ദോഹ: ഖത്തറിലെ ദീര്‍ഘകാല പ്രവാസി വീട്ടമ്മ നാട്ടില്‍ നിര്യാതയായി. ഖത്തര്‍ പെട്രോളിയം ജീവനക്കാരന്‍ എം.ടി അബ്ദുല്‍ ഹകീമിന്റെ ഭാര്യ ആബിദയാണ് (39) ഇന്നലെ നാട്ടില്‍ മരണപ്പെട്ടത്. 15 വര്‍ഷത്തിലധികമായി ഖത്തറില്‍ താമസിക്കുകയായിരുന്നു. ചികില്‍സക്കായി മാസങ്ങള്‍ക്ക് മുമ്പാണ് നാട്ടിലേക്ക് പോയത്. ഇന്ത്യന്‍ ഇസ്ലാമിക് അസോസിയേഷന്‍ വനിതവിഭാഗം പ്രവര്‍ത്തകയായിരുന്നു.

ഹിഷാം, ഹാദിയ, അമാന്‍ എന്നിവര്‍ മക്കളാണ്. ഓമശ്ശേരിയിലെ പി.പി അബ്ദുഹ്മാനാണ് പിതാവ്. മാതാവ്: കുഞ്ഞാമിന. ആബിദയുടെ നിര്യാണത്തില്‍ ഇന്ത്യന്‍ ഇസ്ലാമിക് അസോസിയേഷന്‍ പ്രസിഡന്റ് വി.ടി ഫൈസല്‍, വനിതാവിഭാഗം പ്രസിഡന്റ് നഫീസ ബീവി എന്നിവര്‍ അനുശോചിച്ചു. മയ്യത്ത് നമസ്‌ക്കാരം വെളളിയാഴ്ച്ച ജുമുഅക്ക് ശേഷം എയര്‍പോര്‍ട്ട് റോഡിലെ ഫാമിലി ഫുഡ് സെന്ററിനടുത്തുളള പളളിയില്‍ നടക്കും.