india

രാജസ്ഥാനില്‍ മിഗ് 21 വിമാനം തകര്‍ന്ന് വീണ് 3 ഗ്രാമീണർ കൊല്ലപ്പെട്ടു

By webdesk15

May 08, 2023

രാജസ്ഥാനില്‍ വ്യോമസേനയുടെ മിഗ് 21 വിമാനം തകര്‍ന്ന് വീണ് മൂന്ന് പേര്‍ കൊല്ലപ്പെട്ടു. രാജസ്ഥാനിലെ ഹനുമാന്‍ഗഡിലെ ബാലോല്‍ നഗര്‍ ഗ്രാമത്തിലാണ് മിഗ് 21 തകര്‍ന്ന് വീണത്. പൈലറ്റ് മാർ സുരക്ഷിതരാണെന്നാണ് വിവരം. ഗ്രാമവാസികളായ രണ്ടു പേരാണ് അപകടത്തില്‍ കൊല്ലപ്പെട്ടിട്ടുള്ളത്. വിമാനം തകരാനുള്ള കാരണം വ്യക്തമല്ല. അന്വേഷണം ആരംഭിച്ചു.