അവലോകന യോഗത്തിനു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി നാവിക വിമാനത്താവളത്തില്‍ തിരിച്ചെത്തി. കാലാവവസ്ഥ അനുകൂലമാകുന്നു സാഹചര്യത്തില്‍ പ്രളയ ബാധിത മേഖലകളിലേക്ക് ഹെലികോപ്റ്ററില്‍ വീണ്ടും പുറപ്പെടാന്‍ ഒരുങ്ങുകയാണ്. ഗവര്‍ണര്‍ പി.സദാശിവം മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം എന്നിവര്‍ പ്രധാനമന്ത്രിയോടൊപ്പം ഹെലികോപ്റ്ററിലുണ്ടാകും.