റോം: ഉത്തരകൊറിയ എന്ന വലിയ പ്രശ്്‌നം എത്രതയും പെട്ടന്ന് പരിഹരിക്കുമെന്ന് ജപ്പാനീസ് പ്രധാനമന്ത്രി ഷിന്‍സോ ആബെയ്ക്ക് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉറപ്പ്.

ഇറ്റലിയിലെ ടോര്‍മിനയില്‍ ജി 7 ഉച്ചകോടിക്ക് മുമ്പ് നടന്ന കൂടിക്കാഴ്ചയിലായിരുന്നു യുഎസ് പ്രസിഡന്റിന്റെ പ്രസ്താവന. ‘അത് ഞങ്ങളുടെ മനസ്സിലുണ്ട്. അതൊരു വലിയ പ്രശ്‌നം തന്നെയാണ്; ലോകം നേരിടുന്ന പ്രശ്‌നം. പക്ഷേ അത് പരിഹരിക്കപ്പെടും’- ട്രംപ് പറഞ്ഞു.

അയല്‍ രാജ്യങ്ങളെ വ്യാകുലപ്പെടുത്തിക്കൊണ്ട് ഉത്തരകൊറിയ നടത്തുന്ന മിസൈല്‍ പരീക്ഷണങ്ങളെക്കുറിച്ച് ഉത്തരകൊറിയയുമായി ചര്‍ച്ച നടത്തുമെന്നും ട്രംപ് അറിയിച്ചു.

അണുവായുധങ്ങള്‍ കയ്യിലുള്ള കിറുക്കന്‍ എന്ന് ഉത്തരകൊറിയ മേധാവി കിം ജോങ് ഉന്നിനെ വിശേഷിപ്പിച്ച് ഏതാനും ദിവസം കഴിയും മുമ്പാണ് പുതിയ വിവാദ പ്രസ്താവനയുമായി ട്രംപ് രംഗത്തെത്തിയിരിക്കുന്നത്.