കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ പ്രധാന പ്രതി പള്‍സര്‍ സുനിയെന്ന സുനില്‍കുമാര്‍ മറ്റൊരു നടിയെ കുടുക്കാന്‍ ശ്രമിച്ചതായി പൊലീസ്. ഇക്കാര്യമറിഞ്ഞാണ് നടന്‍ ദിലീപ് ക്വട്ടേഷനു വേണ്ടി സുനില്‍കുമാറിനെ സമീപിച്ചതെന്നും പൊലീസ് വ്യക്തമാക്കി. 2012ലാണ് സുനില്‍കുമാര്‍ മറ്റൊരു നടിയെ കുടുക്കന്‍ ശ്രമിച്ചത്. ക്വട്ടേഷന് മികച്ച ടീം വേണമെന്ന് ദിലീപ് പള്‍സര്‍ സുനിയോട് ആവശ്യപ്പെട്ടിരുന്നു. സുനിലുമായി ഇടപാടുകള്‍ നടത്തിയത് ദിലീപ് നേരിട്ടാണെന്നും പൊലീസ് പറഞ്ഞു.