കോഴിക്കോട്: കപ്പാട് കടപ്പുറത്ത് മാസപ്പിറവി കണ്ടതിനാല്‍ റമസാന്‍ വ്രതാരംഭത്തിന് ശനിയാഴ്ച തുടക്കമാകും. നാളെ റമസാന്‍ ഒന്നായിരിക്കുമെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍, അബ്ദുള്ള കോയ മദനി, കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ എന്നിവര്‍ അറിയിച്ചു.