Connect with us

News

ബാറില്‍ കയറുന്നത് തടഞ്ഞു; വെടിയുതിര്‍ത്ത് യുവതി, അഞ്ചുപേര്‍ക്ക് പരിക്ക്

യു.എസില്‍ ബാറില്‍ കയറുന്നത് നിഷേധിച്ചതിനെ തുടര്‍ന്ന് അഞ്ചുപേര്‍ക്ക് നേരെ യുവതി വെടിയുതിര്‍ത്തു.

Published

on

ഡെന്‍വര്‍: യു.എസില്‍ ബാറില്‍ കയറുന്നത് നിഷേധിച്ചതിനെ തുടര്‍ന്ന് അഞ്ചുപേര്‍ക്ക് നേരെ യുവതി വെടിയുതിര്‍ത്തു. ഡെന്‍വറില്‍ ബാറിനു പുറത്ത് ക്യൂ നില്‍ക്കുകയായിരുന്ന യുവതി പൊടുന്നനെ വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തില്‍ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. തര്‍ക്കമാണെന്നാണ് ആദ്യം കരുതിയിരുന്നതെന്നും എന്താണ് സംഭവിച്ചതെന്ന് മനസ്സിലായില്ലെന്നും ഭാഗ്യം കൊണ്ടാണ് താന്‍ രക്ഷപ്പെട്ടതെന്നും തനിക്കും മുന്നിലും പിന്നിലും നിന്നവരാണ് രക്ഷപ്പെട്ടതെന്നും ദൃക്‌സാക്ഷിയായ യുവതി പറഞ്ഞു.

kerala

റോബിൻ ബസിന്റെ പെർമിറ്റ് റദ്ദാക്കി, നിയമലംഘനം ചൂണ്ടിക്കാട്ടി ഗതാഗത സെക്രട്ടറിയുടെ നടപടി

നിയമലംഘനം ചൂണ്ടികാട്ടി ബസിനെതിരെ കടുത്ത നടപടികളാണ് എംവിഡി കൈ കൊണ്ടിരുന്നത്.

Published

on

റോബിന്‍ ബസിന്റെ പെര്‍മിറ്റ് റദ്ദാക്കി. കോഴിക്കോട് സ്വദേശിയായ കെ കിഷോര്‍ എന്നയാളുടെ പേരില്‍ ആയിരുന്നു പെര്‍മിറ്റ്. നടത്തിപ്പ് ചുമതല ഗിരീഷിന് നല്‍കിയിരിക്കുകയായിരുന്നു. നിരന്തരം നിയമലംഘനം നടത്തിയെന്ന കാരണത്താലാണ് പെര്‍മിറ്റ് റദ്ദാക്കിയതെന്ന് ഗതാഗത സെക്രട്ടറി പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

നിയമലംഘനം ചൂണ്ടികാട്ടി ബസിനെതിരെ കടുത്ത നടപടികളാണ് എംവിഡി കൈ കൊണ്ടിരുന്നത്. പെര്‍മിറ്റ് റദ്ദാക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നുണ്ടെന്ന് ഗതാഗത മന്ത്രി ആന്റണി രാജു റിപ്പോര്‍ട്ടര്‍ ടി വിയോട് സ്ഥിരീകരിച്ചിരുന്നു.

അഖിലേന്ത്യാ ടൂറിസ്റ്റ് പെര്‍മിറ്റ് വാഹനങ്ങള്‍ സ്റ്റേജ് കാര്യേജ് ആയി ഉപയോഗിക്കാന്‍ കഴിയില്ലെന്നാണ് ഹൈക്കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. ഇത്തരം വാഹനങ്ങള്‍ പെര്‍മിറ്റ് ചട്ടങ്ങള്‍ ലംഘിക്കുകയാണെങ്കില്‍ പിഴ ചുമത്താം.

ടൂറിസ്റ്റ് പെര്‍മിറ്റ് വാഹനങ്ങള്‍ സ്റ്റേജ് കാര്യേജ് ആയി സര്‍വീസ് നടത്തുന്നത് കെഎസ്ആര്‍ടിസി ഉള്‍പ്പടെയുള്ള സ്റ്റേജ് കാര്യേജ് വാഹനങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാണ്. നിയമം ലംഘിക്കുന്ന വാഹനങ്ങള്‍ക്ക് എതിരെ നടപടിയെടുക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ക്ക് സ്വതന്ത്രമായ നടപടി സ്വീകരിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.

Continue Reading

Football

കൊച്ചിയില്‍ ആവേശ സമനില

ഇരുടീമുകളും 3 ഗോളുകള്‍ വീതം നേടി സമനില പാലിച്ചു

Published

on

ഐ.എസ്.എല്ലില്‍ ആവേശം നിറച്ച് കേരളാ ബ്ലാസ്റ്റേഴ്‌സ്-ചെന്നൈയിന്‍ എഫ്.സി മത്സരം. ഇരുടീമുകളും 3 ഗോളുകള്‍ വീതം നേടി സമനില പാലിച്ചു. ആദ്യ മിനിറ്റില്‍ തന്നെ വലചലിപ്പിച്ച് ചെന്നൈയിന്‍ എഫ് സിയാണ് ആവേശപോരിന് തുടക്കം കുറിച്ചത്. ചെന്നൈന് അനുകൂലമായി വിധിക്കപ്പെട്ട ഫ്രീ ക്വീക്കില്‍ നാടകീയ രംഗങ്ങളാണ് കണ്ടത്.

റാഫേല്‍ ക്രിവെല്ലാരോ 35 വാരയോളം പിന്നില്‍ നിന്നെടുത്ത ഫ്രീ ക്വിക്ക് റഹീം അലിയെയും ജോര്‍ദാന്‍ മുറെയെയും മറികടന്ന് വലയിലേക്ക് . ഇരുവരും പന്തില്‍ ടച്ച് ചെയ്തില്ലെങ്കിലും ഗോള്‍ റഹീം അലിയുടെ പേരില്‍ വിധിച്ചു. ടെലിവിഷന്‍ റീപ്ലേകളില്‍ റഹീം അലി ഓഫ്‌സൈഡിലാണെന്ന സംശയവും ശക്തമായിരുന്നു.

10 മിനിറ്റിനുള്ളില്‍ ബ്ലാസ്റ്റേഴ്‌സ് മറുപടി നല്‍കി. ബ്ലാസ്റ്റേഴ്‌സ് താരം ക്വാമി പെപ്രയെ ബോക്‌സിനുള്ളില്‍ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റി ദിമിത്രിയോസ് ഡയമന്റക്കോസ് വലയിലെത്തിച്ചു. പക്ഷേ ആഘോഷങ്ങള്‍ അവസാനിക്കും മുന്‍പേ 13-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ചെന്നൈന്റെ ജോര്‍ദാന്‍ മുറെ വലയിലെത്തിച്ചു.

19-ാം മിനിറ്റിലെ ചെന്നൈന്‍ വലചലിപ്പിച്ചെങ്കിലും റഫറി ഗോള്‍ അനുവദിച്ചില്ല. ബ്ലാസ്റ്റേഴ്‌സ് കീപ്പര്‍ സച്ചിനെ ഫൗള്‍ ചെയ്തതാണ് ചെന്നൈക്ക് തിരിച്ചടിയായത്. പക്ഷേ 24-ാം മിനിറ്റില്‍ ചെന്നൈയിന്‍ വീണ്ടും മുന്നിലെത്തി. വീണ്ടും ജോര്‍ദാന്‍ മുറെയാണ് ഗോള്‍ നേടിയത്. ഇതോടെ ഒന്നിനെതിരെ 3 ഗോളിന് ചെന്നൈന്‍ മുന്നിലെത്തി.

37-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സ് തിരിച്ചടിച്ചു. ക്വാമി പെപ്ര സീസണില്‍ ബ്ലാസ്റ്റേഴ്‌സിനായി ആദ്യ ഗോള്‍ കുറിച്ചു. ആദ്യ പകുതി അവസാനിക്കുമ്പോള്‍ ചെന്നൈയിന്‍ 3-2ന് മുന്നിലായിരുന്നു. രണ്ടാം പകുതി ബ്ലാസ്റ്റേഴ്‌സിന്റെ തുടര്‍ ആക്രമണങ്ങള്‍ക്കായിരുന്നു സാക്ഷ്യം വഹിച്ചത്. 58-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സ് സമനില നേടി. കിടിലന്‍ ഷോട്ടിലൂടെ വീണ്ടും ദിമിത്രിയോസ് ഡയമന്റക്കോസ് ബ്ലാസ്റ്റേഴ്‌സിന്റെ രക്ഷകനായി.

തുടര്‍ച്ചയായുള്ള ബ്ലാസ്റ്റേഴ്‌സ് ആക്രമണങ്ങള്‍ ചെന്നൈയിന്‍ പ്രതിരോധം കഷ്ടപ്പെട്ട് തടഞ്ഞിട്ടു. 75 മിനിറ്റിന് ശേഷം ചെന്നൈയിന്‍ താളം വീണ്ടെടുത്തു. എങ്കിലും അവസാന മിനിറ്റുകളില്‍ ഗോള്‍ പിറക്കാതെ വന്നതോടെ മത്സരം സമനിലയില്‍ അവസാനിച്ചു

 

Continue Reading

kerala

കണ്ണൂരില്‍ കിണറ്റില്‍ നിന്ന് വനംവകുപ്പ് മയക്കുവെടി വച്ച് പുറത്തെത്തിച്ച പുലി ചത്തു

നാളെ വയനാട്ടില്‍ പുലിയുടെ പോസ്റ്റ്‌മോര്‍ട്ടം നടക്കും.

Published

on

കണ്ണൂര്‍ പെരിങ്ങത്തൂരില്‍ കിണറ്റില്‍ നിന്ന് വനംവകുപ്പ് രക്ഷപ്പെടുത്തിയ പുലി ചത്തു. കിണറ്റില്‍ നിന്ന് മയക്കുവെടി വച്ച പിടികൂടിയ പുലിയെ കൂട്ടിലാക്കി അല്‍പസമയത്തിനകമാണ് പുലി ചത്തതായി കണ്ടെത്തിയത്. നാളെ വയനാട്ടില്‍ പുലിയുടെ പോസ്റ്റ്‌മോര്‍ട്ടം നടക്കും.

വയനാട്ടില്‍ നിന്നുള്ള ഡോക്ടര്‍ അജേഷ് മോഹന്‍ദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കിണറ്റില്‍ നിന്നും പുലിയെ പുറത്തെത്തിക്കാന്‍ പുലിയെ മയക്കുവെടി വച്ചിരുന്നത്. വല ഉപയോഗിച്ച് പുലിയെ പകുതിയോളം ഉയര്‍ത്തിയ ശേഷമാണ് മയക്കുവെടി വച്ചിരുന്നത്.

ഇന്നലെ രാത്രിയോടെയാണ് പുലി കിണറ്റില്‍ വീണിരുന്നത്. പുലിയ്ക്ക് കാര്യമായ ആരോഗ്യപ്രശ്‌നങ്ങളില്ലെന്നായിരുന്നു പ്രാഥമിക നിഗമനമെങ്കിലും കൂട്ടിലേക്ക് മാറ്റി കുറച്ച് സമയത്തിനുശേഷം തന്നെ പുലിയുടെ ആരോഗ്യസ്ഥിതി മോശമാകുകയും പുലി മരണത്തിന് കീഴടങ്ങുകയുമായിരുന്നു.

വനാതിര്‍ത്തിയില്‍ നിന്നും 20 കിലോമീറ്ററോളം സഞ്ചരിച്ചാണ് പുലി പെരിങ്ങത്തൂരിലെ ജനവാസമേഖലയിലെത്തിയത്. രാത്രിയോടെ വീടിന്റെ കിണറ്റില്‍ വീഴുകയായിരുന്നു. കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് കിണറ്റില്‍ വീണ ഒരു കരടിയെ മയക്കുവെടി വച്ചതോടെ കരടി മുങ്ങിച്ചത്ത സംഭവം വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചതിന് പിന്നാലെയാണ് ഈ സംഭവവും നടക്കുന്നത്. പുലിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിന് ശേഷമ മരണകാരണം വ്യക്തമായി അറിയാനാകൂ.

Continue Reading

Trending