ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പില്‍ ചരിത്രം കുറിച്ച് പി.വി സിന്ധു ഫൈനലില്‍. ചൈനയുടെ ചെന്‍ യുഫെയിയെ നേരിട്ടുളള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സിന്ധു ഫൈനലില്‍ പ്രവേശിച്ചത്. ആകെ 48 മിനിറ്റ് മാത്രം നീണ്ടുനിന്ന പോരാട്ടത്തില്‍ 2113-2110 എന്ന സ്‌കോറിനാണ് സിന്ധു യുഫെയിയെ തോല്‍പ്പിച്ചത്.

സെമിയില്‍ ഇന്ത്യയുടെ സൈന നെഹ്‌വാളിനെ തോല്‍പ്പിച്ച ജപ്പാന്റെ നൊസോമി ഒകുഹരയാണ് ഫൈനലില്‍ സിന്ധുവിന്റെ എതിരാളി.
ഇന്ത്യ ഏറെ പ്രതീക്ഷയോടെ കണ്ട സൈനക്ക് വെങ്കലത്തില്‍ തൃപ്തിപ്പെടേണ്ടി വന്നു. ആദ്യ കളിയില്‍ അനായാസം കുതിച്ചു കയറിയ സൈനക്ക് പിന്നീട് മികച്ച പ്രകടനം കാഴ്ച്ചവെക്കാന്‍ സാധിക്കാത്തതാണ് തിരിച്ചടിയായത്.
ഒളിംപ്കിസില്‍ വെള്ളി മെഡല്‍ നേട്ടം കുറിച്ച സിന്ധു ആദ്യമായിട്ടാണ് ലോകചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ പ്രവേശിക്കുന്നത്. ഫൈനലിലെ എതിരാളിയായ ഒകുഹരിയുമായി നേരത്തെ ആറുതവണ ഏറ്റുമുട്ടിയപ്പോള്‍ മൂന്നുതവണ സിന്ധുവും മൂന്നുതവണ ഒകുഹരിയുമാണ് വിജയിച്ചത്.