Connect with us

Video Stories

ഭീകരവാദത്തെ നേരിടുന്നതില്‍ ഖത്തര്‍-യുഎസ് ബന്ധം നിര്‍ണായകമെന്ന് അമീര്‍

Published

on

 

ദോഹ: ഭീകരവാദത്തെ നേരിടുന്നതിനും ഗള്‍ഫ് മേഖലയില്‍ സമാധാനവും സുസ്ഥിരതയും നിലനിര്‍ത്തുന്നതിനും ഖത്തറും അമേരിക്കയും തമ്മിലുള്ള ബന്ധം വര്‍ധിപ്പിക്കേണ്ടത് നിര്‍ണായകമാണെന്ന് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം ശകത്മാണെന്നും എല്ലാ മേഖലയിലും ഇത് തുടരുമെന്നും പരസ്പര താത്പര്യവിഷയങ്ങളില്‍ യോജിച്ച് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. യുനൈറ്റഡ് സ്റ്റേറ്റ് സെന്‍ട്രല്‍ കമാന്‍ഡ് കമാന്‍ഡര്‍ ജോസഫ് വോട്ടലുമായുള്ള കൂടിക്കാഴ്ചയിലാണ് അമീര്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ഫ്‌ളോറിഡയിലെ മാക്ഡില്‍ വ്യോമ താവളത്തിലെ ആസ്ഥാനത്താണ് ഇരുവരും ചര്‍ച്ച നടത്തിയിരുന്നത്. ഖത്തര്‍ വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് അല്‍താനിയും ഉന്നതതല പ്രതിനിധി സംഘവും സൈനിക ഉദ്യോഗസ്ഥരും അമേരിക്കയിലെ ഖത്തര്‍ എംബസിയിലെ പ്രതിരോധ അറ്റാഷെമാരും ചര്‍ച്ചയില്‍ പങ്കെടുത്തു.
യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് ഡെപ്യൂട്ടി കമാന്‍ഡര്‍ ലഫ്റ്റനന്റ് ജനറല്‍ ചാള്‍സ് ബ്രൗണ്‍, സെട്രല്‍ കമാന്‍ഡ് ചീഫ് ഓഫ് സ്റ്റാഫ് മേജര്‍ ജനറല്‍ ടെറി ഫെറാള്‍, ഇന്റലിജന്‍സ് ബ്രിഗേഡിയര്‍ ഡയരക്ടര്‍ ജനറല്‍ കാരന്‍ ഗിബ്‌സണ്‍ തുടങ്ങിയ മുതിര്‍ന്ന യു.എസ് സൈനിക ഉദ്യോഗസ്ഥരും ചര്‍ച്ചയില്‍ പങ്കെടുത്തു. വെള്ളിയാഴ്ചയാണ് അമീര്‍ അമേരിക്കയിലേക്ക് തിരിച്ചത്. നാളെ അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപുമായി അദ്ദേഹം വാഷിങ്്ടണില്‍ കൂടിക്കാഴ്ച നടത്തുന്നുണ്ട്.
ഉഭയകക്ഷി സൈനിക ബന്ധവും സഹകരണവുമാണ് മാക്ഡില്‍ ചര്‍ച്ചയില്‍ പ്രധാനമായും ഉയര്‍ന്നത്. ഫെബ്രുവരില്‍ നടന്ന ആദ്യ ഖത്തര്‍ യു.എസ് സ്റ്റാറ്റര്‍ജിക് ഡയലോഗിലെ സുരക്ഷാ സഹകരണം സംബന്ധിച്ച സംയുക്ത പ്രഖ്യാപനത്തിന്റെ വെളിച്ചത്തിലായിരുന്നു ചര്‍ച്ചകള്‍. അന്താരാഷ്ട്ര തലത്തിലും മേഖലാ തലത്തിലുമുള്ള പുതിയ സംഭവ വികാസങ്ങളും അമീറും സംഘവും യു.എസ് സൈനികരുമായി ചര്‍ച്ച ചെയ്തു.
ചര്‍ച്ചയ്ക്ക് ശേഷം അമീര്‍ യു.എസ് സെന്‍ട്രല്‍ കമാന്‍ഡിന്റെ സ്‌പെഷല്‍ ഓപറേഷന്‍ കാമാന്‍ഡ് കേന്ദ്രം സന്ദര്‍ശിച്ചു. ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നേരിട്ട് കേട്ടറിഞ്ഞു. ഭീകര വാദം നേരിടുന്നതിനും മേഖലയില്‍ സമാധാനം നിലനിര്‍ത്തുന്നതിനും ഖത്തര്‍ നല്‍കുന്ന പിന്തുണയ്ക്ക് സെന്‍ട്രല്‍ കമാന്‍ഡ് കമാന്‍ഡര്‍ അമീറിനെ നന്ദി അറയിച്ചു. അല്‍ ഉദൈദ് സൈനിക താവളവും ഖത്തര്‍ യു.എസ് സൈനിക സഹകരണവും ഭീകരവാദത്തെ നേരിടുന്നതില്‍ നിര്‍ണ്ണായകമാണെന്നും അദ്ദേഹം പറഞ്ഞു. ഫ്‌ളോറിഡയിലെ താംപ സിറ്റിയില്‍ നിന്നാണ് അമീറിന്റെ ഔദ്യോഗിക അമേരിക്കന്‍ സന്ദര്‍ശനം തുടങ്ങിയത്. യു.എസ് സെന്‍ട്രല്‍ കമാന്‍ഡിലെ സന്ദര്‍ശനത്തിന് ശേഷം അദ്ദേഹം മിയാമിയിലേക്ക് തിരിച്ചു. മിയാമിയില്‍ ഉന്നത അമേരിക്കന്‍ ഉദ്യോഗസ്ഥരുമായും വ്യാപാര പ്രമുഖരുമായും അമീര്‍ ചര്‍ച്ച നടത്തി. ഖത്തര്‍-യു.എസ് സാമ്പത്തിക സഹകരണം, നിക്ഷേപം എന്നിവ സംബന്ധിച്ചായിരുന്നു ചര്‍ച്ചകള്‍.
മിയാമിയില്‍ നിന്ന് വാഷിങ്ടണിലെത്തുന്ന അമീര്‍ അവിടെയും നിരവധി ചര്‍ച്ചകളില്‍ പങ്കെടുക്കുന്നുണ്ട്. സഊദി സഖ്യരാജ്യങ്ങള്‍ ഖത്തറിനെതിരെ നടത്തുന്ന ഉപരോധം300 ദിനങ്ങള്‍ പിന്നിട്ട പാശ്ചാത്തലത്തിലാണ് അമീര്‍ അമേരിക്ക സന്ദര്‍ശിക്കുന്നത്. വിഷയം ഗൗരവമായി ചര്‍ച്ച ചെയ്യപ്പെടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മേഖല തലത്തിലുമുള്ള എല്ലാ വിഷയങ്ങളും അമേരിക്കന്‍ നേതാക്കളുമായി അമീര്‍ ചര്‍ച്ച ചെയ്യും. ഫലസ്തീന്‍ വിഷയം, സിറിയ, യമന്‍ പ്രതിസന്ധി തുടങ്ങിയ മേഖലയുടെ സുപ്രധാന പ്രശ്‌നങ്ങളില്‍ ഖത്തറിന്റെ നിലപാട് അമീര്‍ അമേരിക്കയെ അറിയിക്കും.

Health

നിപ: 250 പേരെ കൂടി സമ്പർക്ക പട്ടികയിൽനിന്ന് ഒഴിവാക്കി

പുതുതായി ആരെയും സമ്പർക്ക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല.

Published

on

കോഴിക്കോട് ജില്ലയിൽ നിപ സമ്പർക്ക പട്ടികയിൽനിന്ന് ഞായറാഴ്ച 250 പേരെ ഒഴിവാക്കി. ഇനി സമ്പർക്ക പട്ടികയിൽ ഉള്ളത് 267 പേർ. പുതുതായി ആരെയും സമ്പർക്ക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. ഇതുവരെ 1021 പേരെ സമ്പർക്ക പട്ടികയിൽനിന്ന് ഒഴിവാക്കി.

Continue Reading

Home

സിമന്റിന് വില കൂടുന്നു

നിര്‍മാണങ്ങള്‍ക്കു വേണ്ട പ്രധാന ഘടകമായ സിമന്റ് നിര്‍മിക്കാന്‍ ആവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധിച്ചതാണ് വില ഉയര്‍ത്താന്‍ കാരണം

Published

on

സംസ്ഥാനത്ത് സിമന്റ് വില ഒക്ടോബര്‍ മുതല്‍ ചാക്കിന് 50 രൂപയോളം ഉയര്‍ത്തും. നിലവില്‍ കയറ്റുകൂലിയും ഇറക്കുകൂലിയും ഉള്‍പ്പെടെ ബ്രാന്‍ഡഡ് സിമന്റുകള്‍ 400-410 രൂപയ്ക്കും മറ്റുള്ളവ 360-370 രൂപയ്ക്കുമാണ് വില്‍ക്കുന്നത്.

സിമന്റിന്റെ ലഭ്യത അനുസരിച്ച് ചില സ്ഥലങ്ങളില്‍ വിലവ്യത്യാസം വരും. സിമന്റ് വില ഉയരുന്നതോടെ സംസ്ഥാനത്തെ നിര്‍മാണ മേഖല വീണ്ടും പ്രതിസന്ധിയിലേക്ക് നീങ്ങും.

നിര്‍മാണങ്ങള്‍ക്കു വേണ്ട പ്രധാന ഘടകമായ സിമന്റ് നിര്‍മിക്കാന്‍ ആവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധിച്ചതാണ് വില ഉയര്‍ത്താന്‍ കാരണം. ബിസിനസ് കുറഞ്ഞുനില്‍ക്കുന്നതുമൂലമുള്ള പ്രതിസന്ധിക്കിടയില്‍ സിമന്റ് വില കൂടി ഉയര്‍ത്തിയാല്‍ പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്നാണ് കെട്ടിട നിര്‍മാതാക്കള്‍ പറയുന്നത്. വില ഉയരുന്നതോടെ കരാര്‍ അടിസ്ഥാനമാക്കിയുള്ള പ്രവൃത്തി ചെയ്യുന്നവര്‍ക്കടക്കം ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടാകുക.

അതേസമയം കഴിഞ്ഞ ഒരു വര്‍ഷത്തോളമായി സിമന്റ് വിലയില്‍ കാര്യമായ വര്‍ധന ഉണ്ടായിട്ടില്ലെന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്. ഉത്പാദനച്ചെലവ് ഉയര്‍ന്നതും തൊഴിലാളികളുടെ വേതനവുമെല്ലാം കണക്കിലെടുക്കുമ്പോള്‍ വില കൂട്ടാതെ വിപണിയില്‍ പിടിച്ചുനില്‍ക്കാന്‍ സാധിക്കില്ലെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു.

നിര്‍മാണച്ചെലവ് ഉയരും

സിമന്റ് വില വര്‍ധിക്കുന്നതോടെ നിര്‍മാണച്ചെലവ് ഗണ്യമായി വര്‍ധിക്കും. കേരളത്തില്‍ നിലവില്‍ നിര്‍മാണ മേഖല മന്ദഗതിയിലാണ്. മഴസീസണ്‍ കഴിയുന്നതോടെ നിര്‍മാണ മേഖല ഉണരും.

എന്നാല്‍, സീസണിനു മുന്‍പ് ഇത്തരത്തില്‍ വില വര്‍ധിപ്പിക്കുന്നത് സാധാരണക്കാരെയടക്കം കാര്യമായി ബാധിക്കും. അതേസമയം, വിലവര്‍ധന ഇന്ത്യ മുഴുവനായുണ്ടോ എന്നതിനെ കുറിച്ച് വ്യക്തത വന്നിട്ടില്ലെന്ന് ബില്‍ഡര്‍മാരുടെ സംഘടനയായ ക്രെഡായ് അറിയിച്ചു.

Continue Reading

Video Stories

കാലിക്കറ്റ് പ്രസ് ക്ലബ്ബിന്റെ തെരുവത്ത് രാമന്‍ അവാര്‍ഡ് ചന്ദ്രിക സബ് എഡിറ്റര്‍ കെ. പി. ഹാരിസിന്

ദിനപത്രങ്ങളിലെ മികച്ച ഒന്നാം പേജ് രൂപകല്പനക്ക് കാലിക്കറ്റ് പ്രസ് ക്ലബ്ബ് ഏര്‍പ്പെടുത്തിയ 2022ലെ തെരുവത്ത് രാമന്‍ പുരസ്‌കാരത്തിന് ചന്ദ്രിക സബ് എഡിറ്റര്‍ കെ പി. ഹാരിസ് (ഹാരിസ് മടവൂര്‍) അര്‍ഹനായി.

Published

on

കോഴിക്കോട്: ദിനപത്രങ്ങളിലെ മികച്ച ഒന്നാം പേജ് രൂപകല്പനക്ക് കാലിക്കറ്റ് പ്രസ് ക്ലബ്ബ് ഏര്‍പ്പെടുത്തിയ 2022ലെ തെരുവത്ത് രാമന്‍ പുരസ്‌കാരത്തിന് ചന്ദ്രിക സബ് എഡിറ്റര്‍ കെ പി. ഹാരിസ് (ഹാരിസ് മടവൂര്‍) അര്‍ഹനായി. 2022 ഡിസംബര്‍ 19ലെ ചന്ദ്രിക ദിനപത്രത്തിന്റെ ‘മെസിമുത്തം’ എന്ന തലക്കെട്ടിലുള്ള ഒന്നാം പേജ് രൂപകല്പന ചെയ്തതിനാണ് പുരസ്‌കാരം. 15,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ എ. സജീവന്‍, വി. ഇ. ബാലകൃഷ്ണന്‍, ആര്‍ട്ടിസ്റ്റ് ഇ.എന്‍ ജയറാം എന്നിവരടങ്ങിയ ജൂറിയാണ് ജേതാവിനെ നിര്‍ണയിച്ചതെന്ന് പ്രസ് ക്ലബ്ബ് പ്രസിഡന്റ് എം. ഫിറോസ്ഖാനും സെക്രട്ടറി പി. എസ്. രാകേഷും വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. പ്രദീപം പത്രാധിപരായിരുന്ന തെരുവത്ത് രാമന്റെ സ്മരണാര്‍ത്ഥം അദ്ദേഹത്തിന്റെ കുടുംബം ഏര്‍പ്പെടുത്തിയതാണ് അവാര്‍ഡ്.

കോഴിക്കോട് ജില്ലയിലെ മടവൂര്‍ സ്വദേശിയാണ് ഹാരിസ്. പരേതനായ അബ്ബാസ് മുസ്ലിയാരുടേയും ആസ്യയുടെയും മകന്‍. ബി.എ, ബി.എഡ് ബിരുദങ്ങള്‍ക്ക് ശേഷം കാലിക്കറ്റ് പ്രസ് ക്‌ളബില്‍ നിന്ന് ജേര്‍ണലിസം ഡിപ്ലോമ കരസ്ഥമാക്കി. 2009 ല്‍ ചന്ദ്രികയില്‍ ജോലിയില്‍ പ്രവേശിച്ചു. നിലവില്‍ കോഴിക്കോട് ഹെഡ് ഓഫീസില്‍ സബ് എഡിറ്ററാണ്. മലബാര്‍ മാപ്പിള കലാ സാഹിത്യ വേദിയുടെ മാധ്യമ പുരസ്‌കാരത്തിന് അര്‍ഹനായിട്ടുണ്ട്. സിന്‍സിയയാണ് ഭാര്യ. മക്കള്‍: ആയിശ നബ്ഹ, അസില്‍ അബ്ബാസ്.

Continue Reading

Trending