യോഗസ്ഥര്‍ ഏറ്റുവാങ്ങി. തുടര്‍ന്ന് രാത്രി പത്തോടെ ഒതുക്കുങ്ങല്‍ ചെറുകുന്നിലെ വീട്ടില്‍ എത്തിച്ചു. വീട്ടിലെത്തിയും ചെറുകുന്ന് ബാലപ്രബോധനി സ്‌കൂളിലെ പൊതുദര്‍ശനത്തിലുമായി പ്രമുഖര്‍ ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ അന്തിമോപചാരം അര്‍പ്പിച്ചു.

Continue Reading

kerala

മഴമുന്നറിയിപ്പില്‍ മാറ്റം; അതിശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം,കൊല്ലം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

Published

on

സംസ്ഥാനത്ത് മഴമുന്നറിയിപ്പില്‍ മാറ്റം. ജില്ലകളില്‍ അതിശക്തമായ മഴയ്ക്കാണ് സാധ്യത. തിരുവനന്തപുരം,കൊല്ലം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട,ആലപ്പുഴ,കോട്ടയം,ഇടുക്കി,എറണാകുളം ജില്ലകളില്‍ യെല്ലോ അലര്‍ട്ട്.

ഇന്നും ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നായിരുന്നു മുന്നറിയിപ്പ്. മഴമുന്നറിയിപ്പിന്റെ ഭാഗമായി ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ തുടരുന്നത്. വരും ദിവസങ്ങളിലും മഴ ശക്തമായി തുടരും.

Continue Reading

Trending