കടുത്ത മത്സരം നടക്കുന്ന പഞ്ചാബില്‍ കോണ്‍ഗ്രസിന് മുന്നേറ്റം. ആദ്യ ഫലസൂചനകള്‍ പുറത്തുവന്നപ്പോള്‍ കോണ്‍ഗ്രസിന് വ്യക്തമായ ലീഡ് സ്വന്തമാക്കാനായി. 23 സീറ്റുകളില്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുമ്പോള്‍ 14 സീറ്റുകളില്‍ ആംആദ്മി മുന്നിട്ടു നില്‍ക്കുന്നു. അതേസമയം ഭരണകക്ഷിയായ അകാലിദള്‍- ബിജെപി സഖ്യം പിന്നാക്കം പോകുന്ന കാഴ്ചയാണുള്ളത്. ബിജെപിക്ക് ആറു സീറ്റുകളില്‍ മാത്രമാണ് ലീഡ്. എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ പഞ്ചാബില്‍ കോണ്‍ഗ്രസിന് വ്യക്തമായ മേല്‍കൈ നേടാനാകുമെന്ന് സൂചിപ്പിച്ചിരുന്നു.