ചെന്നൈ: സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ സന്ദര്‍ശിച്ചു. ചെന്നൈ അപ്പോളോ അസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ജയയെ ഞായറാഴ്ച വൈകുന്നേരത്തോടെയാണ് രജനി മകള്‍ ഐശ്വര്യ.ആര്‍ ധനുഷിനോടൊപ്പം സന്ദര്‍ശിച്ചത്.  ഡോക്ടര്‍മാരുമൊത്ത് ആസ്പത്രിയില്‍ ഇരുപതു മിനുറ്റോളം ചെലവഴിച്ച രജനി, ജയയുടെ ആരോഗ്യ നിലയെ കുറിച്ച് ചോദിച്ചറിഞ്ഞു.

എ.ഐ.ഡ.എം.കെ നേതാവ് കൂടിയായ 68കാരിയായ ജയ കഴിഞ്ഞ സെപ്തംബര്‍ 22 നാണ് ശരീരത്തിലെ ജലാംശ കുറവിനെ തുടര്‍ന്ന് ആസ്പത്രിയില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ചത്‌. മുഖ്യമന്ത്രിയുടെ ആരോഗ്യ നിലയെ കുറിച്ച് ആഭ്യൂഹങ്ങള്‍ നടന്നുകൊണ്ടിരിക്കെയാണ് തമിഴ് താര രാജാവിന്റെ സന്ദര്‍ശനം. സന്ദര്‍ശനത്തെ തുടര്‍ന്ന് രജനീകാന്ത്  ഫാന്‍സ്‌ എകൗണ്ട വഴി ട്വീറ്റ് വന്നു.