Connect with us

india

പാളത്തിലേക്ക് വീണ കുഞ്ഞിന് നേരെ ചീറിപ്പാഞ്ഞ് ട്രെയിന്‍; രക്ഷകനായി റെയില്‍വേ ജീവനക്കാരന്‍- വിഡിയോ

റെയില്‍വേ പ്ലാറ്റ്‌ഫോമിലൂടെ നടന്ന് പോകുന്നതിനിടെ കുഞ്ഞ് റെയില്‍വേ പാളത്തിലേക്ക് വീഴുകയായിരുന്നു

Published

on

മുംബൈ: റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും പാളത്തിലേക്ക് വീണ കുഞ്ഞിനെ രക്ഷപ്പെടുത്തുന്ന റെയില്‍വേ ജീവനക്കാരന്റെ വിഡിയോ വൈറലാകുന്നു. മുംബൈയിലെ വന്‍ഗണി റെയില്‍വേ സ്‌റ്റേഷന്‍ ജീവനക്കാരന്‍ മയുര്‍ ഷെല്‍ക്കെയുടെ അസാമാന്യ ധീരതയ്ക്ക് സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞ കൈയ്യടിയാണ് ലഭിക്കുന്നത്.

റെയില്‍വേ പ്ലാറ്റ്‌ഫോമിലൂടെ നടന്ന് പോകുന്നതിനിടെ കുഞ്ഞ് റെയില്‍വേ പാളത്തിലേക്ക് വീഴുകയായിരുന്നു. പ്ലാറ്റ്‌ഫോമില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും കുഞ്ഞിന് സാധിച്ചില്ല. തൊട്ടുപിന്നാലെ ട്രെയിന്‍ വരുന്നുണ്ടായിരുന്നു. എന്നാല്‍ ഓടിയെത്തിയ റെയില്‍വേ ജീവനക്കാരന്‍ നിമിഷങ്ങളുടെ വ്യത്യാസത്തില്‍ കുഞ്ഞിനെ രക്ഷപ്പെടുത്തുകയായിരുന്നു. കേന്ദ്ര റെയില്‍വേ മന്ത്രി പിയുഷ് ഗോയല്‍ അടക്കമുള്ളവര്‍ മയുര്‍ ഷെല്‍ക്കെയെ അഭിനന്ദിച്ച് രംഗത്തെത്തി.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബി.ജെ.പി എം.പി തീവ്രവാദിയെന്ന് അധിക്ഷേപിച്ച ഡാനിഷ് അലിയെ കണ്ട് രാഹുന്‍ ഗാന്ധി

ചന്ദ്രയാന്റെ ചര്‍ച്ചയ്ക്കിടെയായിരുന്നു ബിജെപി എംപി ഡാനിഷ് അലിയെ അധിക്ഷേപിച്ചത്.

Published

on

ബിജെപി എംപി രമേശ് ബിധുരി തീവ്രവാദി എന്ന് വിളിച്ച് അധിക്ഷേപിച്ച ബിഎസ്പി എംപി ഡാനിഷ് അലിയെ കണ്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിനൊപ്പമാണ് രാഹുല്‍ എത്തിയത്. കൂടിക്കാഴ്ചക്ക് ശേഷം വെറുപ്പിന്റെ കമ്പോളത്തില്‍ സ്‌നേഹത്തിന്റെ കട തുറക്കുമെന്ന് മാത്രമാണ് അദ്ദേഹം പ്രതികരിച്ചത്.

ചന്ദ്രയാന്റെ ചര്‍ച്ചയ്ക്കിടെയായിരുന്നു ബിജെപി എംപി ഡാനിഷ് അലിയെ അധിക്ഷേപിച്ചത്.സംഭവത്തില്‍ ബിജെപി എംപിക്കെതിരെ നടപടി ആവശ്യപ്പെട്ട് ഡാനിഷ് അലി സ്പീക്കര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.

Continue Reading

india

യാത്രയ്ക്കിടെ വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറന്ന് പുറത്തേയ്ക്ക് ചാടാന്‍ ശ്രമം; യുവാവിനെ അറസ്റ്റ് ചെയ്തു- വീഡിയോ

ഗുവഹാത്തി- അഗര്‍ത്തല ഇന്‍ഡിഗോ വിമാനത്തിലാണ് സംഭവം.

Published

on

യാത്രയ്ക്കിടെ വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറന്ന് പുറത്തേക്ക് ചാടാന്‍ യുവാവിന്റെ ശ്രമം. നൂറുകണക്കിന് യാത്രക്കാരുടെ ജീവന് ഭീഷണി സൃഷ്ടിച്ച കേസില്‍ 41 കാരനായ ത്രിപുര സ്വദേശി വിശ്വജിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഗുവഹാത്തി- അഗര്‍ത്തല ഇന്‍ഡിഗോ വിമാനത്തിലാണ് സംഭവം. യാത്രാമധ്യേ എമര്‍ജന്‍സി വാതില്‍ തുറന്ന് പുറത്തേക്ക് ചാടാന്‍ ഇയാള്‍ ശ്രമം നടത്തുകയായിരുന്നു. ഇയാളുമായി അടിപിടി ഉണ്ടായതായും യാത്രക്കാര്‍ പറയുന്നു.

തനിക്ക് വിഷാദരോഗം ഉള്ളതായാണ് യുവാവ് പൊലീസിനോട് പറഞ്ഞത്. വിശദമായ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

Continue Reading

india

ഇന്ത്യന്‍ ഡോക്ടര്‍മാര്‍ക്ക് ഇനി വിദേശത്തും പ്രാക്ടീസ് ചെയ്യാം; എന്‍.എം.സിക്ക് ഡബ്ല്യു.എഫ്.എം.ഇ അംഗീകാരം

ഇന്ത്യയിന്‍ നാഷണല്‍ മെഡിക്കല്‍ കമ്മീഷന് (എന്‍.എം.സി) ആഗോള സംഘടനയായ വേള്‍ഡ് ഫെഡറേഷന്‍ ഫോര്‍ മെഡിക്കല്‍ എജ്യുക്കേഷന്റെ(ഡബ്ല്യു.എഫ്.എം.ഇ) അംഗീകാരം.

Published

on

ന്യൂഡല്‍ഹി: ഇന്ത്യയിന്‍ നാഷണല്‍ മെഡിക്കല്‍ കമ്മീഷന് (എന്‍.എം.സി) ആഗോള സംഘടനയായ വേള്‍ഡ് ഫെഡറേഷന്‍ ഫോര്‍ മെഡിക്കല്‍ എജ്യുക്കേഷന്റെ(ഡബ്ല്യു.എഫ്.എം.ഇ) അംഗീകാരം. ഇതോടെ ഇന്ത്യയില്‍ നിന്ന് മെഡിക്കല്‍ ബിരുദം നേടുന്നവര്‍ക്ക് ഡബ്ല്യു.എഫ്.എം.ഇ അംഗീകാരമുള്ള മറ്റു രാജ്യങ്ങളില്‍ നേരിട്ട് പ്രാക്ടീസ് നടത്താനാകുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

അമേരിക്ക, കാനഡ, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലാണ് നേരിട്ട് പ്രാക്ടീസിന് അവസരം ലഭിക്കുക. ഈ രാജ്യങ്ങളില്‍ ഇന്ത്യയില്‍ നിന്നുള്ള മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ബിരുദാനന്തര പഠനവും സാധ്യമാകും. രാജ്യത്തെ എന്‍.എം.സി അംഗീകാരമുള്ള 706 മെഡിക്കല്‍ കോളേജുകള്‍ക്ക് ഓട്ടോമാറ്റിക് ആയി ഡബ്ല്യു.എഫ്.എം.ഇ അംഗീകാരം കൈവരുമെന്നും അടുത്ത 10 വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് സ്ഥാപിക്കപ്പെടുന്ന എന്‍.എം. സി അംഗീകാരമുള്ള മുഴുവന്‍ മെഡിക്കല്‍ കോളജുകളും ഇതിന്റെ പരിധിയില്‍ ഓട്ടോമാറ്റിക് ആയി ഉള്‍പ്പെടുമെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്തേത്ത് കൂടുതല്‍ വിദേശ വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കാന്‍ ഇതിലൂടെ സാധ്യമാകുമെന്നാണ് കണക്കുകൂട്ടല്‍.

ലോകമെമ്പാടുമുള്ള മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം വര്‍ധിപ്പിക്കുന്നതിനായി സ്ഥാപിച്ചിപിക്കുന്ന ആഗോള സംഘടനയാണ് വേള്‍ഡ് ഫെഡറേഷന്‍ ഫോര്‍ മെഡിക്കല്‍ എജ്യുക്കേഷന്‍. മനുഷ്യരാശിക്ക് മെച്ചപ്പെട്ട ആരോഗ്യ സംരക്ഷണത്തിനായി പരിശ്രമിക്കുക, മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയര്‍ത്തുക എന്നതാണ് എന്നതാണ് സംഘടനയുടെ ലക്ഷ്യം. ഒരു മെഡിക്കല്‍ കോളജിന് 49,85,142 രൂപയാണ് ഡബ്ല്യു.എഫ്.എം.ഇ അക്രഡിറ്റേഷന് വേണ്ടി വരുന്ന ഫീസ്. ഇത്തരത്തില്‍ 706 മെഡിക്കല്‍ കോളജുകള്‍ക്ക് വേണ്ടി 351.59 കോടി രൂപയാണ് ആകെ ചെലവ്.

Continue Reading

Trending