ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ബാഹുബലി2 പ്രതീക്ഷിച്ചതിനേക്കാള്‍ വിജയകരമായ രീതിയില്‍ തിയ്യേറ്ററുകളില്‍ ഓടിക്കൊണ്ടിരിക്കുകയാണ്. ചിത്രത്തിലെ സൂപ്പര്‍താരം പ്രഭാസിനെപ്പോലെ തന്നെ വില്ലനായ റാണ ദഗ്ഗുബാട്ടിയേയും ആരാധകര്‍ സ്വീകരിച്ചു കഴിഞ്ഞു. അടുത്തിടെ ദുബായില്‍വെച്ച് ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ റാണ തന്റെ ആരാധകന്‍ ആരാണെന്ന് തുറന്നുപറയുന്നുണ്ട്. മലയാളികളുടെ പ്രിയപ്പെട്ട യുവതാരം ദുല്‍ഖര്‍ സല്‍മാനാണേ്രത റാണയുടെ ഹീറോ. താന്‍ ദുല്‍ഖറിന്റെ ആരാധകനാണെന്ന് റാണ പറഞ്ഞു. ദുല്‍ഖറിന്റെ ആരാധകനാണെന്നും ദുല്‍ഖറിന്റെ ഒരുപാട് സിനിമകള്‍ കണ്ടിട്ടുണ്ടെന്നും റാണ പറയുന്നു.