Culture
അഴിമതിയില്‍ റഫാല്‍ പ്രധാന വിഷയം; പ്രധാനമന്ത്രി മറുപടി പറയണമെന്ന് രാഹുല്‍ ഗാന്ധി

ഹൊസപേട്ട്: റഫാല്‍ യുദ്ധ വിമാന ഇടപാടില്‍ എന്‍.ഡി.എ സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശം അഴിച്ചു വിട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാജ്യത്തെ ഇപ്പോഴത്തെ പ്രധാന വിഷയമാണ് റഫാല്‍ ഇടപാടെന്ന് രാഹുല്‍ പറഞ്ഞു. കര്‍ണാടകയിലെ ബെല്ലാരിക്കു സമീപം ഹൊസപേട്ടില്‍ കോണ്‍ഗ്രസ് ജനശീര്‍വാദ് യാത്രയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. റിയര്‍വ്യൂ മിററില്‍ നോക്കിയാണ് പ്രധാനമന്ത്രി വാഹനമോടിക്കുന്നത്. അതിനാല്‍ തന്നെ അപകടങ്ങളും സംഭവിക്കുന്നു. നോട്ട് അസാധുവാക്കല്‍, ജി.എസ്.ടി തുടങ്ങിയവ ഇങ്ങനെ സംഭവിച്ചതാണ്. റിയര്‍വ്യൂ കണ്ണാടിയില്‍ നോക്കി രാജ്യം ഭരിക്കാനാവില്ല. ഭരണം എങ്ങിനെ നടത്തണമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയില്‍ നിന്നും മോദി പഠിക്കണമെന്നും രാഹുല്‍ ഉപദേശിച്ചു.
PM Modi has no vision for the future. Farmers ask for better MSP, but he asks ‘What happened in the last 60 years?’. Instead of solving the current issues, Modi is stuck in the past. India didn’t make him PM for this: CP Rahul Gandhi #JanaAashirwadaYatre #RGInKarnataka pic.twitter.com/hPrfmKUIGB
— Congress (@INCIndia) February 10, 2018
തന്റെ ഒരു സുഹൃത്തിനു വേണ്ടി ഫ്രാന്‍സ് സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി റഫാല്‍ കരാര്‍ മാറ്റുകയായിരുന്നെന്നും ഇടപാടുമായി ബന്ധപ്പെട്ട് താന്‍ ഉന്നയിച്ച മൂന്ന് ചോദ്യങ്ങള്‍ക്ക് മോദി ഉത്തരം നല്‍കിയിട്ടില്ലെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി. പ്രതിരോധ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ബംഗളൂരു ആസ്ഥാനമായ എച്ച്.എ.എല്ലിനായിരുന്നു നേരത്തെ റഫാല്‍ വിമാന നിര്‍മാണത്തിനായി കരാറുണ്ടാക്കിയിരുന്നത്. 70 വര്‍ഷമായി ഇന്ത്യന്‍ വ്യോമ സേനക്കു വേണ്ടി വിമാനങ്ങളുണ്ടാക്കുന്നത് എച്ച്.എ.എല്‍ ആണ്. എന്നാല്‍ ബംഗളൂരു ആസ്ഥാനമായ കമ്പനിയില്‍ നിന്നും റഫാല്‍ മോദി എടുത്തു മാറ്റി അദ്ദേഹത്തിന്റെ സുഹൃത്തിന് നല്‍കിയെന്നും രാഹുല്‍ ആരോപിച്ചു. മൂന്നു ചോദ്യങ്ങളാണ് മോദിയോട് ഞങ്ങള്‍ ചോദിച്ചത്. 1. എന്ത് അടിസ്ഥാനത്തിലാണ് എച്ച്.എ.എല്ലില്‍ നിന്നും കരാര്‍ എടുത്ത് മാറ്റി സ്വന്തം സുഹൃത്തിന് നല്‍കിയത്? എന്തു കൊണ്ട് ബംഗളൂരുവിലെ യുവാക്കളുടെ ഭാവി ഇല്ലാതാക്കി സ്വന്തം സുഹൃത്തിന് നേട്ടമുണ്ടാക്കിക്കൊടുക്കുന്നു?. 2. നിങ്ങളുണ്ടാക്കിയ കരാറില്‍ വിമാനത്തിന്റെ വില കൂടിയോ, കുറഞ്ഞോ?. 3. നിങ്ങള്‍ പാരീസില്‍ കരാറുണ്ടാക്കുമ്പോള്‍ പ്രതിരോധമന്ത്രി ഗോവയില്‍ മീന്‍പിടിക്കുകയായിരുന്നു. നിങ്ങള്‍ക്ക് കരാറുണ്ടാക്കാന്‍ സുരക്ഷാ കാര്യങ്ങള്‍ക്കുള്ള കാബിനറ്റ് കമ്മിറ്റിയുടെ അനുമതി ലഭിച്ചിരുന്നോ?. രാഷ്ട്രപതിയുടെ നന്ദിപ്രമേയ ചര്‍ച്ചയ്ക്കിടെ മോദി ഒരു മണിക്കൂര്‍ പാര്‍ലമെന്റില്‍ പ്രസംഗിച്ചു. പക്ഷേ ഒരു വാക്കു പോലും റഫാല്‍ ഇടപാടിനെ കുറിച്ച് മിണ്ടിയില്ലെന്നും രാഹുല്‍ കുറ്റപ്പെടുത്തി. രാജ്യത്ത് തൊഴില്‍ വാഗ്ദാനം ചെയ്ത മോദി സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കുന്നതില്‍ ദയനീയമായി പരാജയപ്പെട്ടതായും അദ്ദേഹം ആരോപിച്ചു. മോദിജി അഴിമതിയെ കുറിച്ചു സംസാരിക്കുന്നു. എന്നാല്‍ കര്‍ണാടകയില്‍ നേരത്തെ ഭരണം നടത്തിയിരുന്ന ബി.ജെ.പി സര്‍ക്കാര്‍ അഴിമതിയുടെ കാര്യത്തില്‍ ലോക റെക്കോര്‍ഡ് ഭേദിച്ചവരാണെന്നും യദ്യൂരപ്പയെ പരോക്ഷമായി സൂചിപ്പിച്ചു കൊണ്ട് രാഹുല്‍ പറഞ്ഞു. നാലു ദിവസത്തെ കര്‍ണാടക പര്യടനത്തിനെത്തിയ രാഹുല്‍ ബെല്ലാരി, കൊപ്പാള്‍, റെയ്ച്ചൂര്‍, കലബുറഗി, ബിദാര്‍ ജില്ലകളില്‍ റാലികളിലും റോഡ് ഷോയിലും കര്‍ഷകരുമായുള്ള സംവാദത്തിലും പങ്കെടുക്കുന്നുണ്ട്.
Film
കറുപ്പിന്റെ ടീസറിന് പിന്നാലെ സൂര്യ 46 ന്റെ പോസ്റ്റർ പുറത്ത്

ആർ ജെ ബാലാജിയുടെ സംവിധാനത്തിൽ സൂര്യ നായകനാകുന്ന കറുപ്പിന്റെ ടീസറിന് പിന്നാലെ അതിനു ശേഷം റിലീസ് ചെയ്യാനിരിക്കുന്ന സൂര്യ 46 ന്റെ പോസ്റ്റർ റിലീസ് ചെയ്തു. ദുൽഖർ സൽമാന്റെ സൂപ്പർഹിറ്റ് ചിത്രം ലക്കി ഭാസ്കറിന് ശേഷം വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്.
പോസ്റ്ററിൽ സൂര്യ ക്ലീൻ ഷേവൻ ലുക്കിൽ ഒരു ബ്രൗൺ ജാക്കറ്റ് ധരിച്ച് കൊണ്ട് നിൽക്കുന്ന ചിത്രമാണുള്ളത്. മമിതാ ബൈജുവാണ് ചിത്രത്തിൽ സൂര്യയുടെ നായികയാകുന്നത്. സിതാര എന്റർടൈൻമെൻറ്സിന്റെയും ഫോർച്യൂൺ ഫോർ സിനിമാസിന്റെയും ബാൻസറുകളിൽ നാഗ വംശിയും സായ് സൗജന്യയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
ജി.വി പ്രകാശ് കുമാർ സംഗീത സംവിധാനം നിർവഹിക്കുന്ന സൂര്യ 46 ൽ രാധിക ശരത് കുമാർ, രവീണ ടാണ്ടൻ എന്നിവരും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കെജിഎഫ് 2 വിന് ശേഷം രവീണ ടാണ്ടൻ വീണ്ടുമൊരു തെന്നിന്ത്യൻ ചിത്രത്തിലഭിനയിക്കുന്നു എന്നതും സൂര്യ 46 പ്രത്യേകതയാണ്. ധനുഷിന്റെ വാത്തിയാണ് വെങ്കി അറ്റ്ലൂരിയുടെ മുൻ തമിഴ് ചിത്രം.
പ്രേമലു 2 വിന് ശേഷം തമിഴിലും പ്രേക്ഷക ശ്രദ്ധ നേടിയ മമിതാ ബൈജു സൂര്യ 46 കൂടാതെ ദളപതി വിജയ് അഭിനയിക്കുന്ന ജനനായകനിലും മുഖ്യ വേഷത്തിലെത്തുന്നുണ്ട്. മലയാളിയായ നിമിഷ രവിയാണ് ചിത്രത്തിന്റെ ചായാഗ്രഹണം നിർവഹിക്കുന്നത്. ദേശീയ പുരസ്‌കാര ജേതാവായ നവീൻ നൂലിയാണ് സൂര്യ 46 ന്റെ എഡിറ്റിങ് നിർവഹിക്കുന്നത്.
Film
വിഷ്ണു മഞ്ചുവിന്‍റെ കണ്ണപ്പ ഒ.ടി.ടിയിലേക്ക്

വിഷ്ണു മഞ്ചു നായകനായ കണ്ണപ്പ ഒ.ടി.ടിയിലേക്ക്. ജൂലൈ 25ന് ആമസോണ്‍ പ്രൈമിലാണ് സ്ട്രീമിങ് ആരംഭിക്കുന്നത്. ചിത്രം തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങി ആറോളം ഭാഷകളിലായാണ് വേൾഡ് വൈഡ് റിലീസ് ചെയ്തത്. മോഹൻലാൽ, അക്ഷയ് കുമാർ, പ്രഭാസ് ഉൾപ്പടെ വൻ താരനിരയാണ് ചിത്രത്തിലുള്ളത്.
എ.വി.എ എന്‍റർടെയ്ൻമെന്‍റ്, 24 ഫ്രെയിംസ് ഫാക്ടറി എന്നീ ബാനറുകളിൽ ഡോ. മോഹന്‍ ബാബു നിര്‍മിച്ച് മുകേഷ് കുമാര്‍ സിങ് സംവിധാനം ചെയ്ത പാന്‍ ഇന്ത്യന്‍ ചിത്രത്തിന് മുകേഷ് കുമാര്‍ സിങ്, വിഷ്ണു മഞ്ചു, മോഹന്‍ ബാബു എന്നിവര്‍ ചേര്‍ന്നാണ് സംഭാഷണം ഒരുക്കിയിരിക്കുന്നത്. ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ മുകേഷ് കുമാര്‍ സിങ്ങിന്‍റെ തെലുങ്കിലെ അരങ്ങേറ്റ ചിത്രം കൂടിയാണ് കണ്ണപ്പ.
കിരാത എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ചിരിക്കുന്നത്. ഏകദേശം 200 കോടി ബജറ്റിലാണ് ചിത്രം നിർമിച്ചത്. ഹോളിവുഡ് ഛായാഗ്രാഹകന്‍ ഷെല്‍ഡന്‍ ചാവു ആണ് കണ്ണപ്പക്ക് കാമറ ചലിപ്പിച്ചിരിക്കുന്നത്. കെച്ചയാണ് ആക്ഷന്‍ കൊറിയോഗ്രാഫര്‍. സംഗീതം സ്റ്റീഫന്‍ ദേവസി, എഡിറ്റര്‍ ആന്‍റണി ഗോണ്‍സാല്‍വസ്.
Film
സൂപ്പർസ്റ്റാർ സുരേഷ് ഗോപിയുടെ ‘മാസ്സ് അപ്പീൽ’ ; ‘ജാനകി വി V/S സ്റ്റേറ്റ് ഓഫ് കേരള’യ്ക്ക് മികച്ച പ്രതികരണം
ഒരു സ്ത്രീയുടെ നിലക്കാത്ത പോരാട്ട വീര്യമാണ് കഥയിലുടനീളം കാണിക്കുന്നത്. കേരള സര്‍ക്കാറിനെതിരെയുള്ള കേസ് എന്ന നിലയില്‍ വ്യത്യസ്തമായൊരു കാഴ്ചപ്പാട് കൂടി സംവിധായകൻ സിനിമയിലൂടെ അവതരിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്.

പ്രവീൺ നാരായണൻ സംവിധാനം ചെയ്തു സുരേഷ് ഗോപി നായകനായ “ജെ എസ് കെ – ജാനകി വി V/S സ്റ്റേറ്റ് ഓഫ് കേരള”ക്ക് മികച്ച അഭിപ്രായം. ലൈംഗീക അതിക്രമത്തിനിരയായതിന് ശേഷം നീതിക്കായി പോരാട്ടം നടത്തുന്ന ജാനകി എന്ന പെൺകുട്ടിയുടെ കഥ പറയുന്ന ചിത്രം ഇന്നാണ് തീയേറ്ററുകളിലെത്തിയത്. ഒരു സ്ത്രീയുടെ നിലക്കാത്ത പോരാട്ട വീര്യമാണ് കഥയിലുടനീളം കാണിക്കുന്നത്. കേരള സര്‍ക്കാറിനെതിരെയുള്ള കേസ് എന്ന നിലയില്‍ വ്യത്യസ്തമായൊരു കാഴ്ചപ്പാട് കൂടി സംവിധായകൻ സിനിമയിലൂടെ അവതരിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്.
അഡ്വ. ഡേവിഡ് ആബേല്‍ എന്ന അഭിഭാഷകനായാണ് ചിത്രത്തിൽ സുരേഷ് ഗോപി എത്തിയിരിക്കുന്നത്. സൂപ്പർസ്റ്റാർ സുരേഷ് ഗോപിയുടെ ‘മാസ്സ് അപ്പീൽ’ തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ഒരു ലീഗൽ/കോർട്ട് റൂം ത്രില്ലറായി ഒരുക്കിയ ചിത്രം പ്രേക്ഷകരെ ആദ്യവസാനം പിടിച്ചിരുത്തുന്ന തരത്തിൽ തന്നെയാണ് ഒരുക്കിയിരിക്കുന്നത്. ഒപ്പം ആക്ഷൻ, ത്രിൽ, വൈകാരിക മുഹൂർത്തങ്ങൾ, നിയമ പോരാട്ടം എന്നിവക്കെല്ലാം പ്രാധാന്യവും കൊടുത്തിട്ടുണ്ട്. ജാനകിയായ അനുപമ പരമേശ്വരന്റെ പ്രകടന മികവാണ് ചിത്രത്തിന്റെ മൊത്തം ഘടനയിൽ നിർണ്ണായകമായി മാറിയിരിക്കുന്നത്.
ഇവരെ കൂടാതെ ദിവ്യ പിള്ളൈ, ശ്രുതി രാമചന്ദ്രൻ എന്നിവരുടെ കഥാപാത്രങ്ങളും പ്രകടന മികവ് കൊണ്ട് ശ്രദ്ധ നേടുന്നുണ്ട്. അസ്‌കർ അലി, മാധവ് സുരേഷ് ഗോപി, ബൈജു സന്തോഷ്, ജയൻ ചേർത്തല, ജോയ് മാത്യു, അഭിലാഷ് രവീന്ദ്രൻ, രജിത് മേനോൻ, നിസ്താർ സേട്ട്, വൈഷ്ണവി രാജ്, മേധ പല്ലവി, കോട്ടയം രമേഷ്, ദിലീപ്, ബാലാജി ശർമ എന്നിവരും തങ്ങളുടെ കഥാപാത്രങ്ങളോട് നീതി പുലർത്തി. പ്രവീൺ നാരായണന്റെ തന്നെ ശക്തമായ തിരക്കഥയും, കാൻവാസിന് പറ്റിയ അന്തരീക്ഷം ഒരുക്കിയ റെനഡിവേയുടെ ചായഗ്രഹണവും, അതിനെ ഒഴുക്കോടെ പ്രേക്ഷകരിൽ എത്തിക്കാൻ സംജിത് മുഹമ്മദ് നിർവ്വഹിച്ച എഡിറ്റിങ്ങും എല്ലാം സിനിമയെ കൂടുതൽ മികച്ചതാക്കി.
-
kerala3 days ago
സംസ്ഥാനത്ത് ശക്തമായ മഴ തുടരും; ഇന്ന് 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
-
india3 days ago
ഉപരാഷ്ട്രപതിയുടെ രാജിക്ക് പിന്നില്‍ കണ്ണില്‍ കണ്ടതിനേക്കാള്‍ അപ്പുറമെന്തോ ഉണ്ട്; കോണ്‍ഗ്രസ്
-
kerala3 days ago
‘വി.എസ് കേരളത്തിനും രാജ്യത്തിനും നൽകിയ സംഭാവനകൾ വരുംകാലങ്ങളിൽ ഓർമിക്കപ്പെടും’: പ്രിയങ്കാ ഗാന്ധി
-
india3 days ago
അതിര്‍ത്തിയില്‍ അഭ്യാസപ്രകടനം നടത്താന്‍ വ്യോമസേന
-
kerala3 days ago
പുതിയ ട്രെയിന്‍; റെയില്‍വേ യാത്രക്കാരെ വിഡ്ഢികളാക്കുന്നതായി പരാതി
-
kerala3 days ago
സ്കൂള്‍ ഉച്ചഭക്ഷണ മെനു പരിഷ്കാരം, പാചക തൊഴിലാളികളുടെ എണ്ണം വര്‍ധിപ്പിക്കണം
-
News3 days ago
യുദ്ധക്കുറ്റം ആരോപിച്ച് രണ്ട് ഇസ്രാഈലികളെ ബെല്‍ജിയന്‍ പോലീസ് ചോദ്യം ചെയ്തു
-
kerala3 days ago
വി.എസിന് വിട; ദര്‍ബാര്‍ ഹാളില്‍ പൊതുദര്‍ശനം ആരംഭിച്ചു