അരീക്കോട്: മുസ്‌ലിംലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗവും മുതിര്‍ന്ന മുസ്‌ലിംലീഗ് നേതാവുമായ പിവി മുഹമ്മദ് അരീക്കോട് അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് പെരിന്തല്‍മണ്ണ എംഇഎസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് വൈകീട്ടായിരുന്നു അന്ത്യം.

മികച്ച പ്രഭാഷകനായിരുന്ന അദ്ദേഹം മുസ്‌ലിംലീഗ് വേദികളിലെ സജീവ സാന്നിധ്യമായിരുന്നു. മേപ്പയൂര്‍ മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചിരുന്നു.

ഖബറടക്കം രാവിലെ 10 മണിക്ക്.