ടീഷര്‍ട്ട് വിവാദത്തില്‍ അഭയാാര്‍ത്ഥികളോട് മാപ്പ് ചോദിച്ച് പ്രിയങ്ക ചോപ്ര. കഴിഞ്ഞയാഴ്ച്ചയാണ് ഒരു ട്രാവല്‍ മാഗസിന് നല്‍കിയ മുഖചിത്രത്തില്‍ പ്രിയങ്ക വിവാദടീഷര്‍ട്ട് ധരിച്ചിരുന്നത്. ഇത് ഒട്ടേറെ വിമര്‍ശനങ്ങള്‍ക്ക് കാരണമായതോടെയാണ് ഒടുവില്‍ മാപ്പു പറഞ്ഞ് രംഗത്തെത്തിയിരിക്കുന്നത്.

തന്റെ പ്രവൃത്തി ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമിക്കണം. ലോകത്തുടനീളമുള്ള അഭയാര്‍ത്ഥി പ്രശ്‌നം തനിക്കറിയാം. അവര്‍ അനുഭവിക്കുന്ന പ്രതിസന്ധികളും നന്നായി അറിയാം. ഇക്കാര്യത്തില്‍ അവരെ പിന്തുണച്ചുകൊണ്ടുള്ള സന്ദേശം നല്‍കാനാണ് ശ്രമിച്ചതെന്നും അവര്‍ വ്യക്തമാക്കി. എന്നാല്‍ അത് തെറ്റിദ്ധരിക്കപ്പെടുകയായിരുന്നുവെന്നും താരം പറഞ്ഞു.

ചുവപ്പ് വരകൊണ്ട് വെട്ടിയ കുടിയേറ്റക്കാര്‍, അഭയാര്‍ത്ഥികള്‍, പുറത്തുള്ളവര്‍ എന്നും വരക്കാത്ത ട്രാവലര്‍ എന്ന പദവുമായിരുന്നു ടീഷര്‍ട്ടിന്റെ മുകളിലുണ്ടായിരുന്നത്. ഇതാണ് പിന്നീട് വിവാദത്തിലായത്.