Connect with us

kerala

‘റമസാന്‍ മനുഷ്യ ജീവിതത്തിലെ അസുലഭമായ കാലം’; റമസാന്‍ സന്ദേശവുമായി സാദിഖലി ശിഹാബ് തങ്ങള്‍

സന്തോഷത്തോടെ വ്രതാനുഷ്ഠാനം നടത്താനും സമയം കൊല്ലുന്ന മേഖലകളില്‍നിന്ന് മാറിനിന്ന് ആരാധനകളില്‍ മുഴുകാനും വിശ്വാസികള്‍ ശ്രദ്ധ ചെലുത്തണമെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.

Published

on

റമസാന്‍ എന്ന പുണ്യം മനുഷ്യ ജീവിതത്തിലെ അസുലഭമായ കാലമാണെന്നും റമസാനില്‍ ജീവിക്കാനാവുക എന്നത് തന്നെ വിശ്വാസിക്ക് നേട്ടമാണെന്നും മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ റമസാന്‍ സന്ദേശത്തില്‍ പറഞ്ഞു. ജീവിതത്തിലെ മനുഷ്യസഹജമായ വീഴ്ചകളില്‍നിന്നും തെറ്റുകളില്‍നിന്നും മുക്തി നേടാനുള്ള മാസമാണ് റമസാന്‍. പ്രവാചകന്‍ (സ) മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് തന്നെ റമസാനു വേണ്ടി ഒരുങ്ങുമായിരുന്നു. സ്രഷ്ടാവിന്റെ മാസം എന്നാണ് റമസാന്‍ അറിയപ്പെടുന്നത്. അല്ലാഹു വിശ്വാസികളോട് കാരുണ്യം ചൊരിയുന്ന മാസമാണിത്. പകല്‍ മുഴുവന്‍ ഭക്ഷണ പാനീയങ്ങള്‍ ഉപേക്ഷിക്കുകയും സ്വേച്ഛകളോട് പൊരുതുകയും ചെയ്ത് മനസ്സും ശരീരവും ശുദ്ധമാക്കാനുള്ള സമയമാണിത്. വിശുദ്ധ യുദ്ധങ്ങള്‍ ജയിച്ചു വരുന്ന അനുയായികളോട് ഏറ്റവും വലിയ യുദ്ധം സ്വേച്ഛകളോടുള്ള പോരാട്ടമാണെന്ന് പ്രവാചകന്‍ (സ) പറയുമായിരുന്നു. യഥാര്‍ത്ഥ യുദ്ധം സ്വന്തം ശരീരത്തിന്റെ ഇച്ഛകള്‍ക്കെതിരെയുള്ളതാണ്. സാദിഖലി തങ്ങള്‍ പറഞ്ഞു.

പരിപൂര്‍ണമായും സ്രഷ്ടവിലേക്ക് സമര്‍പ്പിക്കാനുള്ള മാസമാണിത്. സൂക്ഷ്മത പാലിക്കുന്നതിന് വേണ്ടിയാണ് വ്രതാനുഷ്ഠാനമെന്ന് അല്ലാഹു പറയുന്നു. ജീവിതത്തെ സൂക്ഷ്മ തലങ്ങളിലേക്ക് കൊണ്ടുപോകാന്‍ ഈ മാസത്തെ വ്രതാനുഷ്ഠാനത്തിലൂടെ നമുക്ക് സാധിക്കുന്നു. വരാനിരിക്കുന്ന മാസങ്ങളിലേക്ക് ഈ ആത്മവിശുദ്ധിയെ നിലനിര്‍ത്തണം. തിന്മകളില്‍നിന്ന് മനസ്സാ വാചാ കര്‍മണാ വിട്ടുനിന്നു കൊണ്ടും സഹജീവികളോടുള്ള ഉത്തരവാദിത്തങ്ങള്‍ നിറവേറ്റിയും ഈ മാസത്തെ ഉപയോഗപ്പെടുത്തണം. അവനവനെ അറിയുക എന്നതാണ് ഏറ്റവും വലിയ അറിവ്. അവനവനെ അറിയുന്നവന് സ്രഷ്ടാവിനെയും സമൂഹത്തെയും അറിയാന്‍ സാധിക്കും. സാഹോദര്യത്തെ ഊട്ടിയുറപ്പിക്കാനും ദാനധര്‍മ്മങ്ങള്‍ അധികരിപ്പിക്കാനും ഈ മാസം ഉപയോഗപ്പെടുത്തണം. നന്മകള്‍ക്ക് ഇരട്ടിയിരട്ടി പ്രതിഫലമാണ് ഈ മാസം അല്ലാഹു വിശ്വാസിക്ക് നല്‍കുന്നത്. സന്തോഷത്തോടെ വ്രതാനുഷ്ഠാനം നടത്താനും സമയം കൊല്ലുന്ന മേഖലകളില്‍നിന്ന് മാറിനിന്ന് ആരാധനകളില്‍ മുഴുകാനും വിശ്വാസികള്‍ ശ്രദ്ധ ചെലുത്തണമെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഗുരുവായൂര്‍ ഏകാദശി: ഡിസംബര്‍ ഒന്നിന് താലൂക്കില്‍ പ്രാദേശിക അവധി

ചാവക്കാട് താലൂക്ക് പരിധിയില്‍ ഉള്‍പ്പെടുന്ന സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അങ്കണവാടികള്‍ക്കുമാണ് അവധി

Published

on

ഗുരുവായൂര്‍: ഗുരുവായൂര്‍ ഏകാദശി മഹോത്സവത്തോടനുബന്ധിച്ച് ഡിസംബര്‍ ഒന്നിന് പ്രാദേശിക അവധി പ്രഖ്യാപിച്ചു. ചാവക്കാട് താലൂക്ക് പരിധിയില്‍ ഉള്‍പ്പെടുന്ന സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അങ്കണവാടികള്‍ക്കുമാണ് (ജീവനക്കാര്‍ ഉള്‍പ്പെടെ) ജില്ലാ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അവധി പ്രഖ്യാപിച്ചത്.

മുന്‍ നിശ്ചയിച്ച പൊതുപരീക്ഷകള്‍ക്കും കേന്ദ്ര-സംസ്ഥാന അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് നിയമനത്തിനായി നടത്തുന്ന പരീക്ഷകള്‍ക്കും അവധി ബാധകമല്ലെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

Continue Reading

kerala

ശബരിമല തിരക്ക്; പൊലീസിനും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനും ഹൈക്കോടതി മുന്നറിയിപ്പ്

ശബരിമലയിലെ അനിയന്ത്രിത തിരക്കുമായി ബന്ധപ്പെട്ട് പൊലീസിനും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനും ഹൈക്കോടതിയുടെ മുന്നറിയിപ്പ്.

Published

on

കൊച്ചി: ശബരിമലയിലെ അനിയന്ത്രിത തിരക്കുമായി ബന്ധപ്പെട്ട് പൊലീസിനും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനും ഹൈക്കോടതിയുടെ മുന്നറിയിപ്പ്. ലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ വരുന്നതിനാല്‍ സ്ഥലത്ത് അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാന്‍ ഇടയുണ്ടെന്നും അങ്ങനെവന്നാല്‍ തടയാന്‍ ആകണമെന്നും കോടതി വ്യക്തമാക്കി. എന്തെങ്കിലും അനിഷ്ട സംഭവങ്ങള്‍ ഉണ്ടായാല്‍ ക്ഷമിക്കാന്‍ ആകില്ലെന്നും ദേവസ്വം ബെഞ്ച് മുന്നറിയിപ്പ് നല്‍കി.

തിരക്ക് നിയന്ത്രിക്കാന്‍ കര്‍ശന നിര്‍ദേശങ്ങളും കോടതി മുന്നോട്ടുവച്ചു. വെര്‍ച്ചല്‍ ക്യൂ ബുക്കിംഗ് രേഖകള്‍ കൃത്യം അല്ലെങ്കില്‍ തീര്‍ത്ഥാടകരെ പമ്പയില്‍ നിന്നും സന്നിധാനത്തേക്ക് കടത്തിവിടരുത്. പാസിലെ സമയം, ദിവസം എന്നിവ കൃത്യമായിരിക്കണം. വ്യാജ പാസുമായി വരുന്നവരെ കടത്തി വിടരുതെന്നും കോടതി നിര്‍ദേശം നല്‍കി.

Continue Reading

kerala

കാല്‍നട യാത്രക്കാര്‍ കടക്കട്ടെ; സീബ്രാ ക്രോസിങ്ങുകളില്‍ അതിവേഗം വാഹനം ഓടിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് ഹൈക്കോടതf

ഇത്തരം കുറ്റം ആവര്‍ത്തിക്കുന്നവരുടെ ലൈസന്‍സ് റദ്ദാക്കുന്നത് അടക്കമുള്ള നടപടികള്‍ സ്വീകരിക്കണം.

Published

on

കാല്‍നട യാത്രക്കാരെ സീബ്രാ ക്രോസിങ്ങുകളില്‍ പരിഗണിക്കാതെ സീബ്രാ ക്രോസിങ്ങുകളില്‍ അതിവേഗം വാഹനം ഓടിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് ഹൈക്കോടതി. ഇത്തരം കുറ്റം ആവര്‍ത്തിക്കുന്നവരുടെ ലൈസന്‍സ് റദ്ദാക്കുന്നത് അടക്കമുള്ള നടപടികള്‍ സ്വീകരിക്കണം. സീബ്രാ ക്രോസിങ്ങുകളില്‍ കാല്‍നടക്കാര്‍ക്ക് പ്രധാന പരിഗണന നല്‍കുന്ന ഡ്രൈവിങ് സംസ്‌കാരം കൊണ്ടുവരാന്‍ നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

സീബ്രാ ക്രോസിങ്ങുകളില്‍ പ്രധാന അവകാശം കാല്‍നട യാത്രക്കാരനാണെന്ന ബോധം ഡ്രൈവര്‍മാരില്‍ ഉണ്ടാക്കണമെനനും ലൈസന്‍സിനായുള്ള റോഡ് ടെസ്റ്റ് നടത്തുമ്പോള്‍ ഇക്കാര്യംകൂടി പരിശോധിക്കണമെനന്ും പറയുന്നു. ഈവര്‍ഷം ഒക്ടോബര്‍ 31 വരെ മാത്രം സീബ്രാലൈന്‍ മറികടക്കുന്നതിനിടെ 218 പേര്‍ വാഹനമിടിച്ചു മരിച്ചുവെന്ന മാധ്യമറിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ നിര്‍ദേശം.

ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സീബ്രാലൈനിലൂടെ റോഡ് മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നവരെ വാഹനത്തിന്റെ വേഗം കൂട്ടിയും ഹോണ്‍ അടിച്ചും പേടിപ്പിക്കുന്ന ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ നാഗരാജു നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Continue Reading

Trending