Connect with us

Literature

പ്രശസ്ത കന്നഡ സാഹിത്യകാരി സാറാ അബൂബക്കര്‍ അന്തരിച്ചു

കന്നഡയില്‍ ഏറെ പ്രശസ്തയായ എഴുത്തുകാരിയാണ്

Published

on

മംഗളൂരു: പ്രശസ്ത കന്നഡ സാഹിത്യകാരിയും നോവലിസ്റ്റും കാസര്‍കോട് സ്വദേശിനിയുമായ സാറാ അബൂബക്കര്‍ (86) അന്തരിച്ചു. മംഗളൂരുവിലായിരുന്നു താമസം. നിരവധി നോവലുകളും ലേഖനങ്ങളും എഴുതിയിട്ടുണ്ട്. കന്നഡയില്‍ ഏറെ പ്രശസ്തയായ എഴുത്തുകാരിയാണ്. നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. ഒരു കാലത്ത് ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ നോവലുകള്‍ എഴുതിയിരുന്നു. കന്നഡയിലെ പ്രമുഖ സാംസ്‌കാരിക പ്രവര്‍ത്തകയും പ്രഭാഷകയുമാണ്. കര്‍ണാടക ഹൗസിംഗ് ബോര്‍ഡില്‍ എക്‌സിക്യൂട്ടീവ് എഞ്ചിനിയറായിരുന്ന പരേതനായ അബൂബക്കറിന്റെ ഭാര്യയാണ്.

പ്രമുഖ അഭിഭാഷകനായിരുന്ന കാസര്‍കോട് ഫോര്‍ട്ട് റോഡിലെ അഡ്വ. അഹമ്മദിന്റെ മകളാണ്. മക്കള്‍: അബ്ദുല്ല (അമേരിക്ക), നാസര്‍ (ഫിഷറീസ് കോളേജ് മുന്‍ പ്രൊഫസര്‍), റഹീം (ബിസിനസ് മംഗളൂരു), ഷംസുദ്ദീന്‍ (റിട്ട. എഞ്ചിനീയര്‍). മരുമക്കള്‍: സബിയ, സക്കീന, സെയ്ദ, സബീന. സഹോദരങ്ങള്‍: 1965ലെ ഇന്ത്യാപാക്കിസ്താന്‍ യുദ്ധത്തില്‍ വീരമൃത്യുവരിച്ച ലെഫ്. കേണല്‍ മുഹമ്മദ് ഹാഷിം, പരേതനായ പി. അബ്ദുല്ല, പി. മുഹമ്മദ് ഹബീബ്, ഡോ. പി. ഷംസുദ്ദീന്‍, അഡ്വ. പി. അബ്ദുല്‍ ഹമീദ് (കാസര്‍കോട് നഗരസഭയുടെ ആദ്യകൗണ്‍സിലിലെ സ്ഥിരം സമിതി അധ്യക്ഷന്‍).

Art

സംഘ്പരിവാർ പാനലിന് പരാജയം: കേന്ദ്ര സാഹിത്യ അക്കാദമി പ്രസിഡന്‍റായി മാധവ് കൗശികിനെ തിരഞ്ഞെടുത്തു

ഔദ്യോഗിക പാനലില്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിച്ച മലയാളി സാഹിത്യകാരന്‍ സി രാധാകൃഷ്ണൻ പരാജയപ്പെട്ടു.

Published

on

കേന്ദ്ര സാഹിത്യ അക്കാദമിയുടെ 24 അംഗ നിര്‍വാഹക സമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ
അക്കാദമി പ്രസിഡന്‍റായി മാധവ് കൗശികിനെ തിരഞ്ഞെടുത്തു. കെ.പി രാമനുണ്ണിയാണ് മലയാളത്തിന്‍റെ കണ്‍വീനര്‍.

അതേ സമയം ഔദ്യോഗിക പാനലില്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിച്ച മലയാളി സാഹിത്യകാരന്‍ സി രാധാകൃഷ്ണൻ പരാജയപ്പെട്ടു.ഡല്‍ഹി സര്‍വകലാശാല അധ്യാപികയായ കുമുദ് ശര്‍മയാണ് അദ്ദേഹത്തെ ഒരു വോട്ടിനു പരാജയപ്പെടുത്തിയത്.
കടുത്ത മത്സരമാണ്‌ ശനിയാഴ്ച അക്കാദമി തിരഞ്ഞെടുപ്പിൽ നടന്നത്‌. മാധവ്‌ കൗശികിന്റെ നേതൃത്വത്തിലുള്ള ഔദ്യോഗിക പാനലും പ്രൊഫ. മല്ലേപുരം ജി. വെങ്കിടേഷ്‌ നയിച്ച സംഘ്പരിവാർ അനുകൂല പാനലും തമ്മിലായിരുന്നു മത്സരം.

വിജയലക്ഷ്മി, മഹാദേവന്‍ തമ്പി എന്നിവരാണ്‌ കേരളത്തില്‍നിന്ന്‌ ജനറല്‍ കൗൺസിലിലുള്ള മറ്റുള്ളവര്‍. അഞ്ചുവര്‍ഷമാണ്‌ കൗണ്‍സിലിന്റെ കാലാവധി.

 

 

Continue Reading

Art

മഹാകവി കനയ്യലാല്‍ സേത്തിയ കവിതാ പുരസ്‌കാരം സച്ചിദാനന്ദന്

ഈ വര്‍ഷത്തെ മഹാകവി കനയ്യലാല്‍ സേത്തിയ കവിതാ പുരസ്‌കാരം കെ.സച്ചിദാന്ദന്

Published

on

ഈ വര്‍ഷത്തെ മഹാകവി കനയ്യലാല്‍ സേത്തിയ കവിതാ പുരസ്‌കാരം കെ.സച്ചിദാന്ദന്. ജയ്പൂര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ വച്ച് അവാര്‍ഡ് സമ്മാനിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. മലയാളത്തിലും ഇംഗ്ലീഷിലുമായി അദ്ദേഹം ഒരുപാട് കൃതികള്‍ രചിച്ചിട്ടുള്ള അദ്ദേഹം നിലിവിലിപ്പോള്‍ കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് ആണ്. ഇതിന് മുന്‍പ് കേന്ദ്ര, കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ അദ്ദേഹം നേടിയിട്ടുണ്ട്.

Continue Reading

Art

സംസ്ഥാന സ്‌കൂള്‍ കലോത്സവം: കലാപരിപാടികളില്‍ കൃത്യസമയം പാലിക്കാന്‍ നടപടിയുണ്ടാകും

വൈകി എത്തുന്ന മത്സരാര്‍ഥികള്‍ക്ക് മത്സരിക്കാനുള്ള അര്‍ഹത നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാക്കാതെ എല്ലാവരും സഹകരിക്കണമെന്നും മന്ത്രി വി ശിവന്‍കുട്ടി അഭ്യര്‍ത്ഥിച്ചു.

Published

on

സംസ്ഥാന സ്‌കൂള്‍ കലോത്സവവുമായി ബന്ധപ്പെട്ട് പരിപാടികള്‍ കൃത്യസമയത്ത് ആരംഭിച്ച് കൃത്യസമയത്ത് അവസാനിപ്പിക്കാന്‍ നടപടി ഉണ്ടാകുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രിയുമായ വി ശിവന്‍കുട്ടി അറിയിച്ചു. കലോത്സവത്തിന്റെ ആദ്യ ദിനം മൊത്തം 60 ഇനങ്ങളില്‍ 41 എണ്ണം കൃത്യസമയത്ത് പൂര്‍ത്തീകരിക്കാനായി എന്നും മന്ത്രി അറിയിച്ചു.

ആദ്യ ക്ലസ്റ്ററില്‍ മത്സരിക്കാന്‍ കാണിക്കുന്ന വിമുഖതയാണ് പലയിടത്തും മത്സരങ്ങള്‍ തുടങ്ങാനും വൈകി പൂര്‍ത്തിയാകാനും കാരണമെന്ന് മന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ മത്സരാര്‍ത്ഥികളും രക്ഷിതാക്കളും അധ്യാപകരും ശ്രദ്ധിക്കണമെന്നും ഉണര്‍ത്തി. വൈകി എത്തുന്ന മത്സരിക്കാനുള്ള അര്‍ഹത നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാക്കാതെ എല്ലാവരും സഹകരിക്കണമെന്നും മന്ത്രി വി ശിവന്‍കുട്ടി അഭ്യര്‍ത്ഥിച്ചു.

Continue Reading

Trending