Connect with us

kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

Published

on

തിരുവനന്തപുരം: കേരളത്തില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത. ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയത്. ഇടുക്കിയില്‍ നാളെയും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 mm മുതല്‍ 115.5 mm വരെ മഴയ്ക്കാണ് സാധ്യത.

ശനിയാഴ്ച വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മണിക്കൂറില്‍ 40 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും ശക്തമായ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്. ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും ചില്ലകള്‍ ഒടിഞ്ഞു വീണും അപകടങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കാറ്റും മഴയും ഉണ്ടാകുമ്പോള്‍ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടില്‍ നില്‍ക്കാന്‍ പാടുള്ളതല്ല. മരച്ചുവട്ടില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുത്. വീടിന്റെ ടെറസില്‍ നില്‍ക്കുന്നതും ഒഴിവാക്കണമെന്നത് അടക്കമുള്ള മാര്‍ഗനിര്‍ദേശങ്ങളാണ് പുറപ്പെടുവിച്ചത്.

ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. ഇടിമിന്നല്‍ അപകടകാരികള്‍ ആണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുതആശയവിനിമയ ശൃംഖലകള്‍ക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ഇടിമിന്നലുള്ള സമയത്ത് ജനലും വാതിലും അടച്ചിടുക, വാതിലിനും ജനലിനും അടുത്ത് നില്‍ക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പര്‍ശിക്കാതിരിക്കാന്‍ ശ്രമിക്കുകയും ചെയ്യുക.ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

ഇടിമിന്നലുള്ള സമയത്ത് ടെലിഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണം. അന്തരീക്ഷം മേഘാവൃതമാണെങ്കില്‍, ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണി വരെ തുറസായ സ്ഥലത്തും, ടെറസ്സിലും കുട്ടികള്‍ കളിക്കുന്നത് ഒഴിവാക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

‘പിന്മാറിയില്ലെങ്കില്‍ കൊന്നുകളയും’; സ്ഥാനാര്‍ത്ഥിക്കെതിരെ ഭീഷണി മുഴക്കിയ സിപിഎം ലോക്കല്‍ സെക്രട്ടറിക്കെതിരെ കേസ്

സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്മാറിയില്ലെങ്കില്‍ തട്ടിക്കളയുമെന്നായിരുന്നു ഭീഷണി.

Published

on

പാലക്കാട്: അഗളി പഞ്ചായത്തിലെ സ്ഥാനാര്‍ത്ഥിക്കെതിരെ വധഭീഷണി മുഴക്കിയ സിപിഎം ലോക്കല്‍ സെക്രട്ടറിക്കെതിരെ കേസ്. 18-ാം വാര്‍ഡിലെ സ്വതന്ത്ര സ്ഥാനാര്‍ഥിക്കെതിരെയാണ് സിപിഎം ലോക്കല്‍ സെക്രട്ടറി ജംഷീര്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയത്. പിന്നാലെ ജംഷീറിനെതിരെ അഗളി പൊലീസ് കേസെടുത്തു.

അട്ടപ്പാടിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരെ സ്വതന്ത്രനായി മത്സരിക്കുകയാണ് മുന്‍ സിപിഎം ഏരിയ സെക്രട്ടറി. സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്മാറിയില്ലെങ്കില്‍ തട്ടിക്കളയുമെന്നായിരുന്നു ഭീഷണി. സംഭവത്തിനു പിന്നാലെ സ്ഥാനാര്‍ത്ഥി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

Continue Reading

kerala

പത്തനംതിട്ടയില്‍ ഓട്ടോ മറിഞ്ഞുണ്ടായ അപകടം; ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തു

ഓട്ടോറിക്ഷ ഡ്രൈവര്‍ മനുഷ്യജീവന് ആപത്ത് ഉണ്ടാക്കുന്ന തരത്തില്‍ വാഹനം ഓടിച്ചെന്ന് എഫ്‌ഐആറില്‍ പറയുന്നു.

Published

on

പത്തനംതിട്ട കരിമാന്‍തോട് ഓട്ടോറിക്ഷ നിയന്ത്രണം വിട്ടു മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ട് കുട്ടികള്‍ മരിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്. ഓട്ടോറിക്ഷ ഡ്രൈവര്‍ മനുഷ്യജീവന് ആപത്ത് ഉണ്ടാക്കുന്ന തരത്തില്‍ വാഹനം ഓടിച്ചെന്ന് എഫ്‌ഐആറില്‍ പറയുന്നു. അപകടത്തില്‍ ആദ്യലക്ഷ്മി (7), യദു കൃഷ്ണ (4) എന്നീ വിദ്യാര്‍ത്ഥികളാണ് മരിച്ചത്. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവിലാണ് യദു കൃഷ്ണയുടെ മൃതദേഹം കണ്ടെത്തിയത്.

വൈകിട്ട് നാലരയോടെ കരിമാന്‍തോട് ശ്രീനാരായണ സ്‌കൂളിലെ കുട്ടികളുമായി പോയ ഓട്ടോ ആണ് അപകടത്തില്‍പ്പെട്ടത്. പാമ്പിനെ കണ്ട് വെട്ടിച്ചതിനെ തുടര്‍ന്ന് ഓട്ടോറിക്ഷ തോട്ടിലേക്ക് മറിയുകയായിരുന്നു. ഓട്ടോ ഡ്രൈവര്‍ രാജേഷ് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ തുടരുകയാണ്.

ഒരു കുട്ടിയുടെ കൈയ്ക്ക് പൊട്ടലുണ്ട്. കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. മറ്റൊരു കുട്ടിയുടെ വാരിയെല്ല് പൊട്ടി ശ്വാസകോശത്തിലേക്ക് കയറുന്ന സാഹചര്യം ഉണ്ട്. ഈ കുട്ടിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഒരു കുട്ടിയെ പ്രാഥമിക ചികിത്സ നല്‍കി വീട്ടിലേക്ക് മടക്കി. ആദിലക്ഷ്മിയുടെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. വിദേശത്തു ഉള്ള പിതാവ് വന്നതിന് ശേഷം സംസ്‌കാരം.

Continue Reading

kerala

പാലക്കാട് പ്രചാരണത്തിനിടെ സ്ഥാനാര്‍ഥിക്ക് പാമ്പുകടിയേറ്റു

48 മണിക്കൂര്‍ നിരീക്ഷണത്തില്‍

Published

on

പാലക്കാട്: കാവശ്ശേരി പഞ്ചായത്ത് ഒന്നാം വാര്‍ഡിലെ സ്ഥാനാര്‍ഥിയെ പാമ്പ് കടിച്ചു. യുഡിഎഫ് സ്ഥാനാര്‍ത്ഥി അനില അജീഷിനാണ് പ്രചാരണത്തിനിടെ പാമ്പുകടിയേറ്റത്. വിഷപ്പാമ്പിന്റെ കടിയാണ് ഏറ്റത്.

അനിലയെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 48 മണിക്കൂര്‍ നിരീക്ഷണത്തിലാണ്.

Continue Reading

Trending