തിരുവനന്തപുരം: അയ്യങ്കാളി ജയന്തി ദിനമായ നാളെ സംസ്ഥാനത്തെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ കോളജുകളും തുറന്നുപ്രവര്‍ത്തിക്കും. ഉന്നത വിദ്യാഭ്യാസ വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം, സര്‍ക്കാര്‍ ഓഫീസുകള്‍ക്കും സ്‌കൂളുകള്‍ക്കും പൊതു അവധിയായിരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.