ചെന്നൈ: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി പരുങ്ങലോടെ ജയിച്ചു കയറിയതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ചോദ്യങ്ങളുമായി നടന്‍ പ്രകാശ് രാജ്. വിജയത്തെ അഭിനന്ദിക്കുന്നു. എന്നാല്‍ താങ്കള്‍ പറഞ്ഞ 150 സീറ്റുകള്‍ എവിടെ പോയെന്നായിരുന്നു പ്രമുഖ തമിഴ് നടന്റെ ചോദ്യം.


പ്രിയപ്പെട്ട പ്രധാനമന്ത്രി, വിജയത്തിന് അഭിനന്ദനങ്ങള്‍….പക്ഷേ താങ്കള്‍ ശരിക്കും സന്തോഷവാനാണോ?. പ്രകാശ് രാജ് ട്വീറ്റ് ചെയ്തു.

ഒരു നിമിഷം നിന്ന് കാര്യങ്ങളെ മനസിലാക്കൂ എന്ന കുറിപ്പോടെയാണ് പ്രകാശ് രാജ് തന്റെ അഭിപ്രായങ്ങളെ ട്വിറ്ററിലൂടെ വ്യക്തമാക്കിയത്.

വിഭജനത്തിന്റെ രാഷ്ട്രീയം ഇവടെ വിലപോകില്ല. പാക്കിസ്ഥാനെക്കാള്‍ വലിയ പ്രശ്നങ്ങള്‍ നമ്മുടെ രാജ്യത്തുണ്ട്. മതം, ജാതി എന്നിവക്ക് ഉപരിയായി രാജ്യം നേരിടുന്ന വലിയ വെല്ലുവിളികള്‍ മനസിലാക്കുന്നില്ലേ.
ഗ്രാമീണ മേഖലയില്‍ വലിയ പ്രശ്‌നങ്ങളാണുള്ളത്. രാജ്യത്ത് അവഗണിക്കപ്പെട്ട കര്‍ഷകന്റെ, പാവപ്പെട്ടവന്റെ, ഗ്രാമീണ ഇന്ത്യയുടെ ശബ്ദം അല്‍പ്പം ഉയരുകയാണ്. താങ്കള്‍ അത് കേള്‍ക്കുന്നുണ്ടോ….പ്രകാശ് രാജ് ട്വിറ്ററിലൂടെ ചോദിച്ചു