രാജ്യതലസ്ഥനമായ ഡല്‍ഹിയിലേയും ലക്‌നൗവിലേയും ശക്തമായ മൂടല്‍ മഞ്ഞ് വാരാണസിയിലേക്ക് നീങ്ങുന്നു. രാജ്യത്തെ പ്രധാനപ്പെട്ട 42 നഗരങ്ങളില്‍ ഏറ്റവും കൂടുതല്‍ അന്തരീക്ഷ മാലിന്യമുള്ള നഗരം വാരാണസിയായി മാറിയിരിക്കുകയാണ്.
വെള്ളിയാഴ്ച വൈകുന്നേരം നാലുമണിക്ക് കാശിയിലെ എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് 491 ആയിരുന്നു. കേന്ദ്ര മാലിന്യ നിയന്ത്രണ ബോര്‍ഡ് പുറത്തു വിട്ട വിവരങ്ങളിലാണ് ഇക്കാര്യം സൂചിപ്പിച്ചത്. എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് അവസാനിക്കുന്ന സൂചകം 500 ആണ്. കഴിഞ്ഞ ദിവസങ്ങളില്‍ ഡല്‍ഹിയില്‍ ഉണ്ടായിരുന്ന ഏറ്റവും ഉയര്‍ന്ന അന്തരീക്ഷ മലിനീകരണം 468 ആയിരുന്നു. കാശിയില്‍ പൊതുജനാരോഗ്യം അടിയന്തരാവസ്ഥയിലേക്കാണ് നീങ്ങുന്നതെന്നാണ് പുറത്തു വരുന്ന സൂചനകള്‍