Video Stories
റൗളാ ശരീഫ് കാണാന്‍ മൂന്നു കൊല്ലമായി കുടുക്കയിലിട്ടു സ്വരുക്കൂട്ടിയ സമ്പാദ്യം മുഴുവന്‍ പ്രളയ ദുരിതാശ്വാസത്തിനു നല്‍കി കൊച്ചുപയ്യന്‍

മലപ്പുറം: മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈതാങ്ങായി കൊച്ചു മിടുക്കന്‍. പ്രവാചകന്‍ മുഹമ്മദ് നബി അന്ത്യവിശ്രമം കൊള്ളുന്ന മദീനയില്‍ പോകാന്‍ മോഹിച്ച് വയസു മൂന്നു തൊട്ട് കൂട്ടി വെച്ച സമ്പാദ്യം മുഴുവന്‍ മഴക്കെടുതിയാശ്വാസ ഫണ്ടിലേക്ക് നല്‍കുകയായിരുന്നു. വിളയില്‍ കണ്ണാംപുറത്ത് സ്വദേശി ദര്‍വേശ് മുഹമ്മദ് എന്ന ആറര വയസുകാരനാണ് ഈ മിടുക്കന്‍.
വിളയില്‍ പ്രദേശത്ത് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ‘ടീം കിത്തി’ന്റെ പ്രളയ ബാധിതര്‍ക്കായുള്ള കലക്ഷന്‍ പോയിന്റിലേക്കാണ് ഈ ഫണ്ട് സമര്‍പ്പിച്ചിരിക്കുന്നത്.
വിളയില്‍ ടീം കിത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ദുരിതാശ്വാസ കലക്ഷന്‍ ഫണ്ടിലേക്ക് ദര്‍വേശ് മുഹമ്മദ് പണം കൈമാറുന്നു
പ്രളയ ദുരിതത്തിലകപ്പെട്ടവരെ കുറിച്ചും അവരുടെ മണ്ണും കിടപ്പാടം വരെയും നഷ്ടപ്പെട്ടതിനെ കുറിച്ചും ഉമ്മ കുട്ടിയോട് വിവരിച്ചു നല്‍കിയതിനെ തുടര്‍ന്നാണ് കുടുക്ക പൊട്ടിക്കാനുള്ള തീരുമാനത്തിലെത്തിയത്. കഴിഞ്ഞ മൂന്നു കൊല്ലമായി ഒരാവശ്യത്തിനും വിട്ടു നല്‍കാതെ, മദീന ഉള്ളിന്റെ ഉരുക്കമായി കാത്തു സൂക്ഷിച്ചു വെച്ചു കൊണ്ടു നടന്ന പണപ്പെട്ടിയായിരുന്നു.
ദര്‍വേശിനെ മൂന്നാമത്തെ വയസ്സില്‍ ഖുര്‍ആന്‍ പഠിപ്പിക്കുന്ന സ്ഥാപനത്തില്‍ ചേര്‍ത്തിരുന്നു. അവിടുത്തെ അധ്യാപികയാണ് പ്രവാചകന്‍ മുഹമ്മദ് നബിയെ കുറിച്ചും മദീനയുടെ മാഹാത്മ്യത്തെ കുറിച്ചും കുട്ടികള്‍ക്ക് അറിവു പകര്‍ന്നത്. നബിയുടെ റൗള സന്ദര്‍ശിക്കാന്‍ പോവാന്‍ പണം കണ്ടെത്തുന്നതിനായി കിട്ടുന്ന സമ്പാദ്യമെല്ലാം ഒരു കുടുക്കയില്‍ നിക്ഷേപിക്കണമെന്ന് അന്നു ടീച്ചര്‍ കുട്ടികളോട് പറഞ്ഞിരുന്നു. അതേ തുടര്‍ന്ന് മൂന്നു വര്‍ഷമായി നിക്ഷേപിച്ചു വെച്ച തുകയാണ് ഇപ്പോള്‍ മഴക്കെടുതിയാശ്വാസത്തിനായി വിട്ടു നല്‍കാന്‍ പയ്യന്‍ തയ്യാറായത്.
വിളയില്‍ കണ്ണാംപുറത്ത് മുഹമ്മദ് ശരീഫിന്റെയും ആബിദയുടെയും മകനായ ദര്‍വേശ് മുഹമ്മദ്, ചെറിയാപറമ്പ് നൈസസ് സ്‌കൂളില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയാണ്.
കുട്ടിയുടെ മാതാവിന്റെ ഫെയ്‌സ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം:
അല്‍ഹംദുലില്ലാഹ്, ജീവിതത്തില്‍ ഏറ്റവും കൂടുതലായി സന്തോഷിച്ച ദിവസത്തിലൊന്നായിരുന്നു ഇന്ന്. വയസ്സ് മൂന്നു തൊട്ട് മുത്ത്‌നബിയെ കാണാന്‍ പോകണം എന്ന ആഗ്രഹത്തോടെ ലഭിക്കുന്ന ഒരോ നാണയതുട്ടും കുടുക്കയില്‍ നിറക്കുമായിരുന്നു എന്റെ മോന്‍. വിശുദ്ധ ഖുര്‍ആന്‍ ഓതാന്‍ പഠിപ്പിക്കാന്‍ വിട്ട സ്ഥാപനത്തിലെ ടീച്ചര്‍ പറഞ്ഞതു പ്രകാരമാണ് മുത്തു നബിയുടെ റൗള കാണണമെന്ന പൂതി പെരുത്തത്. അതിനുള്ള വഴിയും ടീച്ചര്‍ തന്നെ പറഞ്ഞു. കുടുക്കയില്‍ പൈസ നിറച്ചു വെക്കാന്‍. അതു പ്രകാരം അന്നു തൊട്ട് നിറച്ചു വെച്ചതാണ്.
ഇന്ന് പ്രളയ ദുരിതത്തിലകപ്പെട്ടവരെ കുറിച്ചും അവരുടെ മണ്ണും കിടപ്പാടം വരെയും നഷ്ടപ്പെട്ടതിനെ കുറിച്ചും പറഞ്ഞു കൊടുത്തപ്പോള്‍ ‘നമ്മെളെന്താ ചെയ്യ മ്മച്ച്യേ?! ‘എന്നവന്റെ ചോദ്യത്തില്‍ നിന്നാണ് കുടുക്ക പൊട്ടിക്കുന്ന ആശയം ഞാന്‍ പറഞ്ഞത്. കേട്ട ഉടനെ അവന് നൂറു സമ്മതമായിരുന്നു. മുത്ത് നബിക്ക് അതാണ് കൂടുതല്‍ ഇഷ്ടം എന്നും അവന്‍ ഉറപ്പിച്ചിരിക്കണം. അവന്റെ കുഞ്ഞുമനസിലെ വലിയ സമ്പാദ്യമാണ് ഈ തുക. മൂന്നര കൊല്ലത്തെ നീക്കിവെപ്പ്. നിറഞ്ഞ മനസ്സോടെ അവനിത് ദുരിതമനുഭവിക്കുന്നവര്‍ക്കായി ദാനം ചെയ്യുകയാണ്.
മൊത്തം ആയിരത്തി ഇരുന്നൂറ്റി ഇരുപത്തിനാല് രൂപയുണ്ട്.
മോന്റെ പ്രയാസ ങ്ങളെല്ലാം നീ മാറ്റി കൊടുക്കണേ റബ്ബേ,
തിരുനബിയുടെ ചാരത്ത് എത്തിക്കണേ അല്ലാഹ്..
Video Stories
ആലത്തൂരിലെ ആര്‍എസ്എസ് നോതാവിനും ഭാര്യക്കും വോട്ട് തൃശൂരില്‍
ഭാരതീയ വിചാരകേന്ദ്രം മുൻ ഭാരവാഹി കെ.ആർ ഷാജിക്കാണ് രണ്ട് തിരിച്ചറിയൽ കാർഡ്.

ആലത്തൂർ മണ്ഡലത്തിലെ ആർഎസ്എസ് നേതാവിനും ഭാര്യക്കും തൃശൂരിൽ വോട്ട്. ഭാരതീയ വിചാരകേന്ദ്രം മുൻ ഭാരവാഹി കെ.ആർ ഷാജിക്കാണ് രണ്ട് തിരിച്ചറിയൽ കാർഡ്. തൃശൂരിൽ വോട്ട് ചേർത്തത് സുരേഷ് ഗോപിക്ക് വോട്ട് ചെയ്യാൻ വേണ്ടിയായിരുന്നെന്ന് ഷാജി പറഞ്ഞു. രണ്ട് നമ്പറുകളിൽ വോട്ടർ തിരിച്ചറിയൽ കാർഡും വോട്ടും ഉണ്ടാകുന്നത് ഗുരുതര കുറ്റകൃത്യമാകുമ്പോഴാണ് ആർഎസ്എസ് നേതാവിന് രണ്ട് ഐ.ഡി കാർഡ് കണ്ടെത്തിയത്.
kerala
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം: കേരളത്തില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത
ബംഗാള്‍ ഉള്‍ക്കടലില്‍ ആന്ധ്ര-ഒഡീഷ തീരത്തിന് സമീപം രൂപം കൊണ്ട ന്യൂനമര്‍ദത്തെ തുടര്‍ന്ന്, കേരളത്തിലെ നിരവധി പ്രദേശങ്ങളില്‍ മഴയ്ക്കുള്ള സാധ്യത വര്‍ധിച്ചു.

ബംഗാള്‍ ഉള്‍ക്കടലില്‍ ആന്ധ്ര-ഒഡീഷ തീരത്തിന് സമീപം രൂപം കൊണ്ട ന്യൂനമര്‍ദത്തെ തുടര്‍ന്ന്, കേരളത്തിലെ നിരവധി പ്രദേശങ്ങളില്‍ മഴയ്ക്കുള്ള സാധ്യത വര്‍ധിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറകോട് എന്നീ ജില്ലകളിലെ ചില ഇടങ്ങളില്‍ ഇടത്തരം തോതില്‍ മഴ ലഭിക്കാനിടയുണ്ട്. കൂടാതെ, മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റും പ്രതീക്ഷിക്കുന്നു. നിലവില്‍ കണ്ണൂര്‍, കാസറകോട് ജില്ലകളില്‍ മഴ മുന്നറിയിപ്പ് നിലവിലുണ്ട്. ഇരു ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
kerala
14കാരന് നിര്‍ബന്ധിച്ച് ലഹരി നല്‍കി; അമ്മൂമ്മയുടെ ആണ്‍ സുഹൃത്ത് പിടിയില്‍
കൊച്ചിയില്‍ പതിനാലുകാരന് നിര്‍ബന്ധിച്ച് ലഹരി നല്‍കിയെന്ന പരാതിയില്‍ അമ്മൂമ്മയുടെ ആണ്‍ സുഹൃത്ത് അറസ്റ്റില്‍.

കൊച്ചിയില്‍ പതിനാലുകാരന് നിര്‍ബന്ധിച്ച് ലഹരി നല്‍കിയെന്ന പരാതിയില്‍ അമ്മൂമ്മയുടെ ആണ്‍ സുഹൃത്ത് അറസ്റ്റില്‍. തിരുവനന്തപുരം സ്വദേശി പ്രവീണ്‍ അലക്സാണ്ടര്‍ ആണ് അറസ്റ്റിലായത്. കൊച്ചി നോര്‍ത്ത് പോലീസാണ് പ്രതിയെ പിടികൂടിയത്.
കഴിഞ്ഞ മാസം ഡിസംബറിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഭീഷണിപ്പെടുത്തി ലഹരി നല്‍കിയെന്ന കാര്യം കുട്ടി സുഹൃത്തിനോട് പറഞ്ഞപ്പോഴാണ് വിവരം വീട്ടുകാര്‍ അറിയുന്നത്.
വീട്ടില്‍ അറിയിക്കരുതെന്ന് കുട്ടിയെ പ്രതി ഭീഷണിപ്പെടുത്തിയിരുന്നു. പിന്നാലെ കുടുംബം പരാതി നല്‍കിയെങ്കിലും പ്രതി ഒളിവിലായിരുന്നു.
-
kerala3 days ago
മോര്‍ച്ചറിയില്‍ സൂക്ഷിച്ച ഗര്‍ഭിണിയുടെ മൃതദേഹം കാന്റീന് ജീവനക്കാരനെ അടക്കം കാണിച്ചു; ജീവനക്കാരന് സസ്പെന്ഷന്
-
Cricket3 days ago
‘അഞ്ച് ടെസ്റ്റുകള്‍ക്കായി ബുംറയ്ക്ക് ഐപിഎല്‍ വിശ്രമം നല്‍കാമായിരുന്നു’: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍
-
kerala2 days ago
‘രാജിവെക്കുന്നതിനെ പറ്റി സുരേഷ് ഗോപി ആലോചിക്കണം’; കെ. സുധാകരൻ
-
News3 days ago
പലസ്തീന് അംഗീകാരം പ്രഖ്യാപിച്ച് ഓസ്ട്രേലിയ
-
kerala3 days ago
തൃശൂരിലെ വോട്ടര്‍ പട്ടിക ക്രമക്കേട്; കൂടുതല്‍ തെളിവുകള്‍ പുറത്ത്
-
News3 days ago
പാകിസ്താന് ആണവായുധമുള്ള രാജ്യം, സിന്ധുനദിയില്‍ ഇന്ത്യ ഡാം പണിതാല്‍ തകര്‍ക്കും; ഭീഷണിയുമായി പാക് സൈനിക മേധാവി
-
News3 days ago
ഗസ്സയിലെ ഇസ്രഈല്‍ ആക്രമണത്തില്‍ അഞ്ച് അല്‍ ജസീറ മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു
-
india3 days ago
സഹായം ലഭിച്ചില്ല; ഭാര്യയുടെ മൃതദേഹം ബൈക്കില്‍ കൊണ്ടുപോയി ഭര്‍ത്താവ്