ലഖ്‌നൗ: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ദേശവിരുദ്ധരോട് അനുഭാവം പുലര്‍ത്തുന്നുവെന്ന ആരോപണവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ ഭാര്യ, രാഹുല്‍ ഗാന്ധിക്ക് വയനാട് സന്ദര്‍ശനത്തിനിടെ നിവേദനം നല്‍കിയ സംഭവം എടുത്തു കാണിച്ചാണ് യോഗിയുടെ വിദ്വേഷപരമായ ആരോപണം. ഉപതെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം ബുലന്ദ്ഷഹറില്‍ സംസാരിക്കവേയാണ് ആദിത്യനാഥ് വിഷയം പ്രചാരണമായുധമാക്കിയത്.

ഹാത്രസിലേക്ക് പോകുമ്പോള്‍ ഉത്തര്‍പ്രദേശ് പോലീസ് യുഎപിഎ രാജ്യദ്രോഹം എന്നീ വകുപ്പുകള്‍ ചുമതി പിടികൂടിയ മലയാളി പത്രപ്രവര്‍ത്തകനായ സിദ്ദിഖ് കപ്പന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ ഭാര്യ രാഹുല്‍ ഗാന്ധിയെ കണ്ടെത് പരാമര്‍ശിച്ചാണ് ആദിത്യനാഥ് ആരോപണമുന്നയിച്ചത്.

”കോണ്‍ഗ്രസിന്റെ മുന്‍ അധ്യക്ഷന്‍ പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമള്ളവരെ കണ്ടത് നിങ്ങള്‍ അറിഞ്ഞിരിക്കുമല്ലോ, സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുന്ന അത്തരക്കാരോട് കോണ്‍ഗ്രസിന് അനുകമ്പയുണ്ട്. സമാജ്വാദി പാര്‍ട്ടി അടക്കമുള്ളവര്‍ക്കും ഇത്തരക്കാരോട് അനുകമ്പയുണ്ട്. ‘സബ്കാ സാത്, സബ്കാ വികാസ്’ എന്ന് നമ്മള്‍ വിശ്വസിക്കുമ്പോള്‍ അവര്‍ ജാതിയുടെയും മതത്തിന്റെയും ഭാഷയുടേയും പേരില്‍ രാജ്യത്തെ ഭിന്നിപ്പിക്കുകയാണെന്നും”, യോഗി പറഞ്ഞു.

ഹാത്രസില്‍ ദലിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത് റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടെയാണ് യുപി പൊലീസ് കാപ്പനെ അറസ്റ്റ് ചെയ്തിരുന്നത്. നേരത്തെ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും യുപി പൊലീസ് ഇ്ത്തരത്തില്‍ കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍ പത്രപ്രവര്‍ത്തകമായ സിദ്ദീഖ് കാപ്പനെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ യു.എ.പി.എ, രാജ്യദ്രോഹം എന്നീ വകുപ്പുകള്‍ ചുമത്തി ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. വിഷയത്തില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ അടക്കം സാമൂഹിക മേഖയിലുള്ള പലരും പ്രതിഷേധവുമായി രംഗത്തെത്തിയികുന്നു.

പൊലീസിന്റെ നടപടി കോണ്‍ഗ്രസ് ഗൗരവമായി കാണുന്നുവെന്നും വിഷയത്തില്‍ പ്രിയങ്ക ഗാന്ധിയും ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയും സജീവമായി ഇടപെടുമെന്നും സിദ്ദീഖ് കാപ്പന്റെ ഭാര്യയുമായുള്ള കൂടികാഴ്ചക്ക് പിന്നാലെ രാഹുല്‍ ഗാന്ധി വ്യക്തമാക്കിയിരുന്നു.