കൊച്ചി: കൊച്ചിയില്‍ നടി കാറില്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ കോടതി വളപ്പില്‍ മാധ്യമങ്ങളോട് പ്രതികരിച്ച് വീണ്ടും കേസിലെ പ്രധാന പ്രതി പള്‍സര്‍ സുനി. അങ്കമാലി കോടതിയില്‍ എത്തിയപ്പോഴായിരുന്നു സുനി വീണ്ടും മാധ്യമങ്ങളോട് പ്രതികരിച്ചത്. കേസില്‍ എല്ലാ പ്രതികളും പിടിയിലായിട്ടില്ലെന്ന് പള്‍സര്‍ സുനി ആവര്‍ത്തിച്ചു. എല്ലാവരും വലപൊട്ടിച്ച് പുറത്തു വരുമോയെന്ന് കാണാമെന്നും സുനി പറഞ്ഞു. അതേസമയം ചോദ്യം ചെയ്യലില്‍ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി പറഞ്ഞതെന്ത് മാധ്യമങ്ങളോട് സുനി ചോദിച്ചു.
റിമാന്റ് അവസാനിച്ചതിനെത്തുടര്‍ന്നാണ് സുനിയെ കോടതിയില്‍ ഹാജരാക്കിയത്. കേസിലെ മറ്റു പ്രതികളെയും ഇന്ന് കോടതിയില്‍ ഹാജരാക്കി.
തന്റെ രഹസ്യമൊഴി രേഖപ്പെടുത്തണമെന്ന സുനിയുടെ അപേക്ഷയും ഇന്ന് അഭിഭാഷകനായ ആളൂര്‍ കോടതിയില്‍ സമര്‍പ്പിക്കും. കേസില്‍ ഉള്‍പ്പെട്ട മറ്റു സിനിമാ രംഗത്തെ പ്രമുഖരെക്കുറിച്ച് പറയാനുള്ളതിനാല്‍ തന്റെ രഹസ്യമൊഴി രേഖപ്പെടുത്തണമെന്നാണ് സുനിലിന്റെ അപേക്ഷ. അതേസമയം പ്രോസിക്യൂഷന്‍ അപേക്ഷ അംഗീകരിച്ച് സുനിയുടെയും കൂട്ടുപ്രതികളുടെയും റിമാന്റ് കാലാവധി കോടതി ഈ മാസം 16 വരെ നീട്ടി.