Connect with us

Video Stories

രാഹുല്‍ ഗാന്ധി കൊച്ചിയില്‍; എം.ഐ ഷാനവാസിന്റെ വീട് സന്ദര്‍ശിച്ചു

Published

on

സംസ്ഥാനത്ത് യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്ക് ഉണര്‍വേകി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കേരളത്തിലെത്തി. അല്‍പ്പം മുമ്പാണ് രാഹുല്‍ ഗാന്ധി നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പ്രത്യേക വിമാനത്തില്‍ വന്നിറങ്ങിയത്.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ ഉമ്മന്‍ ചാണ്ടി, ശശി തരൂര്‍ എംപി തുടങ്ങി പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ രാഹുല്‍ ഗാന്ധിയെ സ്വീകരിച്ചു.

എറണാകുളം മറൈന്‍ ഡ്രൈവില്‍ നടക്കുന്ന കോണ്‍ഗ്രസ് ബൂത്ത് പ്രസിഡണ്ടുമാരുടേയും വനിതാ വൈസ് പ്രസിഡണ്ടുമാരുടേയും സമ്മേളനങ്ങളില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കുക. അതിനിടെ അന്തരിച്ച കോണ്‍ഗ്രസ് നേതാവും എംപിയുമായിരുന്ന എംഐ ഷാനവാസിന്റെ വീട്ടിലേക്കാണ് രാഹുല്‍ ഗാന്ധി ആദ്യം പോയത്. നൂറുകണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരും രാഹുല്‍ ഗാന്ധിയെ സ്വീകരിക്കാന്‍ വിമാനത്താവള പരിസരത്ത് എത്തിയിരുന്നത്. എംഐ ഷാനവാസിന്റെ കുടുംബാംഗങ്ങളെ കണ്ടതിന് ശേഷം മറൈന്‍ ഡ്രൈവില്‍ നടക്കുന്ന കോണ്‍ഗ്രസ് ബൂത്ത് കമ്മിറ്റി അധ്യക്ഷന്‍മാരുടെ നേതൃയോഗത്തില്‍ രാഹുല്‍ പങ്കെടുക്കും.

കോണ്‍ഗ്രസ്സ് പ്രവര്‍ത്തക സമിതി അംഗം എ.കെ ആന്റണി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍, കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകള്‍ വാസ്നിക്, പ്രവര്‍ത്തക സമിതി അംഗം പി.സി.ചാക്കോ, കെ.വി തോമസ് എം.പി, വര്‍ക്കിംഗ് പ്രസിഡണ്ട് കെ.സുധാകരന്‍, യു.ഡി.എഫ് ചെയര്‍മാന്‍ ബെന്നി ബെഹന്നാന്‍, എറണാകുളം ഡി.സി.സി പ്രസിഡന്റ് വിനോദ് എന്നിവര്‍ പ്രസംഗിക്കും.

പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തി മടങ്ങി രണ്ടാം ദിവസമാണ് രാഹുല്‍ ഗാന്ധി യും എത്തുന്നത്. ഇതോ ടെ സംസ്ഥാനത്ത് ലോക്സഭാ തെരഞ്ഞെടുപ്പ് ക്യാമ്പയിന് ചൂടുപിടിക്കും. സംഘടനാ തലത്തില്‍ താഴെ തട്ടിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിക്കുന്ന ബൂത്ത് പ്രസിഡണ്ടുമാരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ നേരിട്ട് അഭിസംബോധന ചെയ്യുന്നതിലൂടെ താഴെ തലത്തില്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സജീവമാക്കുകയാണ് കോണ്‍ഗ്രസ് ലക്ഷ്യം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കൊച്ചി കാലടിയില്‍ പോളിംഗ് ബൂത്തില്‍ വോട്ടര്‍ കുഴഞ്ഞു വീണു മരിച്ചു

പോളിംഗ് ബൂത്തില്‍ വച്ച് ബാബു കുഴഞ്ഞ് വീഴുകയായിരുന്നു. 

Published

on

കൊച്ചി: കൊച്ചി കാലടിയില്‍ പോളിംഗ് ബൂത്തില്‍ വെച്ച് വോട്ടര്‍ കുഴഞ്ഞു വീണു മരിച്ചു. കാലടി ശ്രീമൂലനഗരം സ്വദേശി ബാബു (74) ആണ് മരിച്ചത്. ശ്രീമൂലനഗരം അകവൂര്‍ സ്‌കൂളിലാണ് ബാബു വോട്ട് ചെയ്യാന്‍ എത്തിയത്.

പോളിംഗ് ബൂത്തില്‍ വച്ച് ബാബു കുഴഞ്ഞ് വീഴുകയായിരുന്നു.  ഉടന്‍ സമീപത്തുളള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

കൊല്ലത്തും വോട്ട് ചെയ്യാനെത്തിയ വയോധികന്‍ കുഴഞ്ഞുവീണ് മരിച്ചു. നീരാവില്‍ എസ്എന്‍ഡിപി സ്‌കൂളിലെ ബൂത്തിലാണ് സംഭവം. നീരാവില്‍ സ്വദേശി ശശിധരന്‍ (74) ആണ് മരിച്ചത്.

ബൂത്തില്‍ കുഴഞ്ഞുവീണ വയോധികനെ മതിലില്‍ മാതാ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Continue Reading

news

ചെന്നൈയില്‍ ഒളിവില്‍ കഴിഞ്ഞ കലാമണ്ഡലം കനകകുമാര്‍ പിടിയില്‍; അഞ്ച് പോക്സോ കേസുകളില്‍ പ്രതി

കൂടിയാട്ടം വിഭാഗത്തിലെ അധ്യാപകനായ ഇയാളിനെതിരെ ആദ്യമായി രണ്ട് വിദ്യാര്‍ത്ഥികളുടെ മൊഴി അടിസ്ഥാനമാക്കി കേസ് എടുത്തിരുന്നു.

Published

on

പോക്സോ കേസുകളില്‍ പ്രതിയായ കലാമണ്ഡലം അധ്യാപകന്‍ കനകകുമാറിനെ ചെന്നൈയില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. കൂടിയാട്ടം വിഭാഗത്തിലെ അധ്യാപകനായ ഇയാളിനെതിരെ ആദ്യമായി രണ്ട് വിദ്യാര്‍ത്ഥികളുടെ മൊഴി അടിസ്ഥാനമാക്കി കേസ് എടുത്തിരുന്നു. തുടര്‍ന്ന് മൂന്ന് വിദ്യാര്‍ത്ഥികളും മൊഴി നല്‍കിയതോടെ മൊത്തം അഞ്ച് പോക്സോ കേസുകളായി.

വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ച അപമര്യാദ പെരുമാറ്റ ആരോപണങ്ങളെ തുടര്‍ന്ന് കലാമണ്ഡലം അധികൃതര്‍ തന്നെയാണ് പത്താം തീയതി ഔദ്യോഗികമായി പരാതി നല്‍കിയത്. കേസ് രജിസ്റ്റര്‍ ചെയ്തതോടെ ചെറുതുരുത്തി പൊലീസ് അന്വേഷണം ആരംഭിച്ചെങ്കിലും കനകകുമാര്‍ ഒളിവില്‍ പോയിരുന്നു.

പ്രശ്നം വഷളായ സാഹചര്യത്തില്‍ കലാമണ്ഡലം ഇയാളെ സേവനത്തില്‍ നിന്നും പുറത്താക്കി. വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് ചെന്നൈയില്‍ നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്. തുടര്‍ന്ന് പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

 

Continue Reading

kerala

വിമാനത്തില്‍ മലപ്പുറം സ്വദേശിയുടെ ധീരത

യാത്രക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട സ്ത്രീക്ക് അടിയന്തര സഹായം തേടിയുള്ള അനൗണ്‍സ്‌മെന്റ് കേട്ടതോടെ അനീസ് മുന്നോട്ട് വന്നു.

Published

on

മലപ്പുറം: വിമാനത്തില്‍ ഉണ്ടായ പെട്ടെന്നുള്ള അടിയന്തരനിലയില്‍ മലപ്പുറം സ്വദേശിയായ മെഡിക്കല്‍ വിദ്യാര്‍ത്ഥി അനീസ് മുഹമ്മദ് കാട്ടിയ ധീരത ഉസ്‌ബെക്കിസ്ഥാന്‍ ഔദ്യോഗികമായി അംഗീകരിച്ചു. തിരൂര്‍ പുറത്തൂര്‍ സ്വദേശിയായ അനീസിന് ‘ഹീറോ ഓഫ് ഉസ്‌ബെക്കിസ്ഥാന്‍’ ബഹുമതി നല്‍കി.

താഷ്‌കെന്റ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ അവസാന വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥിയായ അനീസ് നാല് മാസം മുന്‍പ് നടന്ന താഷ്‌കെന്റ്-ഡല്‍ഹി വിമാനയാത്രയിലാണ് ഉസ്‌ബെക്കിസ്ഥാന്‍ സ്വദേശിനിയുടെ ജീവന്‍ രക്ഷിച്ചത്. യാത്രക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട സ്ത്രീക്ക് അടിയന്തര സഹായം തേടിയുള്ള അനൗണ്‍സ്‌മെന്റ് കേട്ടതോടെ അനീസ് മുന്നോട്ട് വന്നു.

ഹൃദ്രോഗം മൂലം ഗുരുതരാവസ്ഥയില്‍ ആയിരുന്ന വനിതയ്ക്ക് അനീസ് നല്‍കിച്ച അടിയന്തര ചികിത്സ ജീവന്‍ തിരിച്ചുപിടിക്കാന്‍ സഹായിച്ചു. സംഭവത്തില്‍ അനീസിന്റെ സമയോചിത നീക്കം പ്രശംസിച്ച് ഉസ്‌ബെക്കിസ്ഥാനിലെ അര്‍ധസര്‍ക്കാര്‍ സംഘടനയായ യുക്കാലിഷ് മൂവ്‌മെന്റ് അവനെ രാജ്യത്തിനുള്ള പ്രത്യേക ബഹുമതിയായ ‘ഹീറോ ഓഫ് ഉസ്‌ബെക്കിസ്ഥാന്‍’ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തു.

രാജ്യാന്തര വേദിയില്‍ മലയാളിയുടെ സേവനമനോഭാവം ഉയര്‍ത്തിക്കാട്ടിയ ഈ പുരസ്‌കാരം അഭിമാനകരമായ നേട്ടമായി മാറി. അനീസ് മുഹമ്മദ് യു.എ.ഇ.യില്‍ പ്രവാസിയായ പാടശ്ശേരി ഹുസൈനിന്റെയും റഹ്മത്തിന്റെയും മകനാണ്.

Continue Reading

Trending