india
മൊബൈല് ഇന്റര്നെറ്റ് വേഗതയില് ഖത്തര് ഒന്നാമത്; 105-ാം സ്ഥാനത്ത് ഇന്ത്യ
ഇന്ത്യ വേഗതയേറിയ ഇന്റര്നെറ്റ് സൗകര്യം ഒരുക്കുന്നതില് 100 രാജ്യങ്ങലുടെ പട്ടികയില് പോലുമില്ല
മൊബൈല് ഇന്റര്നെറ്റ് വേഗതയില് ഖത്തര് ഒന്നാം സ്ഥാനത്ത്. ഒക്ലയുടെ സ്പീഡ്ടെസ്റ്റ് ഗ്ലോബല് ഇന്ഡക്സ് പുറത്തിറക്കിയ ലിസ്റ്റ് അനുസരിച്ച് 2022 നവംബറില് ഖത്തറിലെ മൊബൈലുകളായിരുന്നു ഇന്റര്നെറ്റ് വേഗം കൂടുതല്.
മൊബൈല് ഇന്റര്നെറ്റ് വേഗതയില് രാജ്യത്ത് ഉയര്ന്ന മുന്നേറ്റമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നവംബറില് ഖത്തറിലെ ശരാശരി ഡൗണ്ലോഡ് വേഗം 176.18 എം.ബി.പി.എസും അപ്ലോഡ് വേഗം 25.13 എം.ബി.പി.എസുമായിരുന്നു. ഫിഫ ലോകകപ്പ് 2022ന് ആതിഥ്യം വഹിക്കുന്നതിന് മുന്നോടിയായാണ് മൊബൈല് ഇന്റര്നെറ്റിന്റെ കാര്യത്തില് ഖത്തര് റെക്കോര്ഡ് വേഗത്തിലെത്തിയത്.
ഒക്ല പുറത്ത് വിട്ട റിപ്പോര്ട്ടനുസരിച്ച് ഇന്ത്യ വേഗതയേറിയ ഇന്റര്നെറ്റ് സൗകര്യം ഒരുക്കുന്നതില് 100 രാജ്യങ്ങലുടെ പട്ടികയില് പോലുമില്ല. 105-ാം സ്ഥാനത്താണ് ഇന്ത്യ നിക്കുന്നത്. 18.26 എംബിപിഎസ് ആണ് ഡൗണ്ലോഡ് സ്പീഡ്. 2022 ഒക്ടോബറില് 16.50 എംബിപിഎസ് ആയിരുന്നു വേഗം. അന്ന് 113-ാം സ്ഥാനത്തായിരുന്നു ഇന്ത്യ.
ലിസ്റ്റില് രണ്ടാം സ്ഥാനത്ത് യു.എ.ഇ ആണ്. യു.എ.ഇയുടെ ഏറ്റവും വേഗമേറിയ ശരാശരി ഡൗണ്ലോഡ് സ്പീഡ് നവംബറില് 139.41 എം.ബി.പി.എസായിരുന്നു. 2021 നവംബറില് ഒന്നാം സ്ഥാനത്തായിരുന്ന യു.എ.ഇയെ പിന്തള്ളിയാണ് ഇക്കുറി ഖത്തര് മുകളിലെത്തിയത്. കഴിഞ്ഞ ലിസ്റ്റില് ഖത്തര് മൂന്നാം സ്ഥാനത്തായിരുന്നു. ഈ വര്ഷം ആദ്യപത്തിലുള്ള രാജ്യങ്ങളെല്ലാം ശരാശരി 100 എം.ബി.പി.എസില് കൂടുതല് മൊബൈല് ഡൗണ്ലോഡ് സ്പീഡ് ഉണ്ടായിരുന്നുവെന്ന് ഓക്ല റിപ്പോര്ട്ട് ചൂണ്ടിക്കാട്ടി.
india
വാല്പ്പാറയില് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാലുവയസുകാരനെ പുലി കടിച്ചുകൊന്നു
കുട്ടിയെ കാണാത്തതിനെ തുടര്ന്ന് വീട്ടുകാര് നടത്തിയ തിരച്ചിലിലാണ് സമീപത്തെ വനത്തില് പാതി ഭക്ഷിച്ച നിലയില് മൃതദേഹ ഭാഗങ്ങള് കണ്ടെത്തിയത്.
തമിഴ്നാട് വാല്പ്പാറയില് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാലുവയസുകാരനെ പുലി കടിച്ചുകൊന്നു. വാല്പ്പാറ ആയിപ്പാടി എസ്റ്റേറ്റിലെ തോട്ടം തൊഴിലാളികളുടെ മകന് സൈബുളാണ് മരിച്ചത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പുലി കടിച്ചു കൊണ്ടുപോവുകയായിരുന്നു.
കുട്ടിയെ കാണാത്തതിനെ തുടര്ന്ന് വീട്ടുകാര് നടത്തിയ തിരച്ചിലിലാണ് സമീപത്തെ വനത്തില് പാതി ഭക്ഷിച്ച നിലയില് മൃതദേഹ ഭാഗങ്ങള് കണ്ടെത്തിയത്. കുട്ടിയുടെ മൃതദേഹം വാല്പ്പാറ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
വാല്പ്പാറയില് കഴിഞ്ഞ ആറുമാസത്തിനിടെ മൂന്നുകുട്ടികളെയാണ് പുലി പിടിച്ചത്. അസം സ്വദേശികളുടെ എട്ടുവയസുകാരനായ മകന് നൂറിന് ഇസ്ലാമിനെയും ജാര്ഖണ്ഡ് സ്വദേശികളുടെ ആറുവയസുകാരിയായ മകളെയും നേരത്തെ പുലി ഭക്ഷിച്ചിരുന്നു.
india
‘രാജ്യത്തെ എല്ലാ മുസ്ലിം പള്ളികളിലും മദ്രസകളിലും സിസിടിവി ക്യാമറകള് സ്ഥാപിക്കണം’; ലോക്സഭയില് ആവശ്യവുമായി ബി.ജെ.പി എം.പി
ഉത്തര്പ്രദേശിലെ മീററ്റില് നിന്നുള്ള എം.പിയാണ് ആണ് ലോക്സഭയിലെ ശൂന്യവേളയില് ആവശ്യം ഉന്നയിച്ചത്.
ന്യൂഡല്ഹി: രാജ്യത്തെ എല്ലാ മുസ്ലിം പള്ളികളിലും മദ്രസകളിലും സിസിടിവി ക്യാമറകള് സ്ഥാപിക്കണമെന്ന ആവശ്യവുമായി ബി.ജെ.പി എം.പി അരുണ് ഗോവില്. ഉത്തര്പ്രദേശിലെ മീററ്റില് നിന്നുള്ള എം.പിയാണ് ആണ് ലോക്സഭയിലെ ശൂന്യവേളയില് ആവശ്യം ഉന്നയിച്ചത്.
രാജ്യസുരക്ഷ കണക്കിലെടുത്ത് ഒരു ‘ഏകീകൃത സുരക്ഷാ നയം'(Uniform Security Policy) നടപ്പിലാക്കണമെന്നും അദ്ദേഹം കേന്ദ്ര സര്ക്കാരിനോട് ആവശ്യപ്പെട്ടു. എന്നാല് തന്റെ ആവശ്യം ഏതെങ്കിലും പ്രത്യേക മതവിഭാഗത്തിന് എതിരല്ലെന്നും പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുക മാത്രമാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. ക്ഷേത്രങ്ങള്, ക്രൈസ്തവ ദേവാലയങ്ങള്, ഗുരുദ്വാരകള്, ആശുപത്രികള്, കോളേജുകള്, മാര്ക്കറ്റുകള് തുടങ്ങി ജനങ്ങള് കൂടുന്ന മറ്റ് പൊതുയിടങ്ങളിലെല്ലാം ഇതിനകം സിസിടിവികള് സ്ഥാപിച്ചിട്ടുണ്ട്. ഇത് സുതാര്യത ഉറപ്പാക്കാനും കുറ്റകൃത്യങ്ങള് തടയാനും സഹായിക്കുന്നുണ്ട്. എന്നാല്, ആളുകള് ധാരാളമായി എത്തുന്ന മസ്ജിദുകളിലും മദ്രസകളിലും ഇത്തരം നിരീക്ഷണ സംവിധാനങ്ങള് ഇല്ലെന്നാണ് അദ്ദേഹം പറയുന്നത്.
india
ഇന്ഡിഗോ പ്രതിസന്ധി; ഡിജിസിഐ ഉത്തരവ് പൂര്ണമായും മരവിപ്പിച്ചിട്ടില്ലെന്ന് വ്യോമയാനമന്ത്രാലയ വൃത്തങ്ങള്
പൈലറ്റുമാരുടെ ഡ്യൂട്ടി സമയവുമായി ബന്ധപ്പെട്ട് ഇന്ഡിഗോയ്ക്ക് ഭാഗികമായ ഇളവുകള് മാത്രമാണ് നല്കുകയെന്നും വ്യോമയാനമന്ത്രാലയ വൃത്തങ്ങള് അറിയിച്ചു.
ന്യൂഡല്ഹി: ഇന്ഡിഗോ വിമാനയാത്രാ പ്രതിസന്ധിയില് ഡിജിസിഐ ഉത്തരവ് പൂര്ണമായും മരവിപ്പിച്ചിട്ടില്ലെന്ന് വ്യോമയാനമന്ത്രാലയ വൃത്തങ്ങള്. പൈലറ്റുമാരുടെ ഡ്യൂട്ടി സമയവുമായി ബന്ധപ്പെട്ട് ഇന്ഡിഗോയ്ക്ക് ഭാഗികമായ ഇളവുകള് മാത്രമാണ് നല്കുകയെന്നും ചില വ്യവസ്ഥകള് മാത്രമാണ് മരവിപ്പിച്ചതെന്നും വ്യോമയാനമന്ത്രാലയ വൃത്തങ്ങള് അറിയിച്ചു.
രാത്രി ഡ്യൂട്ടി, രാത്രി ലാന്ഡിങ് എന്നിവയില് ഇന്ഡിഗോയ്ക്ക് മാത്രമാകും ഫെബ്രുവരി 10 വരെ ഇളവ്. കേന്ദ്രത്തിന്റെ ഉന്നതതല അന്വേഷണ സമിതി 15 ദിവസത്തിനുള്ളില് റിപ്പോര്ട്ട് നല്കണമെന്നും വ്യോമയാന മന്ത്രാലയ വൃത്തങ്ങള് അറിയിച്ചു.
തുടര്ച്ചയായ മൂന്നാം ദിവസവും യാത്രക്കാര് വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ശക്തമായ പ്രതിഷേധത്തിനാണ് വിമാനത്താവളങ്ങള് സാക്ഷിയായത്. ഇതിന് പിന്നാലെ ഇന്ഡിഗോ പ്രതിസന്ധിയില് മാപ്പ് പറഞ്ഞ് സിഇഒ പീറ്റര് എല്ബേഴ്സ് രംഗത്തെത്തിയിരുന്നു.
പ്രശ്നം പരിഹരിക്കാന് ത്രിതല നടപടികള് സ്വീകരിച്ചു. സമൂഹമാധ്യമങ്ങളിലൂടെ യാത്രക്കാര്ക്ക് കൃത്യമായ നിര്ദേശങ്ങള് നല്കും. നാളെ മുതല് മികച്ച സേവനം ഉറപ്പാക്കാന് ശ്രമിക്കും. നിര്ദേശം പിന്വലിച്ച ഡിജിസിഎ തീരുമാനം സ്വാഗതാര്ഹമെന്നും സിഇഒ പറഞ്ഞു. ഡിസംബര് പത്തിനും 15 നും ഇടയില് പൂര്വസ്ഥിതിയിലേക്ക് എത്താന് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
-
kerala1 day agoയുഡിഎഫ് സ്ഥാനാര്ത്ഥിയുടെ വ്യാജ ചിത്രവുമായി സിപിഎമ്മുകാരുടെ വര്ഗീയ പ്രചാരണം; കുറ്റക്കാര്ക്കെതിരെ നിയമ നടപടി
-
kerala2 days agoപിഎം ശ്രീ- ജോണ് ബ്രിട്ടാസ് വിവാദം: ‘ഇനിയും എത്ര പാലങ്ങള് വേണോ അത്രയും പാലങ്ങള് ഉണ്ടാക്കും, അതുകൊണ്ട് എന്താണ് കുഴപ്പം?’: എം.വി ഗോവിന്ദന്
-
kerala2 days agoസംഘടനാപരമായ പ്രവര്ത്തനങ്ങള്ക്കുള്ള പിന്തുണ മാത്രമേ ഇതുവരെ രാഹുലിന് ഞാന് നല്കിയിട്ടുള്ളൂ: ഷാഫി പറമ്പില്
-
GULF2 days agoഒരു മാസം എനിക്ക് അന്നം തന്നവരാണ് KMCC, കൊറോണ കാരണം ജോലി പോയപ്പോൾ അവരാണ് സഹായിച്ചത്: ഡാബ്സി
-
kerala2 days agoസ്വര്ണക്കൊള്ള ഒരു ജനതയുടെ നെഞ്ചിനേറ്റ മുറിവ്
-
kerala3 days agoബിജെപിയോ സിജെപിയോ…? ഇടുക്കിയില് ബിജെപിക്കായി വോട്ടുപിടിക്കാനിറങ്ങി സിപിഎം മുന് എംഎല്എ
-
india2 days agoമദ്യം വാങ്ങാന് പണം നിഷേധിച്ചതിനെ തുടര്ന്ന് അമ്മയെ തീകൊളുത്തിയ മകന് അറസ്റ്റില്
-
Sports2 days agoട്വന്റി20 ക്രിക്കറ്റിലേക്ക് രോഹിത് ശര്മ്മയുടെ തിരിച്ചുവരവ്; സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്

