ന്യൂ​ഡ​ൽ​ഹി: കടുത്ത സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാന്‍ റിസര്‍വ് ബാങ്കിന്റെ കരുതല്‍ ധനത്തിലും കൈവെച്ച് കേന്ദ്രസര്‍ക്കാര്‍. ഇ​താ​ദ്യ​മാ​യി 1.76 ല​ക്ഷം കോ​ടി രൂ​പ സ​ർ​ക്കാ​റി​ന്​ ലാ​ഭ​വി​ഹി​ത​ത്തി​ ന്റെ​യും മ​റ്റും ക​ണ​ക്കി​ൽ കൈ​മാ​റാ​ൻ റി​സ​ർ​വ്​ ബാ​ങ്ക്​ കേ​ന്ദ്ര ബോ​ർ​ഡ്​ തീ​രു​മാ​നി​ച്ചു. ഇ​ത്ര​യും ഭീ​മ​മാ​യ തു​ക റി​സ​ർ​വ്​ ബാ​ങ്ക്​ ഒ​രി​ക്ക​ലും സ​ർ​ക്കാ​റി​ന്​ കൈ​മാ​റി​യി​ട്ടി​ല്ല. സാ​ധാ​ര​ണ​ഗ​തി​യി​ൽ കൈ​മാ​റി​ക്കൊ​ണ്ടി​രു​ന്ന​ത്​ ഏ​റി​യാ​ൽ 20,000 കോ​ടി രൂ​പ​യാ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷം 60,000 കോ​ടി രൂ​പ​യാ​ണ്​ ന​ൽ​കി​യ​ത്. ഇ​ക്കു​റി 1.23 ല​ക്ഷം കോ​ടി ലാ​ഭ വി​ഹി​ത​മെ​ന്ന പേ​രി​ലും 53 ല​ക്ഷം കോ​ടി അ​ധി​ക മൂ​ല​ധ​ന​ത്തി​ൽ​നി​ന്നു​മാ​ണ്​ ന​ൽ​കു​ന്ന​ത്. 

ബി​മ​ൽ ജ​ലാ​ൻ സ​മി​തി​യു​ടെ റി​പ്പോ​ർ​ട്ട്​ പ്ര​കാ​ര​മാ​ണ്​ ഇ​പ്പോ​ൾ ഭീ​മ​മാ​യ തു​ക ന​ൽ​കു​ന്ന​ത്. റി​സ​ർ​വ്​ ബാ​ങ്ക്​ സൂ​ക്ഷി​ക്കേ​ണ്ട ക​രു​ത​ൽ ശേ​ഖ​രം, സ​ർ​ക്കാ​റി​ന്​ കൈ​മാ​റേ​ണ്ട ലാ​ഭ​വി​ഹി​തം എ​ന്നി​വ സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ട്​ സ​മ​ർ​പ്പി​ക്കാ​നാ​ണ്​ ബി​മ​ൽ ജ​ലാ​ൻ സ​മി​തി​യെ നി​യോ​ഗി​ച്ച​ത്. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്​​ച​യാ​ണ്​ ക​മ്മി​റ്റി റി​പ്പോ​ർ​ട്ട്​ സ​മ​ർ​പ്പി​ച്ച​ത്. ജൂ​ലൈ​യി​ൽ തു​ട​ങ്ങി ജൂ​ണി​ൽ അ​വ​സാ​നി​ക്കു​ന്ന​താ​ണ്​ റി​സ​ർ​വ്​ ബാ​ങ്കിന്റെ സാ​മ്പ​ത്തി​ക വ​ർ​ഷം. എ​ല്ലാ വ​ർ​ഷ​വും വാ​ർ​ഷി​ക ക​ണ​ക്കു​ക​ൾ​ക്ക്​ അ​ന്തി​മ രൂ​പം ന​ൽ​കി​യ ശേ​ഷം ആ​ഗ​സ്​​റ്റി​ലാ​ണ്​ സ​ർ​ക്കാ​റി​ലേ​ക്ക്​ ലാ​ഭ​വി​ഹി​തം റി​സ​ർ​വ്​ ബാ​ങ്ക്​ കൈ​മാ​റു​ന്ന​ത്. 

കരുതല്‍ ധനത്തില്‍ നിന്ന് പണം നല്‍കാനാവില്ലെന്ന നിലപാട് സ്വീകരിച്ചതിനെ തുടര്‍ന്നാണ് റിസര്‍വ് ബാങ്ക് ഗവര്‍ണറായിരുന്ന ഊര്‍ജിത് പട്ടേലിനും ഡെപ്യൂട്ടി ഗവര്‍ണര്‍ വിരല്‍ ആചാര്യക്കും സ്ഥാനം രാജിവെക്കേണ്ടി വന്നത്. ഇവര്‍ രാജിവെച്ചതോടെ മോദിയുടെ വിശ്വസ്തനായ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ശക്തികാന്ത് ദാസ് റിസര്‍വ് ബാങ്ക് ഗവര്‍ണറായി. ചരിത്രത്തില്‍ ബിരുദമുള്ള ഇദ്ദേഹം സാമ്പത്തിക വിദഗ്ധനല്ലെന്ന് വിമര്‍ശനമുണ്ട്. ഏകപക്ഷീയമായി തീരുമാനം നടപ്പാക്കുന്നത് ബുദ്ധിയല്ലെന്ന് കണ്ടാണ് ബി.ജെ.പി അനുകൂലിയായ ബിമല്‍ ജലാന്റെ നേതൃത്വത്തില്‍ സമിതിയെ വെച്ച് പണം നല്‍കാന്‍ നിര്‍ദേശം നല്‍കിയത്. വാജ്‌പെയ് പ്രധാനമന്ത്രിയായപ്പോള്‍ ബി.ജെ.പി നോമിനിയായി രാജ്യസഭാംഗമായ ആളാണ് ബിമല്‍ ജലാന്‍.