Connect with us

kerala

ജനമാണ് ഉത്തരവാദി എന്ന, അതിനീചം എന്നതില്‍ക്കുറഞ്ഞൊന്നും വിളിക്കാനാവാത്ത ന്യായീകരണവുമായി പെറുക്കിത്തീനികളും കടന്നല്‍ കമാണ്ടര്‍മാരും ഇറങ്ങിയിട്ടുണ്ട്”.

ഗുജറാത്തിലെ മോര്‍ബി പാലം സമാനമായ അഴിമതിയും അനാസ്ഥയും മൂലം വിനോദസഞ്ചാരത്തിന്റെ പേരില്‍ നടത്തിയ കച്ചവടത്തിന്റെ ഫലമായി തകര്‍ന്ന് 140 ലേറെ മനുഷ്യര്‍ മരിച്ചപ്പോള്‍ എഴുതിയ അതേ യുക്തി താനൂരിലെ അപകടത്തിലേക്കെത്തുമ്പോള്‍ മറന്നുപോകുന്നത് രണ്ടും തമ്മിലുള്ള അധികാരരൂപങ്ങളുടെ സമാനതകള്‍ കണ്ടുള്ള ലജ്ജകൊണ്ട് മാത്രമായിരിക്കില്ല.

Published

on

പ്രമോദ് പുഴങ്കര

താനൂരിലെ വിനോദസഞ്ചാര ബോട്ടപകടത്തിന് എന്താണ് കാരണങ്ങള്‍, ആരാണുത്തരവാദി എന്ന് കണ്ടെത്തുകയും കര്‍ശനമായ തുടര്‍നടപടികള്‍ ഉണ്ടാവുകയും വേണം. എല്ലാ വിധ നിയമങ്ങളും ലംഘിച്ചുകൊണ്ട് ഇത്തരത്തില്‍ ആളുകളെ കുത്തിനിറച്ചും അപകടകരമായ വിധത്തില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയുമുള്ള കച്ചവടം നടക്കുമ്പോള്‍ അത്തരം ഇടപാടുകള്‍ നിയന്ത്രിക്കാനും തടയാനും ചുമതലപ്പെട്ട ഉദ്യോഗസ്ഥ സംവിധാനം അതിന് കൂട്ടുനില്‍ക്കുകയായിരുന്നു എന്നതുകൊണ്ടാണ് ഇത് സംഭവിച്ചത്. ഇത്തരത്തിലുള്ള ഒരു ദുരന്തവും ഒരു നിമിഷത്തെ അനാസ്ഥയില്‍ നിന്നുമല്ല ഉണ്ടാകുന്നത്, വേണ്ട വിധത്തില്‍ വേണ്ടപ്പെട്ടവരെ സമൃദ്ധമായി സന്തോഷിപ്പിച്ച് ഒരു നിയന്ത്രണവും ഉണ്ടാകില്ലെന്ന ആത്മവിശ്വാസത്തിലാണ് ഇത്തരം അപകടകങ്ങളിലേക്കെത്തുന്നത്.

മരിച്ചവരുടെ പോസ്റ്റ്മോര്‍ട്ടം വേഗത്തിലാക്കാനുള്ള സൗകര്യം ചെയ്തുകൊടുക്കുന്നു എന്നിടത്ത് മാത്രമാണ് സര്‍ക്കാര്‍ പ്രത്യക്ഷപ്പെടുന്നത് എന്നതാണ് പ്രശ്നം.

ആരാണ് ഉത്തരം പറയേണ്ടത് എന്നതിന് അതിനും ജനമാണ് ഉത്തരവാദി എന്ന, അതിനീചം എന്നതില്‍ക്കുറഞ്ഞൊന്നും വിളിക്കാനാവാത്ത ന്യായീകരണം അഥവാ കുറ്റാരോപണവുമായി ഭരണസംവിധാനങ്ങളുടെ അടുക്കളപ്പുറത്തെ പെറുക്കിത്തീനികളും കടന്നല്‍ കമാണ്ടര്‍മാരും ഇറങ്ങിയിട്ടുണ്ട്. സ്‌കൂട്ടറില്‍ മൂന്ന് പേര്‍ പോയപോലൊരു നിയമലംഘനമാണ് വിനോദസഞ്ചാരത്തിന്റെ പേരില്‍ ആളുകളെ കുത്തിനിറച്ച് സുരക്ഷാമാനദണ്ഡങ്ങള്‍ ഇല്ലാതെ ഒരു കച്ചവടം നടത്തുന്നതും അതിന് ഉദ്യോഗസ്ഥ , ഭരണ സംവിധാനം കൂട്ടുനിന്നതെന്നും ഈ അഴിമതിയും അനാസ്ഥയും മൂലം മരിച്ച മനുഷ്യരുടെ ശവമടക്ക് കഴിയുന്നതിന് മുമ്പുതന്നെ ന്യായീകരണ പൂജ നടത്താനുള്ള ഔദ്ധത്യം കാണുമ്പോള്‍ അധികാരത്തിന്റെ ഒപ്പം ചേര്‍ത്തുനിര്‍ത്തിയാല്‍ ഏത് നാസി തടങ്കല്‍പാളയത്തിലെ കമാണ്ടര്‍മാരായി രൂപാന്തരം പ്രാപിക്കാനുള്ള ശേഷിയുള്ളവരാണ് കേരളത്തിലെ ഭരണാധികാരസൗഭാഗ്യങ്ങളുടെ പെറുക്കിത്തീനികള്‍ എന്നത് കൂടുതല്‍ ഭീഷണമായി തെളിയുകയാണ്. ഇതിനിടയില്‍ക്കൂടി എങ്ങനെയാണ് അക കാമറ അഴിമതി ഉദ്ദേശശുദ്ധിയുടെ ക്ഷീരധാരയില്‍ കുളിപ്പിച്ചെടുക്കാന്‍ കഴിയുക എന്ന തൊമ്മികളുടെ ഉത്സാഹം ദുരധികാരത്തിന്റെ വേതാളനൃത്തമാണ്.

ഗുജറാത്തിലെ മോര്‍ബി പാലം സമാനമായ അഴിമതിയും അനാസ്ഥയും മൂലം വിനോദസഞ്ചാരത്തിന്റെ പേരില്‍ നടത്തിയ കച്ചവടത്തിന്റെ ഫലമായി തകര്‍ന്ന് 140 ലേറെ മനുഷ്യര്‍ മരിച്ചപ്പോള്‍ എഴുതിയ അതേ യുക്തി താനൂരിലെ അപകടത്തിലേക്കെത്തുമ്പോള്‍ മറന്നുപോകുന്നത് രണ്ടും തമ്മിലുള്ള അധികാരരൂപങ്ങളുടെ സമാനതകള്‍ കണ്ടുള്ള ലജ്ജകൊണ്ട് മാത്രമായിരിക്കില്ല.

ജനാധിപത്യസംവിധാനത്തില്‍ ഭരണസംവിധാനത്തിന്റെ പിടിപ്പുകേടും അഴിമതിയും സൃഷ്ടിക്കുന്ന ഇത്തരം ദുരന്തങ്ങള്‍ക്ക് ആരാണ് ഉത്തരം പറയേണ്ടത്? മരിച്ചവരും മരിക്കാത്തവരുമായ ജനത്തിന്റെ അനാസ്ഥ എന്നാണ് ഇപ്പോഴും വെള്ളത്തിനടിയില്‍ പൂണ്ടുകിടക്കുന്ന മൃതദേഹങ്ങളുണ്ടാകാം എന്ന് ഭയക്കുന്നൊരു ദുരന്തത്തിന്റെ തൊട്ടുപിന്നാലെ ഭരണകക്ഷിയുടെ ന്യായീകരണപണിശാലകളില്‍ നിന്നും വന്നുകൊണ്ടിരിക്കുന്ന ആക്രോശം. ഒരു ജനതയെന്ന നിലയില്‍ നാം നേരിടുന്ന ദുരന്തത്തിന്റെ കാഴ്ചകൂടിയാണത്.

അടുത്ത വിദേശയാത്രക്ക് മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും കുടുംബങ്ങളും പരിവാരങ്ങളും തയ്യാറായിക്കഴിഞ്ഞു. മന്ത്രിമാര്‍ വിദേശത്ത് പോയി ലോകം കണ്ടുപഠിച്ചുവന്നാല്‍ നാട്ടുകാര്‍ക്കാണ് ഗുണമെന്ന് വിനോദസഞ്ചാര വകുപ്പ് മന്ത്രി പറഞ്ഞിട്ടുണ്ട്. ഞങ്ങളിവിടെ ജലസമാധിയിലാണ്, നിങ്ങള്‍ ലോകം കണ്ട് പഠിച്ചുവരൂ.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

തദ്ദേശ തെരഞ്ഞെടുപ്പ്; സത്യപ്രതിജ്ഞ ഡിസംബര്‍ 21 ന്

ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, മുനിസിപ്പല്‍ കൗണ്‍സിലുകള്‍ എന്നിവിടങ്ങളില്‍ 21ന് രാവിലെ 10 നും കോര്‍പ്പറേഷനില്‍ 11:30 നുമാണ് സത്യപ്രതിജ്ഞ.

Published

on

തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയിച്ചവരുടെ സത്യപ്രതിജ്ഞ ഡിസംബര്‍ 21 ന് നടക്കും. ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, മുനിസിപ്പല്‍ കൗണ്‍സിലുകള്‍ എന്നിവിടങ്ങളില്‍ 21ന് രാവിലെ 10 നും കോര്‍പ്പറേഷനില്‍ 11:30 നുമാണ് സത്യപ്രതിജ്ഞ.

പ്രായം കൂടിയ അംഗങ്ങളാവും ആദ്യം സത്യപ്രതിജ്ഞ ചെയ്യുക. എല്ലാ അംഗങ്ങളുടെയും ആദ്യ യോഗം പ്രതിജ്ഞയെടുത്ത മുതിര്‍ന്ന അംഗത്തിന്റെ അധ്യക്ഷതയില്‍ ചേരും. മേയര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് 26ന് രാവിലെ 10:30 നും ഡെപ്യൂട്ടി മേയര്‍, വൈസ് ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് 2;30 നും നടക്കും. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് 27ന് രാവിലെ 10:30 നും വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് 2;30 നും നടക്കും.

Continue Reading

kerala

മദ്യപിച്ച് വാഹനമോടിച്ച് അപകടം ഉണ്ടാക്കി; സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്‌ഐക്കെതിരെ കേസ്

കഴിഞ്ഞ വെള്ളിയാഴ്ച മട്ടന്നൂര്‍ എടയന്നൂരില്‍ വെച്ചാണ് ശിവദാസന്‍ ഓടിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്.

Published

on

മദ്യപിച്ച് വാഹനമോടിച്ച് അപകടം ഉണ്ടാക്കിയ സംഭവത്തില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്‌ഐ ശിവദാസനെതിരെ കേസ്. കഴിഞ്ഞ വെള്ളിയാഴ്ച മട്ടന്നൂര്‍ എടയന്നൂരില്‍ വെച്ചാണ് ശിവദാസന്‍ ഓടിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്.

കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. കണ്ണൂര്‍ ശിവദാസന്‍ എന്ന പേരില്‍ അറിയപ്പെടുന്ന സിനിമാ താരവും പൊലിസുദ്യോഗസ്ഥനുമായ പി.ശിവദാസന്‍ സഞ്ചരിച്ച കാര്‍ ചാലോട് ഭാഗത്തു നിന്നും മട്ടന്നൂരിലേക്ക് പോവുന്ന വഴി എടയന്നൂരില്‍ വെച്ച് നിയന്ത്രണം വിട്ട് ഇരുമ്പു വേലിയില്‍ ഇടിക്കുകയായിരുന്നു. ഇടിക്ക് പിന്നാലെ കാര്‍ പിന്നോട്ട് നീങ്ങി മറ്റൊരു കാറിലും തട്ടി. ഇതോടെ നാട്ടുകാര്‍ വാഹനം തടഞ്ഞ് മട്ടന്നൂര്‍ പൊലീസില്‍ വിവരം അറിയിച്ചു. സ്ഥലത്തെത്തിയ പൊലീസ് നടത്തിയ പരിശോധനയില്‍ ശിവദാസന്‍ മദ്യപിച്ചിട്ടുണ്ടെന്ന് കണ്ടെത്തി.

കാറില്‍ മറ്റു ചിലര്‍ കൂടി ശിവദാസനൊപ്പം ഉണ്ടായിരുന്നു. മദ്യപിച്ചതിന് പുറമെ അശ്രദ്ധയോടെയും അപകടകരമായും വാഹനം ഓടിച്ചതിന്റെ പേരിലാണ് മട്ടന്നൂര്‍ പൊലീസ് ശിവദാസനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. സമാനമായ രീതിയില്‍ കുറച്ച് നാള്‍ മുമ്പ് കണ്ണൂര്‍ കണ്ണോത്തുംചാലില്‍ വെച്ച് ശിവദാസന്‍ ഓടിച്ച വാഹനം അപകടത്തില്‍പ്പെട്ടിരുന്നു. അന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ ഇടപെട്ട് കേസ് ഒഴിവാക്കുകയായിരുന്നു.

Continue Reading

kerala

കുതിച്ചുയര്‍ന്ന് സ്വര്‍ണവില; ഒരുലക്ഷമാകാന്‍ വെറും 720 രൂപ മാത്രം

ഇന്ന് രാവിലെ ഗ്രാമിന് 75 രൂപ വര്‍ധിച്ച് 12,350 രൂപയായിരുന്നു.

Published

on

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ വര്‍ധന. ഇന്ന് (തിങ്കള്‍) രണ്ട് തവണയാണ് സ്വര്‍ണവില കുതിച്ചുയര്‍ന്നത്. പവന് ഒരുലക്ഷമാകാന്‍ വെറും 720 രൂപ മാത്രം മതി. ഇന്നത്തെ ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില 99280 രൂപയാണ്. ഉച്ചയ്ക്ക് ശേഷം ഒരു ഗ്രാം സ്വര്‍ണത്തിന് 60 രൂപ വര്‍ധിച്ച് 12410 രൂപയായി.

ഇന്ന് രാവിലെ ഗ്രാമിന് 75 രൂപ വര്‍ധിച്ച് 12,350 രൂപയായിരുന്നു. പവന് 600രൂപ വര്‍ധിച്ച് 98,000 രൂപയായിരുന്നു. നേരത്തെ ഡിസംബര്‍ 12നായിരുന്നു പവന് 98,400 രൂപയായത്.

അന്താരാഷ്ട്ര സ്വര്‍ണ്ണവില 4346 ഡോളറും രൂപയുടെ വിനിമയം നിരക്ക് 90.72 ലും ആണ്. അന്താരാഷ്ട്ര വില 50 ഡോളറും കൂടി വര്‍ധിച്ചാല്‍ കേരളത്തിലെ സ്വര്‍ണവില ഒരുലക്ഷത്തിലേക്ക് എത്തും.

Continue Reading

Trending