india
രാജസ്ഥാൻ നാളെ പോളിംഗ് ബൂത്തിലേക്ക്; വോട്ടെടുപ്പ് 7 മണി മുതൽ
200 സീറ്റുകള്‍ ഉള്ള രാജസ്ഥാന് നിയമ സഭയിലേക്ക് രാവിലെ ഏഴു മുതല്‍ വൈകീട്ട് 6 വരെയാണ് പോളിംഗ്.

രാജസ്ഥാനിലെ ജനങ്ങള്‍ നാളെ പോളിംഗ് ബൂത്തിലേക്ക്. നിശബ്ദ പ്രചാരണ ദിവസമായ ഇന്ന് വോട്ടര്‍ മാരെ നേരില്‍ കണ്ടും ഫോണില്‍ വിളിച്ചും വോട്ടു ഉറപ്പിക്കുന്ന തിരക്കിലാണ് സ്ഥാനാര്‍ഥികള്‍.
200 സീറ്റുകള്‍ ഉള്ള രാജസ്ഥാന് നിയമ സഭയിലേക്ക് രാവിലെ ഏഴു മുതല്‍ വൈകീട്ട് 6 വരെയാണ് പോളിംഗ്. അഞ്ചു കോടി 25 ലക്ഷത്തിലേറെ വോട്ടര്‍മാരാണ് സംസ്ഥാനത്ത് ഉള്ളത്. 51756 പോളിംഗ് ബൂത്തുക്കളാണ് സംസ്ഥാനത്ത് ക്രമീകരിച്ചിരിക്കുന്നത്.കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഗുര് മിത് സിങ് കോനൂര്‍ മരിച്ചതിനെ തുടര്‍ന്ന് ഒരു മണ്ഡലത്തിലെ വോട്ടെടുപ്പ് മാറ്റി വച്ചിട്ടുണ്ട്.
അഭിപ്രായ സര്‍വേ ഫലങ്ങളില്‍ ആദ്യഘട്ടത്തില്‍ ബിജെപിക്ക് അനുകൂലമായ തരംഗം പ്രവചിച്ചിരുന്നു എങ്കിലും, അവസാന ഘട്ടത്തിലേക്ക് എത്തുമ്പോള്‍ സര്‍വേ ഫലം കോണ്‍ഗ്രസിനും അനുകൂലമായിരുന്നു
india
പ്രതിപക്ഷ മാര്‍ച്ച്: പ്രതിഷേധിക്കുന്ന എംപിമാരെ ഡല്‍ഹി പോലീസ് കസ്റ്റഡിയിലെടുത്തു
തിരഞ്ഞെടുപ്പ് കമ്മീഷന് (ഇസിഐ) ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തുന്നതിനിടെ പ്രതിഷേധിച്ച ഐഎന്‍ഡിഐഎ ബ്ലോക്ക് എംപിമാരെ ഡല്‍ഹി പോലീസ് തടഞ്ഞുവച്ചു.

ബിഹാറിലെ വോട്ടര്‍പട്ടികകളുടെ പ്രത്യേക തീവ്രപരിഷ്കരണത്തിനും (എസ്ഐആര്‍) തിരഞ്ഞെടുപ്പ് ക്രമക്കേടുകള്‍ക്കുമെതിരെ പാര്‍ലമെന്റ് മന്ദിരത്തില്‍ നിന്ന് ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് (ഇസിഐ) ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തുന്നതിനിടെ പ്രതിഷേധിച്ച ഐഎന്‍ഡിഐഎ ബ്ലോക്ക് എംപിമാരെ ഡല്‍ഹി പോലീസ് ഇന്ന് (ഓഗസ്റ്റ് 11, 2025) തടഞ്ഞുവച്ചു.
പാര്‍ലമെന്റിലെ മകര്‍ ദ്വാരില്‍ നിന്ന് നിര്‍വചന സദനിലെ ഇസിഐ ഓഫീസിലേക്ക് നടന്ന പ്രതിഷേധ മാര്‍ച്ച് ലോക്സഭയിലെ പ്രതിപക്ഷ നേതാവ് (എല്‍ഒപി) രാഹുല്‍ ഗാന്ധി നയിക്കുകയായിരുന്നു. പാര്‍ലമെന്റ് മന്ദിരത്തില്‍ നിന്ന് മുന്നോട്ട് പോകുമ്പോള്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ച് പോലീസ് ഇവരെ തടഞ്ഞു. ടിഎംസിയുടെ മഹുവ മൊയ്ത്ര, സമാജ്വാദി പാര്‍ട്ടിയുടെ അഖിലേഷ് യാദവ് എന്നിവരുള്‍പ്പെടെ ചില എംപിമാര്‍ ബാരിക്കേഡുകള്‍ കയറുന്നത് കണ്ടു. മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്ത് കുത്തിയിരിപ്പ് സമരം ആരംഭിച്ചു.
അതേസമയം, കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അഭ്യര്‍ത്ഥന പ്രകാരം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ആശയവിനിമയം നടത്താന്‍ ഇസിഐ സമയം അനുവദിച്ചു.
പിന്നീട് ഇന്ന്, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ എംപിമാരുടെ അത്താഴ യോഗത്തിന് ആതിഥേയത്വം വഹിക്കും.
india
വോട്ട് കൊള്ള; പ്രതിപക്ഷം നടത്തിയ പ്രതിഷേധ മാര്‍ച്ച് ഡല്‍ഹി പോലീസ് തടഞ്ഞു
വോട്ട് കൊള്ളയില്‍ പ്രതിഷേധിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഓഫീസിലേക്ക് പ്രതിപക്ഷം നടത്തിയ മാര്‍ച്ച് ഡല്‍ഹി പോലീസ് തടഞ്ഞു.

വോട്ട് കൊള്ളയില്‍ പ്രതിഷേധിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഓഫീസിലേക്ക് പ്രതിപക്ഷം നടത്തിയ മാര്‍ച്ച് ഡല്‍ഹി പോലീസ് തടഞ്ഞു. പിന്നാലെ എംപിമാര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച്. ഇന്ത്യ സഖ്യത്തിലെ കക്ഷികളുടെ എംപിമാരെല്ലാം മാര്‍ച്ചില്‍ പങ്കെടുക്കുന്നുണ്ട്.
പിരിഞ്ഞുപോകാന്‍ പൊലീസ് എംപിമാരോട് ആവശ്യപ്പെട്ടെങ്കിലും എംപിമാര്‍ തയാറായില്ല. 25 പ്രതിപക്ഷ പാര്‍ട്ടികളില്‍നിന്നായി 300 എംപിമാരാണ് തെരഞ്ഞെടുപ്പ് കമ്മീഷന് ഓഫീസിലേക്ക് മാര്‍ച്ച് നടത്തുന്നത്.
2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പും ഇനി തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറിലെ സ്പെഷ്യല്‍ ഇന്റ്റെന്‍സീവ് റിവിഷനും മുന്‍നിര്‍ത്തിയാണ് പ്രതിഷേധം. പാര്‍ലമെന്റിന്റെ മകര്‍ദ്വാറില്‍നിന്ന് രാവിലെ 11.30നാണ് റാലി ആരംഭിച്ചത്.
നേരത്തെ വിഷയത്തില്‍ അടിയന്തര പ്രമേയത്തിനുള്ള പ്രതിപക്ഷത്തിന്റെ നോട്ടീസ് തള്ളിയിരുന്നു. തുടര്‍ന്ന് പ്രതിപക്ഷ എംപിമാര്‍ പ്രതിഷേധിക്കുകയും സഭ ബഹിഷ്കരിക്കുകയും ചെയ്തിരുന്നു.
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ വഞ്ചിച്ചുവെന്ന ആരോപണത്തിനും വോട്ടര്‍ പട്ടികയുടെ പ്രത്യേക തീവ്രപരിഷ്കരണത്തിനും (എസ്ഐആര്‍) എതിരെയുള്ള പ്രതിഷേധമാണ് മാര്‍ച്ച്.
india
വോട്ടര്‍പട്ടിക ക്രമക്കേട്; പാര്‍ലമെന്റില്‍ ഉന്നയിച്ച് പ്രതിപക്ഷം
കടുത്ത പ്രതിഷേധത്തെ തുടര്‍ന്ന് ലോക്സഭയും രാജ്യസഭയും രണ്ട് മണിവരെ പിരിഞ്ഞു.

വോട്ടര്‍പട്ടിക ക്രമക്കേട് പാര്‍ലമെന്റില്‍ ഉന്നയിച്ച് നടുത്തളത്തിലിറങ്ങി പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധിച്ചു. കടുത്ത പ്രതിഷേധത്തെ തുടര്‍ന്ന് ലോക്സഭയും രാജ്യസഭയും രണ്ട് മണിവരെ പിരിഞ്ഞു.
വോട്ടര്‍പട്ടിക ക്രമേക്കേടില്‍ പരാതിക്കാരെ തെരഞ്ഞെടുപ്പ് കമ്മീഷന് ഉച്ചക്ക് 12 മണിക്ക് കൂടിക്കാഴ്ചക്ക് ക്ഷണിച്ചു. കൂടിക്കാഴ്ചയില്‍ 30 പേര്‍ക്ക് പങ്കെടുക്കാം,
അതേസമയം, ബിജെപി സര്‍ക്കാറിനെതിരെ വോട്ട് അട്ടിമറി ആരോപണങ്ങള്‍ ഉയര്‍ത്തി രാജ്യവ്യാപകമായ കാമ്പയിന് കോണ്‍ഗ്രസ് തുടക്കം കുറിച്ചു. ഇതിന്റെ ഭാഗമായി votechori.in’ എന്ന വെബ്സൈറ്റിലൂടെയും 9650003420 എന്ന നമ്പര്‍ മുഖേനയും കാമ്പയിനില്‍ പങ്കാളികളാകാം.
-
kerala3 days ago
വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം: അസം സ്വദേശി പിടിയില്‍
-
News3 days ago
ഫിഫ റാങ്കിങ്ങില്‍ മുന്നേറി ഇന്ത്യന്‍ വനിതകള്‍
-
film3 days ago
‘മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചു’; പൊന്നമ്മ ബാബു, ഉഷാ ഹസീന എന്നിവര്‍ക്കെതിരെ പരാതി നല്കി കുക്കു പരമേശ്വരന്
-
kerala3 days ago
‘ഡോ. ഹാരിസിനെ വേട്ടയാടുന്നത് അങ്ങേയറ്റം മനുഷ്യവിരുദ്ധമായ പ്രവര്‍ത്തി’; രമേശ് ചെന്നിത്തല
-
kerala3 days ago
‘ഞങ്ങൾ തൃശൂരുകാർ തിരഞ്ഞെടുത്ത് ഡൽഹിയിലേക്കയച്ച ഒരു നടനെ കാണാനില്ല’: സുരേഷ് ഗോപിക്കെതിരെ പരോക്ഷ വിമർശനവുമായി ബിഷപ്പ് യൂഹന്നാൻ മിലിത്തിയോസ്
-
india3 days ago
‘ഒന്നിന് പിറകെ ഒന്നായി നിങ്ങളെ ഞങ്ങൾ പിടികൂടും, എന്റെ വാക്കുകൾ ഓർത്തുവെച്ചോളൂ’; തെരഞ്ഞെടുപ്പ് കമ്മീഷന് രാഹുൽ ഗാന്ധിയുടെ മുന്നറിയിപ്പ്
-
india3 days ago
ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങൾ അവസാനിപ്പിക്കണം: ലോക്സഭയിൽ സമദാനി
-
india3 days ago
മയക്കുമരുന്നിനുവേണ്ടി ശരീരം വിറ്റു; 17 വയസുകാരിയിലൂടെ എയ്ഡ്സ് ബാധ പകര്‍ന്നത് 19 പേര്‍ക്ക്