Video Stories
റാഫേല്‍ ഇടപാടില്‍ വികൃതമാകുന്ന മോദി
തന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ അഴിമതി ആരോപണത്തിന്റെ മുനയിലാണ് ഇപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. റാഫേല്‍ യുദ്ധ വിമാനം വാങ്ങുന്നതുമായി ബന്ധപ്പെട്ട ഇടപാടില്‍ അഴിമതി നടന്നെന്നു കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഉന്നയിച്ചതോടെ പ്രശ്നത്തിന് രാഷ്ട്രീയ മാനം കൈവരുകയും ചെയ്തു. മുന്‍ പ്രധാനമന്ത്രി ഡോ. മന്മോഹന് സിങ് 526 കോടി രൂപക്ക് വാങ്ങാമെന്നേറ്റ ഒരു യുദ്ധ വിമാനത്തിന് മോദി നല്‍കുന്നത് 1570 കോടി രൂപയാണ്. 54,000 കോടി രൂപക്ക് 126 വിമാനങ്ങള്‍ സമ്മതിച്ചിരുന്ന കമ്പനി ഇപ്പോള്‍ നല്കാമെന്നേറ്റത് 36 വിമാനങ്ങളാണ്. ഇതിനായി നല്‍കേണ്ടത് 59,000 കോടിയും.
ഫ്രാന്‍സിലെ ദസാള്‍ട് ഏവിയേഷനുമായി റാഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ ഉണ്ടാക്കിയ കരാറാണ് നരേന്ദ്ര മോദിയെയും ബി.ജെ.പിയെയും പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത്. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ എല്ലാ കാലത്തും വന്‍ കോളിളക്കങ്ങള്‍ക്കു തിരികൊടുത്തത് പ്രതിരോധ മേഖലയിലെ അഴിമതികള്‍ ആണെന്നിരിക്കെ, റാഫേല്‍ വിമാനക്കരാര്‍ സര്‍ക്കാരിനുണ്ടാക്കാന്‍ പോകുന്ന പ്രതിച്ഛായാ നഷ്ടം ചെറുതാകില്ല. വിമാനം വാങ്ങാന്‍ നല്കിയ തുക വെളിപ്പെടുത്താനാകില്ല എന്ന പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്റെ പ്രഖ്യാപനമാണ് വിവാദങ്ങളെ പുതിയ തലത്തിലേക്ക് എത്തിച്ചത്. ബംഗളൂരു ആസ്ഥാനമായ ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സിന് (എച്ച്.എ.എല്‍) ലഭിക്കേണ്ടിയിരുന്ന നിര്‍മാണ കരാര്‍ എന്തുകൊണ്ട് ഈ രംഗത്ത് പറയത്തക്ക യാതൊരു പരിചയവും ഇല്ലാത്ത റിലയന്‍സ് എയ്റോസ്പേസിന് കൊടുത്തു എന്നതായിരുന്നു ഒരു ചോദ്യം. 126 വിമാനങ്ങള്‍ വാങ്ങാന്‍ മന്മോഹന് സിങ് സര്‍ക്കാര്‍ കരാര്‍ ഒപ്പിട്ടത് 60000 കോടി രൂപക്കായിരുന്നു. എന്നാല്‍ വെറും 36 വിമാനങ്ങള്‍ക്ക് 54000 കോടി രൂപ നല്കി പൊതു ഖജനാവിന് നഷ്ടം വരുത്തി എന്നതായിരുന്നു കോണ്‍ഗ്രസ് അംഗങ്ങള്‍ രാജ്യസഭയില്‍ ഉന്നയിച്ചത്.
ഇതിനു മറുപടിയായാണ് വില വെളിപ്പെടുത്താനാകില്ല എന്ന വാദം പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന് ഉന്നയിച്ചത്. അതേസമയം, കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ എച്ച്.എ.എല്ലിനെയോ അതിന്റെ പ്രതിനിധികളെയോ അന്നത്തെ പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറേയോ സംഘത്തില്‍ ഉള്‍പ്പെടുത്തിയില്ല എന്നതും ദുരൂഹമാണ്. മോദിയും അനില്‍ അംബാനിയും മാത്രം ചേര്‍ന്ന് നടത്തിയ ഇടപാടാണെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. 2007 ലാണ് വ്യോമസേനയുടെ പ്രഹര ശേഷി വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി 126 അത്യന്താധുനിക യുദ്ധ വിമാനങ്ങള്‍ വാങ്ങാന്‍ പ്രതിരോധമന്ത്രാലയം തീരുമാനിക്കുന്നത്. സുതാര്യമായ ടെണ്ടര്‍ നടപടിക്രമങ്ങളുടെ ഭാഗമായി ആറ് കമ്പനികളെ ആദ്യ ഘട്ടത്തില്‍ തെരഞ്ഞെടുത്തു. ഫ്രാന്‍സിലെ റാഫേല്‍, യൂറോപ്യന്‍ യൂണിയന്റെ യുദ്ധവിമാനമായ യൂറോഫൈറ്റര്‍ ടൈഫോണ്‍, സ്വീഡന്റെ സാബ്സ് ഗ്രിപ്പന്, അമേരിക്കന്‍ കമ്പനിയായ ലോക്ഹീഡ് മാര്‍ട്ടിന്റെ വിഖ്യാതമായ എഫ് -16, മറ്റൊരു അമേരിക്കന്‍ കമ്പനിയായ ബോയിങിന്റെ എഫ് – 18 സൂപ്പര്‍ ഹോര്‍നെറ്റ്, റഷ്യയുടെ മിഗ് 35. ഇവയില്‍ നിന്നും റാഫേലിനെയും യൂറോ ഫൈറ്ററിനെയും ഏറ്റവും മികച്ച വില നല്‍കുന്നവയായതിനാല്‍ അവസാന വട്ട ചര്‍ച്ചകള്‍ക്ക് ക്ഷണിക്കുകയും 2012 ല്‍ റാഫേലുമായി കരാര്‍ ഒപ്പിടുകയും ചെയ്തു. 126 യുദ്ധ വിമാനങ്ങള്‍ക്കായിരുന്നു കരാര്‍. ഇതില്‍ 18 എണ്ണം യുദ്ധ സജ്ജമായവയും ബാക്കി എച്ച്.എ.എല്ലില്‍ വച്ച് ഫ്രഞ്ച് സാങ്കേതിക സഹായത്തോടെ തദ്ദേശീയമായി നിര്‍മ്മിക്കാനുമായിരുന്നു വ്യവസ്ഥ. ഏതാണ്ട് 20000 പുതിയ സാങ്കേതിക തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതുള്‍പ്പെടെ ഉള്ളതായിരുന്നു 2012 ലെ കരാര്‍. ഏതാണ്ട് അഞ്ചു വര്‍ഷത്തോളം സാങ്കേതിക പ്രതിരോധ മേഖലയിലെ വിദഗ്ധരും വ്യോമസേനയില്‍ ഉന്നത ഉദ്യോഗസ്ഥരും ചേര്‍ന്നായിരുന്നു കൂടിയാലോചനകള്‍ക്ക് ഉണ്ടായിരുന്നത്.
2014 ല്‍ മോദി സര്‍ക്കാര്‍ അധികാരമേറ്റതോടെ റാഫേലുമായുണ്ടാക്കിയ പഴയ കരാര്‍ പുനഃപരിശോധിക്കാന്‍ തീരുമാനിച്ചു. ഇതിനു പിന്നാലെ 2015 ല്‍ തന്റെ പാരീസ് സന്ദര്‍ശനത്തിനിടെ ഏവരെയും അത്ഭുതപ്പെടുത്തി ഇന്ത്യ 36 വിമാനങ്ങള്‍ വാങ്ങാന്‍ കരാര്‍ ഒപ്പിട്ടതായി അറിയിക്കുകയായിരുന്നു. എച്ച്.എ.എല്ലുമായുള്ള ധാരണ അവസാനിക്കുകയും രണ്ടു മാസം മുമ്പ് മാത്രം രൂപീകൃതമായ റിലയന്‍സ് എയ്റോസ്പേസ് ലിമിറ്റഡ് എന്ന കമ്പനിക്ക് പുറം പണി കരാര്‍ നല്‍കാനും ധാരണയായി. (യുദ്ധസാമഗ്രികള്‍ വാങ്ങുമ്പോള്‍, മൊത്തം ചെലവാക്കിയ തുകയുടെ മുപ്പതു ശതമാനം ജോലികള്‍ ഒരു ഇന്ത്യന്‍ കമ്പനിക്ക് നല്‍കണം എന്ന് വ്യവസ്ഥയുണ്ട്.)
പ്രതിരോധമന്ത്രിയായിരുന്ന മലയാളിയായ എ.കെ ആന്റണിയുടെ കീഴില്‍ അഞ്ചു വര്‍ഷത്തെ കൂടിയാലോചനകള്‍ക്ക് ശേഷം സുതാര്യമായ പ്രക്രിയയിലൂടെയാണ് റാഫേല്‍ കരാര്‍ മന്മോഹന് സര്‍ക്കാര്‍ ഉറപ്പിച്ചതെങ്കില്‍ അത്തരം വിപുലമായ കൂടിയാലോചനകള്‍ ഒന്നുമില്ലാതെയാണ് മോദി പഴയ കരാര്‍ തള്ളി പുതിയ ധാരണാപത്രം ഒപ്പിട്ടത്. ഇത്തരമൊരു ധാരണ ഒപ്പിടുന്ന വേളയില്‍ രാജ്യത്തിന്റെ പ്രതിരോധ മന്ത്രി ഒപ്പം ഉണ്ടായിരുന്നില്ലെന്നതാണ് ഏറ്റവും വിചിത്രമായ കാര്യം. 2015 ഏപ്രിലില്‍ മോദി ഫ്രഞ്ച് കമ്പനിയുമായി കരാറില്‍ ഏര്‍പ്പെടുമ്പോള്‍ അന്നത്തെ പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ ഗോവയിലെ പനാജിയില്‍ മൊബൈല്‍ മത്സ്യ മാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു. പ്രതിരോധ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരോ വ്യോമസേനയിലെയോ എച്ച്.എ.എല്ലിലെ ഉദ്യോഗസ്ഥരോ ചടങ്ങില്‍ സംബന്ധിച്ചിരുന്നില്ല. അതേസമയം പ്രതിരോധ മേഖലയുമായി അത്രയധികം ബന്ധമൊന്നുമില്ലാത്ത അനില്‍ അംബാനിയുടെ സജീവ സാന്നിധ്യം ഉണ്ടായിരുന്നു.
2015 മാര്‍ച്ച് മാസത്തില്‍ മാത്രം രൂപീകൃതമായ റിലയന്‍സ് എയ്റോസ്പേസിനാണ് പുറം പണി കരാര്‍ ലഭിച്ചത്. ഈ മേഖലയില്‍ പ്രത്യേകിച്ച് യാതൊരു മുന്‍ പരിചയവും ഇല്ലാത്ത കമ്പനിക്ക് ഏതാണ്ട് 20000 കോടി രൂപയുടെ കരാര്‍ ലഭിച്ചുവെന്നര്‍ത്ഥം. ഒപ്പം സര്‍ക്കാരിനുണ്ടായ വന്‍ സാമ്പത്തിക നഷ്ടം വേറെയും. ഉറപ്പുവരുത്താമെന്നു പറഞ്ഞ 20000 ത്തില്‍ അധികം പുതിയ ജോലികളെക്കുറിച്ചും വിവരമൊന്നുമില്ല. തീര്‍ച്ചയായും ഇത് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വന്‍ വിവാദത്തിനു തിരികൊളുത്തുമെന്ന് ഉറപ്പാണ്. ഇത്തരം വിഷയങ്ങളില്‍ ബി.ജെ.പിയുടെ ‘ധാര്‍മിക’ പ്രതിരോധമായിരുന്ന സുബ്രഹ്മണ്യം സ്വാമി കരാര്‍ അഴിമതി നിറഞ്ഞതാണെന്ന് പറയുകകൂടി ചെയ്തിരിക്കുന്നു.
kerala
വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന് എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
Video Stories
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.
News
എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി.
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.
-
india3 days agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
india2 days agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
News3 days agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
kerala19 hours agoമലപ്പുറത്ത് എല്‍ഡിഎഫില്‍ ഭിന്നത; സിപിഎമ്മിനെതിരെ സിപിഐ രംഗത്ത്
-
kerala18 hours agoതദ്ദേശ തെരഞ്ഞടുപ്പില്‍ വൈഷ്ണയ്ക്ക് മത്സരിക്കാം; വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കിയ നടപടി റദ്ദാക്കി
-
kerala20 hours agoശബരിമലയില്‍ സ്പോട്ട് ബുക്കിങ് കുറച്ച് ഹൈക്കോടതി; ദിവസേന 5000 പേര്‍ക്ക് മാത്രം അവസരം
-
kerala16 hours agoസഹകരണ ബാങ്ക് ക്രമക്കേടില്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.സുരേഷ് 43 ലക്ഷം തിരിച്ചടയ്ക്കാന്‍ ഉത്തരവ്
-
kerala22 hours agoബീമാപള്ളി ഉറൂസ്; ശനിയാഴ്ച പ്രാദേശിക അവധി പ്രഖ്യാപിച്ച് തിരുവനന്തപുരം ജില്ലാ കളക്ടര്‍

