പതുച്ചേരി: എന്‍.ഡി.എ സര്‍ക്കാര്‍ പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളോട് മുഖം തിരിക്കുന്നതായി പുതുച്ചേരി മുഖ്യമന്ത്രി വി നാരായണ സ്വാമി. കേന്ദ്ര സര്‍ക്കാര്‍ പുതുച്ചേരിയോട് ഫണ്ടുകളുടെ കാര്യത്തില്‍ ചിറ്റമ്മ നയം കാണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പുതുച്ചേരിക്ക് 6262 കോടിയുടെ സഹായം ആവശ്യപ്പെട്ട് കേന്ദ്ര ധനമന്ത്രിയെ കണ്ടിട്ടും പ്രത്യേകിച്ച് ഒന്നും സംഭവിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേന്ദ്ര ധനകാര്യ കമ്മീഷനില്‍ പുതുച്ചേരിയെ ഉള്‍പ്പെടുത്താമെന്ന് വാഗ്ദാനം നല്‍കിയതല്ലാതെ കേന്ദ്രം പുതുച്ചേരിക്ക് അനുകൂലമായി ഒന്നും നല്‍കിയില്ലെന്നും നാരായണ സ്വാമി ആരോപിച്ചു.