മാഡ്രിഡ്: സാന്‍ഡിയാഗോ ബെര്‍ണബുവില്‍ ആവേശം വിതറിയ ലാലീഗ പോരാട്ടത്തില്‍ റയല്‍ മാഡ്രിഡിന് സമനില. സൂപ്പര്‍ താരം കൃസ്റ്റിയാനോ റൊണാള്‍ഡോയുടെ തകര്‍പ്പന്‍ ഗോളില്‍ രണ്ടാം പകുതിയില്‍ ലീഡ് നേടിയ റയലിനെ അന്റോണിയോ ഗ്രീസ്മാന്റെ ഗോളില്‍ അത്‌ലറ്റികോ പിടിക്കുകയായിരുന്നു. രണ്ട് ദിവസത്തിനകം ഇതേ വേദിയില്‍ യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ നിര്‍ണായക രണ്ടാം പാദ ക്വാര്‍ട്ടര്‍ നടക്കേണ്ടതിനാല്‍ ഗോളടിച്ച ശേഷം കൃസ്റ്റിയാനോയെ കോച്ച് സൈനുദ്ദീന് സിദാന്‍ പിന്‍വലിച്ചു. പകരം കരീം ബെന്‍സേമ ഇറങ്ങി. അത്‌ലറ്റികോ സമനില വഴങ്ങിയതോടെ ബാര്‍സയുടെ ചാമ്പ്യന്‍ഷിപ്പ് സാധ്യത സജീവമായി.