Culture
ഖത്തര്‍ ന്യൂസ് ഏജന്‍സി ഹാക്കിങ്: അഞ്ചുപേര്‍ പിടിയില്‍
ദോഹ: സര്‍ക്കാരിന്റെ ഔദ്യോഗിക വാര്‍ത്താഏജന്‍സിയായ ഖത്തര്‍ ന്യൂസ് ഏജന്‍സി ഹാക്ക് ചെയ്യപ്പെട്ട സംഭവത്തില്‍ അഞ്ചുപേര്‍ പിടിയില്‍. ഖത്തര്‍ അറ്റോണി ജനറല്‍ ഡോ.അലി ബിന്‍ ഫതേയിസ് അല്‍മര്‍റിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ക്യുഎന്‍എ ഹാക്കിങുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന അഞ്ചുപേരെ തുര്‍ക്കി അതോറിറ്റിയാണ് പിടികൂടിയത്. തടഞ്ഞുവച്ചിരിക്കുന്ന ഇവരെ വിശദമായ ചോദ്യംചെയ്യലിന് വിധേയമാക്കുന്നുണ്ട്. സൈബര്‍ കുറ്റകൃത്യം തടയുന്നതുമായി ബന്ധപ്പെട്ട് ഖത്തറും തുര്‍ക്കിയും ഒപ്പുവച്ച കരാറിന്റെയടിസ്ഥാനത്തിലാണ് തുര്‍ക്കി അധികൃതര്‍ ഇവരെ പിടികൂടിയിരിക്കുന്നത്. ഹാക്കിങ് സംഭവം നടന്നയുടന്‍ തന്നെ ആഭ്യന്തരതലത്തിലും രാാജ്യത്തിനു പുറത്തും കേന്ദ്രീകരിച്ച് അന്വേഷണത്തിന് ഖത്തര്‍ തുടക്കംകുറിച്ചിരുന്നു. സുഹൃദ് രാജ്യങ്ങളുടെ സഹകരണത്തോടെയാണ് വിദേശരാജ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം. ഇലക്ട്രോണിക് കുറ്റകൃത്യങ്ങളെ ഏതെങ്കിലും അതിര്‍ത്തിയില്‍ മാത്രമായി പരിമിതപ്പെടുത്താനാകില്ല. അതുകൊണ്ടാണ് വിദേശരാജ്യങ്ങളില്‍ നിന്നുള്ള സഹായത്തോടെ അന്വേഷണം നടത്തുന്നത്. പിടികൂടിയ അഞ്ച് പേരെ വിശദമായി ചോദ്യം ചെയ്യുമെന്നും അന്വേഷണം പൂര്‍ത്തിയായശേഷം കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുമെന്ന് ഡോ. അല്‍മര്‍റി പറഞ്ഞു.ആഴ്ചകള്‍ നീണ്ട ആസൂത്രിത ഹൈടെക് ശ്രമങ്ങള്‍ക്കൊടുവിലാണ് രാജ്യത്തിന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഖത്തര്‍ ന്യൂസ് ഏജന്‍സി(ക്യുഎന്‍എ)യുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് അമീറിന്റെ പേരില്‍ വ്യാജ വാര്‍ത്തകള്‍ ചേര്‍ത്തതെന്ന് ആഭ്യന്തരമന്ത്രാലയം നടത്തിയ ഉന്നതതല അന്വേഷണത്തില്‍ വ്യക്തമായിരുന്നു. വെബ്‌സൈറ്റ് ഹാക്ക് ചെയ്തത് യുഎഇയില്‍ നിന്നാണെന്ന് വ്യക്തമാക്കുന്ന കൂടുതല്‍ തെളിവുകള്‍ അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്. ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ച ഒരു രാജ്യത്തുനിന്നും നേരിട്ടുള്ള പങ്കാളിത്തത്തിലാണ് ഹാക്കിങ് നടന്നത്.
ക്യുഎന്‍എയിലെ ജീവനക്കാരുടെ വിലാസവും രഹസ്യകോഡും ഇമെയിലും ചോര്‍ത്തിയെടുത്ത് അവ ഉപയോഗിച്ചാണ് ഹാക്കര്‍മാര്‍ അക്രമണം നടത്തിയത്. ഹാക്കിങില്‍ രണ്ടു വ്യക്തികളുടെ പങ്കാളിത്തം തിരിച്ചറിഞ്ഞിട്ടുണ്ട്. ഹാക്കിങുമായി ബന്ധപ്പെട്ട് കുറ്റക്കാരെ പ്രോസിക്യൂട്ട് ചെയ്യുന്നതിനാവശ്യമായ എല്ലാ തെളിവുകളും സമാഹരിച്ചു. ഖത്തറിന്റെ അന്വേഷണത്തോട് യുഎഇ ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ സഹകരിച്ചിരുന്നില്ല. ഏപ്രില്‍ പതിനേഴു മുതല്‍ വിവിധ ഘട്ടങ്ങളിലായി ആസൂത്രിതമായി നടത്തിയ ഉന്നതതലശ്രമങ്ങളും ഉയര്‍ന്ന സാങ്കേതിക വിദ്യകളുടെ പ്രയോഗവല്‍ക്കരണവുമാണ് ക്യുഎന്‍എ ഹാക്കിങിലേക്ക് എത്തിച്ചതെന്ന് തെളിവുകളുടെ അടിസ്ഥാനത്തില്‍ അന്വേഷണസംഘം കണ്ടെത്തി. വിവിധ ഘട്ടങ്ങളിലൂടെയുള്ള പദ്ധതി മെയ് 24ന് ഹാക്കര്‍മാര്‍ പൂര്‍ത്തീകരണത്തിലെത്തിക്കുകയായിരുന്നു. വെബ്‌സൈറ്റിന്റെ നിയന്ത്രണം ഏറ്റെടുക്കാനാണ് ഹാക്കര്‍മാര്‍ ആദ്യം ശ്രമിച്ചത്.
ഹാക്കിങ്ങിന് ശേഷം വെബ്‌സൈറ്റില്‍ നാല്‍പ്പതിലധികം പേര്‍ അസാധാരണമായ സന്ദര്‍ശനം നടത്തിയതായി തെളിഞ്ഞിട്ടുണ്ട്. ഉയര്‍ന്ന സാങ്കേതിക വിദ്യകളുടെയും ഹൈടെക് സംവിധാനങ്ങളുടെയും സഹായത്തോടെയായിരുന്നു മന്ത്രാലയത്തിലെ പ്രത്യേക സംഘം അന്വേഷണം നടത്തിയത്.
ഹൈടെക് സാങ്കേതികസംവിധാനങ്ങളുടെ പിന്‍ബലത്തോടെ സ്‌കൈപ്പ് മെസഞ്ചര്‍, വി.പി.എന്‍, ഐ ഫോണ്‍, യൂറോപ്യന്‍ ടെലിഫോണ്‍ നമ്പര്‍ എന്നിവ ഉപയോഗിച്ചാണ് ഹാക്കിങ് നടത്തിയതെന്നും കണ്ടെത്തി. നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് നടത്തിയ ആക്രമണത്തില്‍ പ്രതികളെ തിരിച്ചറിയാതിരിക്കാനുള്ള മാര്‍ഗങ്ങളും സ്വീകരിച്ചു.
മെയ് 23ന് രാത്രി 11.4നും അര്‍ധരാത്രിക്കു ശേഷം 12.13നുമിടയിലാണ് നേരിട്ടുള്ള ആക്രമണം നടന്നതും ഖത്തര്‍ അമീറിന്റെ തെറ്റായ പ്രസ്താവന ചേര്‍ത്തതും. പുലര്‍ച്ചെ മൂന്നു മണിയോടെ വെബ്‌സൈറ്റിന്റെ നിയന്ത്രണം അധികൃതര്‍ക്ക് പൂര്‍ണമായും തിരിച്ചു പിടിക്കാനായി. ഏഴു മണിയോടെ പൂര്‍വസ്ഥിതിയിലാക്കുകയും ചെയ്തു. ഖത്തര്‍ ന്യൂസ് ഏജന്‍സി ഹാക്കിങിന്റെയും അനുബന്ധസംഘങ്ങളുടെയും തുടര്‍ച്ചയായാണ് സഊദിസഖ്യരാജ്യങ്ങള്‍ ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ചത്.
Film
മമ്മൂട്ടി-വിനായകന്‍ ചിത്രം ‘കളങ്കാവല്‍’: വിനായകന്‍ ചെയ്ത വേഷം ആദ്യം പൃഥ്വിരാജിനായി കരുതിയതെന്ന് സംവിധായകന്‍
ണ്ട് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്, അവയില്‍ ഒന്നിന് പൃഥ്വിരാജ് അനുയോജ്യമെന്നാണ് ടീമിന് തോന്നിയത്. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച സമയത്ത് പൃഥ്വിരാജ് മറ്റ് സിനിമകളില്‍ തിരക്കിലായിരുന്നതിനാല്‍ ആ വേഷം നടന്‍ ചെയ്യാനായില്ല.
മമ്മൂട്ടിയും വിനായകനും പ്രധാന വേഷങ്ങളില്‍ എത്തുന്ന ‘കളങ്കാവല്‍’യെ കുറിച്ച് സംവിധായകന്‍ ജിതിന്‍ കെ. ജോസ് രസകരമായ വിവരങ്ങള്‍ പങ്കുവെച്ചു. സംവിധായകന്റെ പറയുന്നതനുസരിച്ച്, ഇപ്പോള്‍ വിനായകന്‍ അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രം ആദ്യം പൃഥ്വിരാജിനെക്കായിരുന്നാണ് പദ്ധതിയിട്ടിരുന്നത്. രണ്ട് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്, അവയില്‍ ഒന്നിന് പൃഥ്വിരാജ് അനുയോജ്യമെന്നാണ് ടീമിന് തോന്നിയത്. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച സമയത്ത് പൃഥ്വിരാജ് മറ്റ് സിനിമകളില്‍ തിരക്കിലായിരുന്നതിനാല്‍ ആ വേഷം നടന്‍ ചെയ്യാനായില്ല. തുടര്‍ന്ന് മമ്മൂട്ടിയുടെ നിര്‍ദേശപ്രകാരം കഥാപാത്രം വിനായകനായി മാറി. വേഷനിര്‍ണ്ണയത്തിനെക്കുറിച്ചും സംവിധായകന്‍ പറഞ്ഞു. ഒരുകഥാപാത്രത്തിന് മമ്മൂട്ടി ഏറ്റവും അനുയോജ്യനാണെന്ന് തോന്നിയതിനാല്‍ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ വിവേക് ദാമോദരന്‍ വഴിയാണ് മമ്മൂട്ടിയെ സമീപിച്ചത്. ഇതിനകം തന്നെ തങ്ങള്‍ക്ക് മനസ്സിലുണ്ടായിരുന്നതുപോലെ തന്നെയാണ് പൃഥ്വിരാജും ആ വേഷം മമ്മൂക്ക ചെയ്യണം എന്ന് നിര്‍ദേശിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി. ജിതിന്‍ കെ. ജോസ് പറഞ്ഞു പോലെ, വിനായകന്‍ അവതരിപ്പിച്ച വേഷം തന്നെയാണ് ആദ്യം പൃഥ്വിരാജിന് പരിഗണിച്ചത്. മമ്മൂട്ടി കമ്പനി നിര്‍മിച്ച ‘കളങ്കാവല്‍’ നവംബര്‍ 27ന് തീയേറ്ററുകളില്‍ റിലീസ് ചെയ്യും.
india
‘വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് sir കൊണ്ടുവന്നത്’: അഡ്വ. ഹാരിസ് ബീരാൻ എംപി
സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിനെതിരെ അഡ്വ. ഹാരിസ് ബീരാന്‍ എം.പി. കേരളത്തില്‍ ഇപ്പോള്‍ ഒരു മാസത്തിനുള്ളില്‍ മൂന്ന് തവണ ഒരു ബിഎല്‍ഒ വീടുകള്‍ കയറിയിറങ്ങണം. ഫോമുകള്‍ പൂരിപ്പിച്ച് വാങ്ങണം. അവര്‍ക്ക് ടാര്‍ഗറ്റുകള്‍ കൊടുത്തുകൊണ്ടിരിക്കുകയാണ്. ഇതൊരു മനുഷ്യത്വരഹിതമായ പ്രവൃത്തിയായിട്ടാണ് നാം കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് ഈ സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണമെന്ന് നാം ഭയപ്പെടേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
Film
എസ് എസ് രാജമൗലി- മഹേഷ് ബാബു ചിത്രം വാരാണാസിയുടെ ബ്രഹ്മാണ്ഡ ട്രയ്ലർ പ്രേക്ഷകരിലേക്ക്
മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം ശ്രീ ദുർഗ ആർട്ട്സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ എൽ നാരായണ, എസ് എസ് കർത്തികേയ എന്നിവർ നിർമ്മിക്കുന്നു.
പ്രേക്ഷകർ ആകാംഷയോടെ കാത്തിരുന്ന എസ് എസ് രാജമൗലി മഹേഷ് ബാബു ചിത്രം വാരാണാസിയുടെ ബ്രഹ്മാണ്ഡ ട്രയ്ലർ റിലീസായി. ചിത്രത്തിൽ രുദ്ര എന്ന കഥാപാത്രമായി മഹേഷ് ബാബു എത്തുന്നു. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ നടന്ന പ്രൗഢ ഗംഭീര ഇവെന്റിലാണ് ചിത്രത്തിന്റെ ട്രയ്ലർ റിലീസ് ചെയ്തത്. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം ശ്രീ ദുർഗ ആർട്ട്സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ എൽ നാരായണ, എസ് എസ് കർത്തികേയ എന്നിവർ നിർമ്മിക്കുന്നു. കീരവാണിയാണ് വാരണാസിയുടെ സംഗീത സംവിധാനം നിർവഹിക്കുന്നത്.
മണിക്കൂറുകൾക്കുള്ളിൽ അഞ്ചു മില്യണിൽപ്പരം കാഴ്ചക്കാരുമായി ട്രയ്ലർ ലോകവ്യാപകമായി ട്രെൻഡിങ്ങിൽ മുന്നിലാണ്.
പ്രേക്ഷകർക്ക് ദൃശ്യവിസ്മയം സമ്മാനിക്കുന്ന വാരാണസിയുടെ ട്രയ്ലർ റാമോജി ഫിലിം സിറ്റിയിൽ നടന്ന ഇവെന്റിൽ 130×100 ഫീറ്റിൽ പ്രത്യേകമായി സജ്ജീകരിച്ച സ്‌ക്രീനിലാണ് പ്രദർശിപ്പിച്ചത് . സിഇ 512-ലെ വാരാണസി കാണിച്ചുകൊണ്ടാണ് ട്രെയിലര്‍ തുടങ്ങുന്നത്. പിന്നീട് 2027-ല്‍ ഭൂമിയെ ലക്ഷ്യമാക്കി വരുന്ന ശാംഭവി എന്ന ഛിന്നഗ്രഹമാണ് കാണിക്കുന്നത്. തുടര്‍ന്നങ്ങോട്ട് അന്റാര്‍ട്ടിക്കയിലെ റോസ് ഐസ് ഷെല്‍ഫ്, ആഫ്രിക്കയിലെ അംബോസെലി വനം, ബിസിഇ 7200-ലെ ലങ്കാനഗരം, വാരാണസിയിലെ മണികര്‍ണികാ ഘട്ട് തുടങ്ങിയവയെല്ലാം വിസ്മയക്കാഴ്ചകളായി ട്രെയിലറില്‍ അനാവരണം ചെയ്യുന്നു.കൈയില്‍ ത്രിശൂലവുമേന്തി കാളയുടെ പുറത്തേറി വരുന്ന മഹേഷ് ബാബുവിന്റെ രുദ്ര എന്ന കഥാപാത്രം സ്‌ക്രീനിൽ അവസാനം എത്തിയപ്പോൾ വേദിയിലും മഹേഷ് ബാബു കാളയുടെ പുറത്തു എൻട്രി ചെയ്തപ്പോൾ അറുപത്തിനായിരത്തിൽപ്പരം കാഴ്ചക്കാർ നിറഞ്ഞ ഇവന്റിലെ സദസ്സ് ഹർഷാരവം കൊണ്ട് വേദിയെ ധന്യമാക്കി. ഐമാക്‌സിലാണ് ചിത്രം ഒരുങ്ങുന്നത് എന്നതിനാല്‍ തന്നെ തിയേറ്ററുകളില്‍ ഗംഭീരമായ കാഴ്ചാനുഭൂതി സമ്മാനിക്കുമെന്നുറപ്പാണ്.ബാഹുബലിയും ആർ ആർ ആറും ഒരുക്കിയ രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം വാരണാസി 2027ൽ തിയേറ്ററുകളിലേക്കെത്തും. പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് സ്ട്രാറ്റജിസ്റ്റ് : പ്രതീഷ് ശേഖർ.
-
india2 days agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF3 days agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര്‍ മരിച്ചു
-
News2 days agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india1 day agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
kerala11 hours agoമലപ്പുറത്ത് എല്‍ഡിഎഫില്‍ ഭിന്നത; സിപിഎമ്മിനെതിരെ സിപിഐ രംഗത്ത്
-
kerala1 day agoവാഹനാപകടത്തില്‍ കോമയിലായ ഒമ്പത് വയസ്സുകാരി ദൃഷാനക്ക് 1.15 കോടി നഷ്ടപരിഹാരം നല്കാന് കോടതി
-
kerala14 hours agoബീമാപള്ളി ഉറൂസ്; ശനിയാഴ്ച പ്രാദേശിക അവധി പ്രഖ്യാപിച്ച് തിരുവനന്തപുരം ജില്ലാ കളക്ടര്‍
-
kerala10 hours agoതദ്ദേശ തെരഞ്ഞടുപ്പില്‍ വൈഷ്ണയ്ക്ക് മത്സരിക്കാം; വോട്ടര്‍ പട്ടികയില്‍ നിന്ന് പേര്‍ നീക്കിയ നടപടി റദ്ദാക്കി

